BREAKING NEWS


ക്രൂഡ് ഓയിൽ വില കുതിക്കുന്നു; ബ്രെൻ്റ് ക്രൂഡ് ഓയിൽ ബാരലിന് 120 ഡോളറായി

By Nagaram Network
download 91 1

വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻക്കെതിരായ ഉപരോധവും അമേരിക്ക-ഇറാൻ ആണവ ചർച്ചകളിൽ പുരോഗതി ഇല്ലാത്തതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം.

ബ്രെൻ്റ് ക്രൂഡ് വില ഏഴ് ശതമാനം ഉയർന്ന് ബാരലിന് 126 ഡോളറിലെത്തി. കഴിഞ്ഞ ദിവസങ്ങളിലും എണ്ണവിലയിൽ വലിയ വർധന രേഖപ്പെടുത്തിയിരുന്നു. WTI Crude വിലയും ഉയർന്നു.

പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് മേഖലയിലെ സംഘർഷാവസ്ഥയാണ് വിതരണത്തെ ബാധിക്കുന്നത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഈ പാതയിലൂടെയുള്ള എണ്ണ ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള നിർദേശം ഡൊണാൾഡ് ട്രംപ് നിരസിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ്-ഇറാൻ ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ എണ്ണവിപണി കൂടുതൽ പ്രതിസന്ധിയിലാകാമെന്നാണ് വിലയിരുത്തൽ.

ഉപരോധവും വിതരണ തടസ്സവും തുടർന്നാൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയരാനിടയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *