BREAKING NEWS


Author: Nagaram Network

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് തിരിച്ചടി, മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി
Kerala News

നിതിൻ രാജിന്റെ മരണം: ഡോ. റാമിന് തിരിച്ചടി, മുൻ‌കൂർ ജാമ്യം നിഷേധിച്ച് കോടതി

  കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. റാംക്ക് മുൻകൂർ ജാമ്യം നിഷേധിച്ചു. ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ പ്രതിഭാഗം, പ്രോസിക്യൂഷൻ, നിതിൻ്റെ കുടുംബം എന്നിവരുടെ വാദങ്ങൾ കോടതി വിശദമായി കേട്ടിരുന്നു. ലോൺ ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വിദ്യാർഥിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഡോ. റാമിന്റെ വാദം. ഡോ. സംഗീത സംഭവസമയത്ത് നാട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം വിശദീകരണം. എന്നാൽ, ലോൺ ആപ്പ് വിഷയത്തിൽ പരാതി നൽകാൻ അധ്യാപികയെ പ്രേരിപ്പിച്ചത് റാം ആണെന്നും അത് നിതിനോടുള്ള വൈരാഗ്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിനിടെ, ജാമ്യം നൽകിയതിനെതിരെ നിതിൻ്റെ പിതാവ് രാജൻ പ്രതികരിച്ചു. ഡോ. സംഗീതക്കും റാമിനും ഒരുപോലെ ഉത്തരവാദിത്വമുണ...
തൃശൂരിൽ ജീരക സോഡയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വിഭാഗം
Thrissur

തൃശൂരിൽ ജീരക സോഡയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വിഭാഗം

തൃശൂർ: വെള്ളാങ്ങല്ലൂരിൽ സോഡാ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡാ കുപ്പിക്കുള്ളിൽ നിന്ന് പാമ്പിനെ കിട്ടിയത്. സംഭവത്തെ തുടർന്ന് സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു. ചൂട് കൂടിയതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾക്ക് പാമ്പ് കടിയേറ്റതിൻ്റെ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സോഡാ കുപ്പിക്കുള്ളിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തുന്നത്....
“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി
Kerala News

“പരസ്യപ്രസ്താവനകൾ വേണ്ട”; മുഖ്യമന്ത്രി ചർച്ച വിലക്കി കെപിസിസി

കണ്ണൂർ: മുഖ്യമന്ത്രി ചർച്ചകളിൽ നിന്ന് പ്രവർത്തകർ മാറിനിൽക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. നിർദേശം ലംഘിച്ചും പ്രസ്താവനകൾ നടത്തിയാൽ അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. ഇത്തരം പ്രസ്താവനകൾ അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. ചർച്ചകളിൽ നിന്ന് പിന്തിരിയാൻ എഐസിസിയും കർശനമായ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രവർത്തകർ അത് മുഖവിലയ്‌ക്ക് എടുക്കാത്തതിനാലാണ് കർശന നിർദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി....
പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ
Kerala News

പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

എറണാകുളം: മൂവാറ്റുപുഴയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന സ്ഥലത്ത് പൊലീസെത്തിയതിന് പിന്നാലെ യുവാവ് എംഡിഎംഎ വിഴുങ്ങി. പൊലീസിന്റെ കൈയിൽ ലഹരി കിട്ടാതിരിക്കാനാണ് തൊടുപുഴ തൈപ്പറമ്പിൽ സ്വദേശി 23കാരനായ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്. ഇന്ന് വൈകിട്ട് നാലരയോടെയാണു പൊലീസ് സംഘം കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തിൽ എത്തിയത്. ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് പിടിച്ചെടുത്തു. ടോണിയിൽ നിന്നും ചെറിയ അളവിൽ രാസലഹരി പിടിച്ചെടുത്തു. അവശനിലയിലായ ടോണിയെ പൊലീസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ...
ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ
National

ബിജെപി പ്രവേശനത്തിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് തിരിച്ചടി;നഷ്ടമായത് 1 മില്ല്യൺ ഫോളോവേഴ്സിനെ

  ഡൽഹി: രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ  ചേർന്നതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ തിരിച്ചടി നേരിട്ടതായി റിപ്പോർട്ട്. വെറും 24 മണിക്കൂറിനുള്ളിൽ ഇൻസ്റ്റഗ്രാംൽ മാത്രം ഏകദേശം 10 ലക്ഷം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. യുവതലമുറ, പ്രത്യേകിച്ച് പുതിയ തലമുറക്കാർ, ഈ രാഷ്ട്രീയ മാറ്റത്തെ വഞ്ചനയായി കാണുന്നുവെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച ബിജെപി പ്രവേശനം പ്രഖ്യാപിക്കുമ്പോൾ 14.6 ദശലക്ഷം ഫോളോവേഴ്‌സായിരുന്നു. ശനിയാഴ്ച ഉച്ചയോടെ അത് 13.5 ദശലക്ഷമായി കുറഞ്ഞു. അനീഷ് ഗവാണ്ടെ ഉൾപ്പെടെയുള്ളവർ ഈ കണക്കുകൾ ചൂണ്ടിക്കാട്ടി പ്രതികരിച്ചു. “ഇന്റർനെറ്റിന് ഒരാളെ രാത്രിക്ക് രാത്രി ഉയർത്താനും താഴ്ത്താനും കഴിയും” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർത്ഥികളിലും യുവാക്കളിലും സ്വാധീനമുള്ള നേതാവായിരുന്ന ഛദ്ദ, ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഡെലിവറി ജീവനക്കാരനായി വേഷമിട്ടത് ഉൾപ്പെടെ നിരവധി പ്രവ...
കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം
National

കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം

കർണാടക: മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയോടെ ബവഡഗൗട്ടിൽ നിന്ന് ധർമ്മനേമയിലേക്ക് ഘോഷയാത്രയായി പല്ലക്കിൽ തിരുശേഷിപ്പുകൾ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പത്ത് അടി താഴ്ചയിലേക്കാണ് പാലം പതിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പരിക്കേറ്റവരെ ഉടൻ തന്നെ മൂഡ്ബിദ്രിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. നിരവധി പേർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്....
വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു
World

വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു

വാഷിങ്ടൺ: യുഎസ് പൗരത്വം ലഭിക്കുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗോൾഡ് കാർഡ് വിസ പദ്ധതി പ്രകാരമുള്ള ആദ്യ കാർഡ് വിതരണം ചെയ്തു. പദ്ധതി അനുസരിച്ച് ഒരാൾക്ക് മാത്രമാണ് നൽകിയിട്ടുള്ളത്. കൊമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുട്ട്നിക്കാണ് ട്രംപ് ആദ്യത്തെ വിസ കാർഡ് കൈമാറിയത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാർഡിനായി കാത്തിരിക്കുന്നതെന്നാണ് വിവരം. ഡിസംബറിലാണ് ട്രംപ് ഗോർഡ് കാർഡ് വിസ പദ്ധതി അവതരിപ്പിച്ചത്. 1500 ഡോളർ ഫീസ് നൽകി വിസാനടപടികൾ വേഗത്തിലാക്കാൻ കഴിയും. ഇതിനൊപ്പം ഒരു മില്യൺ ഡോളർ യുഎസിൽ നിക്ഷേപിക്കുക കൂടി ചെയ്താൽ അവർക്ക് ഗോൾഡ് കാർഡ് ലഭിക്കും. ഗ്രീൻ കാർഡിന് സമാനമാണ് ശരിക്കും ഗോൾഡ് കാർഡ്. ഈ കാർഡ് ലഭ്യമായാൽ യുഎസിൽ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഡിസംബറിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ നിരവധി പേരാണ് കാർഡിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതേസമയം എച്ച് 1 ബി 1 ...
സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം”; സ്ഥാനാർഥികളെ സ്ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസർ
Kerala News

സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം”; സ്ഥാനാർഥികളെ സ്ട്രോങ് റൂമിലേക്ക് വിളിപ്പിച്ച് റിട്ടേണിങ് ഓഫീസർ

കണ്ണൂർ: തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉടൻ സ്ട്രോങ് റൂമിൽ എത്തണമെന്ന് റിട്ടേണിങ് ഓഫീസർ. സ്ട്രോങ് റൂമുകളിലെ സിസിടിവി ഹാർഡ് ഡിസ്ക് മാറ്റണം എന്ന് റിട്ടേണിങ് ഓഫീസർ അറിയിച്ചതോടെയാണ് സ്ഥാനാർഥികൾക്ക് നിർദേശം നൽകിയത്. ബ്രണ്ണൻ കോളേജിലാണ് രണ്ടു മണ്ഡലങ്ങളുടെയും സ്ട്രോങ് റൂം. ഹാർഡ് ഡിസ്കിൻ്റെ റെക്കോഡിങ് കപ്പാസിറ്റി തീരുന്നുവെന്നാണ് റിട്ടേണിങ് ഓഫീസറുടെ വിശദീകരണം. മതിയായ കപ്പാസിറ്റി ഇല്ലാത്ത ഹാർഡ് ഡിസ്കാണോ വെച്ചതെന്ന് യുഡിഎഫ് ആരോപിച്ചു. ...
ആം ആദ്മി പാര്‍ട്ടി വിട്ട് രാഘവ് ഛദ്ദ ബിജെപിയിൽ
National

ആം ആദ്മി പാര്‍ട്ടി വിട്ട് രാഘവ് ഛദ്ദ ബിജെപിയിൽ

ന്യൂഡൽഹി: രാജ്യസഭാ എംപിയായ രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. ഛദ്ദയ്‌ക്കൊപ്പം ആറു എഎപി എംപിമാരും ബിജെപിയിൽ ചേർന്നതായി അദ്ദേഹം അറിയിച്ചു.അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്ന പ്രധാന നേതാക്കൾ. കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും ഛദ്ദ പറഞ്ഞു.“എന്റെ യുവത്വത്തിലെ 15 വർഷം ഞാൻ നൽകിയ പാർട്ടി ഇപ്പോൾ തന്റെ ധാർമിക മൂല്യങ്ങളിൽ നിന്ന് പൂർണ്ണമായും മാറിയിരിക്കുന്നു. രാജ്യത്തിനായി പ്രവർത്തിക്കുന്നതിനുപകരം സ്വന്തം നേട്ടത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയായി മാറി,” എന്നും അദ്ദേഹം വിമർശിച്ചു.തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനമെന്നും ഛദ്ദ വ്യക്തമാക്കി. സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, അജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉടൻ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടി പരിപാടികളിൽ നി...
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ
Kerala News

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി വിവാദത്തിന് പിന്നാലെ പോസ്റ്റർ പ്രചാരണവും ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് വീണ്ടും പോസ്റ്റർ. മാടായി കൂട്ടായ്മ എന്ന പേരിൽ പഴയങ്ങാടി ബീവി റോഡിലാണ് പോസ്റ്റർ സ്ഥാപിച്ചത്. മലപ്പുറം കാലടിയിൽ യൂത്ത് ലീഗ് പ്രവർത്തകരാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കി ഫ്ലക്സ് ബോർഡ് വെച്ചത്. യൂത്ത് ലീഗ് പ്രവർത്തകൻ അനസ് പാറപ്പുറം ഫേസ്ബുക്കിൽ ബോർഡിനൊപ്പമുള്ള ചിത്രവും പങ്കുവെച്ചു. പാറപ്പുറം കൂട്ടായ്മ എന്ന പേരിൽ കാലടി പഞ്ചായത്ത് പാറപ്പുറത്താണ് ഫ്ലക്സ് സ്ഥാപിച്ചത്. ...