BREAKING NEWS


വിസ നടപടികൾ വേഗത്തിൽ; യുഎസിൻ്റെ ആദ്യ ഗോൾഡ് കാർഡ് വിതരണം ചെയ്തു

By Nagaram Network
trumppp

വാഷിങ്ടൺ: യുഎസ് പൗരത്വം ലഭിക്കുന്നതിനായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗോൾഡ് കാർഡ് വിസ പദ്ധതി പ്രകാരമുള്ള ആദ്യ കാർഡ് വിതരണം ചെയ്തു. പദ്ധതി അനുസരിച്ച് ഒരാൾക്ക് മാത്രമാണ് നൽകിയിട്ടുള്ളത്. കൊമേഴ്സ് സെക്രട്ടറി ഹൗവാർഡ് ലുട്ട്നിക്കാണ് ട്രംപ് ആദ്യത്തെ വിസ കാർഡ് കൈമാറിയത്. ആയിരക്കണക്കിന് ആളുകളാണ് ഈ കാർഡിനായി കാത്തിരിക്കുന്നതെന്നാണ് വിവരം.

ഡിസംബറിലാണ് ട്രംപ് ഗോർഡ് കാർഡ് വിസ പദ്ധതി അവതരിപ്പിച്ചത്. 1500 ഡോളർ ഫീസ് നൽകി വിസാനടപടികൾ വേഗത്തിലാക്കാൻ കഴിയും. ഇതിനൊപ്പം ഒരു മില്യൺ ഡോളർ യുഎസിൽ നിക്ഷേപിക്കുക കൂടി ചെയ്താൽ അവർക്ക് ഗോൾഡ് കാർഡ് ലഭിക്കും.

ഗ്രീൻ കാർഡിന് സമാനമാണ് ശരിക്കും ഗോൾഡ് കാർഡ്. ഈ കാർഡ് ലഭ്യമായാൽ യുഎസിൽ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. ഡിസംബറിൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ തന്നെ നിരവധി പേരാണ് കാർഡിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതേസമയം എച്ച് 1 ബി 1 വിസയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കങ്ങളുമായി യുഎസ് രംഗത്തെത്തിയിട്ടുണ്ട്. ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് പ്രവാസികൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *