BREAKING NEWS


തൃശൂരിൽ ജീരക സോഡയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വിഭാഗം

By Nagaram Network
download 60

തൃശൂർ: വെള്ളാങ്ങല്ലൂരിൽ സോഡാ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡാ കുപ്പിക്കുള്ളിൽ നിന്ന് പാമ്പിനെ കിട്ടിയത്. സംഭവത്തെ തുടർന്ന് സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു. ചൂട് കൂടിയതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾക്ക് പാമ്പ് കടിയേറ്റതിൻ്റെ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സോഡാ കുപ്പിക്കുള്ളിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *