BREAKING NEWS


Author: Nagaram Network

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
Kerala News

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

  കോട്ടയം: പൊതുപ്രവർത്തകനും ഉപഭോക്തൃ അവകാശ പ്രവർത്തകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 68 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരുവനന്തപുരംയിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആറുമാസത്തിലേറെയായി ചികിത്സയിലായിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന ഡിജോ കാപ്പൻ, തൊണ്ണൂറുകളിൽ കേരള കോൺഗ്രസ് മുഖേന രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. പിന്നീട് 1998ൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി പൊതുപ്രവർത്തന രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. പൗരാവകാശങ്ങൾക്കും ഉപഭോക്തൃ അവകാശങ്ങൾക്കും വേണ്ടി നിരന്തരം നിയമപോരാട്ടങ്ങൾ നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ സ്ഥാപിച്ചതും ഡിജോ കാപ്പനാണ്. വൈദ്യുതി...
കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍
Kerala News

കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ട് മൂടി; പരാതിയുമായി നാട്ടുകാര്‍

തിരുവനന്തപുരം: തിരുമല പെരികാവിൽ കരമനയാറിന് സമീപം തള്ളിയ മാലിന്യം മണ്ണിട്ടുമൂടി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ലോറിയിൽ കൊണ്ടുവന്ന് ആശുപത്രി മാലിന്യമടക്കം തള്ളിയത്. ഇതിനുപിന്നാലെ ഇന്നലെയോടെ മാലിന്യം മണ്ണിട്ട് നികത്തുകയായിരുന്നു. മാലിന്യം നിക്ഷേപിച്ച ശേഷം മണ്ണിട്ട് ഭൂമി നികത്തി എടുക്കുന്നതായി നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. മാലിന്യം തള്ളിയതിൻ്റെ അര കിലോമീറ്ററിന് സമീപം പമ്പ് ഹൗസ് ഉണ്ട്. ഇതോടെ കുടിവെള്ളം അടക്കം പ്രതിസന്ധിയിലായെന്നും നാട്ടുകാര്‍ പറഞ്ഞു....
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിക്കാനാകുമെന്ന് കെഎസ്ഇബി
Kerala News

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറഞ്ഞു; നിയന്ത്രണങ്ങൾ പിൻവലിക്കാനാകുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നതായി കെഎസ്ഇബി. ഇന്നലത്തെ വൈദ്യുതി ഉപഭോഗത്തിലും ആവശ്യകതയിലും ഗണ്യമായ കുറവ് രേഖപ്പെടുത്തി. പ്രതിദിന വൈദ്യുതി ഉപഭോഗം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച സർവകാല റെക്കോർഡായ 118 ദശലക്ഷം യൂണിറ്റായിരുന്നു സംസ്ഥാനത്തെ ഉപഭോഗം. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച 5708 മെഗാവാട്ടായിരുന്ന ആവശ്യകത ഇന്നലെ 5105 മെഗാവാട്ടായി താഴ്ന്നു. വൈദ്യുതി ഉപഭോഗം കുത്തനെ ഉയർന്നതാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായതെന്ന് കെഎസ്ഇബി വ്യക്തമാക്കി. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയും നിലവിലെ പ്രതിസന്ധി മറികടക്കാൻ സഹായകമായതായി കെഎസ്ഇബി അധികൃതർ അറിയിച്ചു. കെഎ...
തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ
Kerala News

തിരുവനന്തപുരത്ത് യുവതിയും യുവാവും ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: യുവാവിനെയും യുവതിയേയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മിത്രനികേതൻ സ്വദേശികളായ ഷിബിനും (35) അർച്ചന(32)യുമാണ് മരിച്ചത്.വെള്ളാണിക്കല്ലിലെ റബ്ബർ തോട്ടത്തിലാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്ന് സംശയം. മൃതദ്ദേഹത്തിൽ നിന്ന് യുവാവിൻ്റെ തിരിച്ചറിയൽ രേഖ ലഭിച്ചിട്ടുണ്ട്...
പാചകവാതക വില വർധന; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്
Kerala News

പാചകവാതക വില വർധന; ഹോട്ടൽ ഉടമകൾ പണിമുടക്കിലേക്ക്

തിരുവനന്തപുരം: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ കുത്തനെ ഉയർന്ന വിലക്കെതിരെ സംസ്ഥാനത്തെ ഹോട്ടൽ ഉടമകൾ സമരത്തിലേക്ക്. മെയ് 6ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്നും എറണാകുളംയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു സിലിണ്ടറിന്റെ വില 3085 രൂപയായി. കൊൽക്കത്തയിൽ 3355 രൂപയും ചെന്നൈയിൽ 3259 രൂപയുമാണ് പുതിയ നിരക്ക്. അഞ്ച് കിലോ മിനി സിലിണ്ടറുകളുടെ വിലയും വർധിക്കുമെന്ന് റിപ്പോർട്ടുണ്ട്. അതേസമയം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ സിലിണ്ടറുകളുടെ വില മൂന്ന് തവണയാണ് ഉയർന്നത്. മാർച്ചിൽ 144 രൂപയും, തുടർന്ന് ഏപ്രിൽ ഒന്നിന് ഏകദേശം 200 രൂപയും വർധിപ്പിച്ചിരുന്നു. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്...
തെരഞ്ഞെടുപ്പ് ബിൽ”; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി
National

തെരഞ്ഞെടുപ്പ് ബിൽ”; വാണിജ്യ സിലിണ്ടറുകളുടെ വില വർധനയ്‌ക്കെതിരെ രാഹുൽ ഗാന്ധി

ഡൽഹി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. വാണിജ്യ സിലിണ്ടറുകൾക്ക് 993 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നതെന്നും ഇത് “തെരഞ്ഞെടുപ്പ് ബിൽ” ആണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അവസാനിച്ചതോടെ ജനങ്ങൾക്ക് മേൽ അധിക സാമ്പത്തികഭാരം ചുമത്തുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 81 ശതമാനം വരെ വിലവർധന ഉണ്ടായതായും അദ്ദേഹം ആരോപിച്ചു. ചായക്കടകൾ, ചെറിയ ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ തുടങ്ങി ചെറുകിട വ്യാപാരികളെ നേരിട്ട് ബാധിക്കുന്ന തീരുമാനമാണിതെന്നും സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു. അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില കുറഞ്ഞ സാഹചര്യത്തിലും അതിന്റെ പ്രയോജനം ജനങ്ങൾക്ക് നൽകാതെ സർക്കാർ ലാഭം കൊയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു....
പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ
World

പൗരന്മാർക്ക് മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ യുഎഇ മൂന്ന് രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി. ഇറാൻ, ലബനൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്ക് യാത്ര പാടില്ലെന്നാണ് യുഎഇ സർക്കാർ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഈ രാജ്യങ്ങളിലുള്ള പൗരന്മാർ ഉടൻ തന്നെ യുഎഇയിലേക്ക് തിരികെ മടങ്ങണമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഇറാൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ യുഎഇ പൗരന്മാർ +971 800 44444 എന്ന നമ്പറിൽ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്. പൗരന്മാരെ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന മുൻകരുതലിൻ്റെ ഭാഗമായാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു....
തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്
National

തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം; ബംഗാളില്‍ നാളെ 15 ബൂത്തുകളില്‍ റീപോളിങ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 15 ബൂത്തുകളില്‍ റീപോളിങ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത് പശ്ചിം എന്നീ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് നാളെ റീ പോളിങ്. മഗ്രഹത് പശ്ചിമിലെ 11 പോളിങ് സ്‌റ്റേഷനിലും ഡയമണ്ട് ഹാര്‍ബറിലെ നാല് പോളിങ് സ്‌റ്റേഷനുകളിലുമാണ് നാളെ റീപോളിങ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരിക്കും പോളിങ് സമയം. ബൂത്തുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.77 മണ്ഡലങ്ങളില്‍ റീപോളിങ് വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 15 ബൂത്തുകളിലാണ് റീപോളിങ്ങിന് അനുമതി നല്‍കിയിരിക്കുന്നത്. ഡയമണ്ട് ഹാര്‍ബര്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമാണ്. ഈ മണ്ഡലത്തില്‍ പലയിടങ്ങളിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലും സിപിഐഎം സ്ഥാനാര്‍ഥിയുടെ ചിഹ്നത്തിന് മുകളിലുമായി ടേപ്പ് ഒട്ടിച്ചുവെന്ന ആരോ...
മധ്യപ്രദേശിൽ ബോട്ട് മുങ്ങി4 പേർക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി
National

മധ്യപ്രദേശിൽ ബോട്ട് മുങ്ങി4 പേർക്ക് ദാരുണാന്ത്യം; നിരവധി പേരെ കാണാതായി

മധ്യപ്രദേശിലെ ജബൽപൂരിൽ വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങി നാല് മരണം. നിരവധി പേരെ കാണാതായി. 15 പേരെ രക്ഷപ്പെടുത്തി. ജബൽപൂരിലെ നർമ്മദ നദിയിലായിരുന്നു അപകടം. 40 പേരാണ് സഞ്ചാരികളുമായി പോയ ബോട്ടിലുണ്ടായിരുന്നത്. നർമ്മദ നദിയിലെ ബാർഗി അണക്കെട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന ബോട്ട് യാത്രാമധ്യേയാണ് മുങ്ങിത്താഴ്ന്നത്. അമിതഭാരമാണ് ബോട്ട് മുങ്ങുവാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അപകടം നടന്നയുടൻ തന്നെ പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവരുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. കാണാതായവർക്കു വേണ്ടിയും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്....
പോസ്റ്റൽ ബാലറ്റ് വിവാദം: പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി
National

പോസ്റ്റൽ ബാലറ്റ് വിവാദം: പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കൊച്ചി: പോസ്റ്റൽ ബാലറ്റ് വിവാദത്തിൽ പോളിങ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന പോളിങ് ഉദ്യോഗസ്ഥരുടെ ആവശ്യം ഹൈക്കോടതി തള്ളി. ഇനി വോട്ടിങ് നടത്താൻ അവസരം നൽകാനാവില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് കോടതി അംഗീകരിച്ചു. വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെട്ടത് തെരഞ്ഞെടുപ്പ് ഹർജിയിലൂടെ ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അതേസമയം, പോസ്റ്റൽ വോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. “നിങ്ങൾക്കായി സേവനം ചെയ്തവരാണ് ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർ. അത്രയും പേർക്ക് പോസ്റ്റൽ വോട്ട് ചെയ്യാനായില്ല. ഇത് ഗൗരവകരമാണ്. കമ്മീഷന് നിർബന്ധ ബുദ്ധി എന്തിനാണ്? ഈ നിലപാട് ദൗർഭാഗ്യകരമാണ്,” എന്നായിരുന്നു കോടതിയുടെ വിമർശനം. പോളിങ് ചുമതലയിലുണ്ടായിരുന്ന 20,000-ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടതാ...