BREAKING NEWS


തോറ്റാൽ മൊട്ടയടിച്ച് കമ്മലിട്ട് നടക്കും; മുഹമ്മദ് റിയാസ് വെല്ലുവിളിച്ച് പി.വി.അൻവർ

By Nagaram Network
603234 pv anvar

കോഴിക്കോട്: ബേപ്പൂരിൽ പരാജയപ്പെട്ടാൽ മൊട്ടയടിച്ച് കമ്മലിട്ട് മിഠായിത്തെരുവിലൂടെ നടക്കുമെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. താൻ തോറ്റാൽ ഇത്തരത്തിൽ നടക്കാമെന്നും, ജയിച്ചാൽ മുഹമ്മദ് റിയാസ് മൊട്ടയടിക്കുമോയെന്ന് വെല്ലുവിളിയും അൻവർ ഉയർത്തി.

കിഡ്‌സൺ കോർണറിൽ നിന്ന് എസ്എം സ്ട്രീറ്റ് വഴി റെയിൽവേ സ്റ്റേഷൻ വരെ നടക്കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം.

സംസ്ഥാന വ്യാപകമായി “നല്ല സഖാക്കൾ” വോട്ട് മറിച്ചുവെന്നാണ് അൻവറിന്റെ ആരോപണം. പല മണ്ഡലങ്ങളിലും 7,500 മുതൽ 15,000 വരെ വോട്ടുകൾ മാറിയിട്ടുണ്ടെന്നും, പിണറായി വിജയന്റെ കുടുംബാധിപത്യത്തിനെതിരായ വികാരമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോൾ ഫലങ്ങളിലും ആത്മവിശ്വാസം പ്രകടിപ്പിച്ച അൻവർ, യുഡിഎഫ് വിജയത്തെ “സുനാമി”യോട് ഉപമിച്ചു. യഥാർത്ഥ വിശ്വാസികൾ യുഡിഎഫിനൊപ്പമാണെന്നും, ബിജെപി-എൽഡിഎഫ് ധാരണ പരാജയപ്പെടുമെന്നും അദ്ദേഹം ആരോപിച്ചു.

പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വെള്ളാപ്പള്ളി നടേശൻ എന്നിവർക്കെതിരെയും അൻവർ രൂക്ഷ വിമർശനം ഉന്നയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *