BREAKING NEWS


ആം ആദ്മി പാര്‍ട്ടി വിട്ട് രാഘവ് ഛദ്ദ ബിജെപിയിൽ

By Nagaram Network
69eb49d4c291c raghav chadha 244535647 16x9 1


ന്യൂഡൽഹി: രാജ്യസഭാ എംപിയായ രാഘവ് ഛദ്ദ ആം ആദ്മി പാർട്ടി വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നതായി പ്രഖ്യാപിച്ചു. ഛദ്ദയ്‌ക്കൊപ്പം ആറു എഎപി എംപിമാരും ബിജെപിയിൽ ചേർന്നതായി അദ്ദേഹം അറിയിച്ചു.

അശോക് മിത്തൽ, സന്ദീപ് പഥക് എന്നിവരാണ് ബിജെപിയിൽ ചേർന്ന പ്രധാന നേതാക്കൾ. കൂടുതൽ നേതാക്കൾ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണെന്നും ഛദ്ദ പറഞ്ഞു.

“എന്റെ യുവത്വത്തിലെ 15 വർഷം ഞാൻ നൽകിയ പാർട്ടി ഇപ്പോൾ തന്റെ ധാർമിക മൂല്യങ്ങളിൽ നിന്ന് പൂർണ്ണമായും മാറിയിരിക്കുന്നു. രാജ്യത്തിനായി പ്രവർത്തിക്കുന്നതിനുപകരം സ്വന്തം നേട്ടത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയായി മാറി,” എന്നും അദ്ദേഹം വിമർശിച്ചു.

തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനമെന്നും ഛദ്ദ വ്യക്തമാക്കി. സ്വാതി മലിവാൾ, ഹർഭജൻ സിംഗ്, അജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ഉടൻ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ഗൗരവ വിഷയങ്ങളിൽ നിശ്ശബ്ദത പാലിക്കുകയും ചെയ്തതിനെ തുടർന്ന് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് എഎപി നീക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *