BREAKING NEWS


Kerala News

മേപ്പാടി ഉരുൾപ്പൊട്ടൽ: കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം
Kerala News

മേപ്പാടി ഉരുൾപ്പൊട്ടൽ: കടമുറികൾ നഷ്ടപ്പെട്ടവർക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം

തിരുവനന്തപുരം: വയനാട് മേപ്പാടി ഉരുൾപൊട്ടൽ ബാധിച്ച കച്ചവടസ്ഥാപനങ്ങൾക്കും, കടകൾക്കും നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ദുരന്തത്തിൽ പൂർണമായി നഷ്ടം സംഭവിച്ച കടകൾക്ക് കടകളുടെ തരമോ ഘടനയോ പരിഗണിക്കാതെ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. മന്ത്രിസഭാ യോഗത്തിൻ്റേതാണ് തീരുമാനം. ഒന്നിൽ കൂടുതൽ കടമുറികൾ ഉണ്ടെങ്കിൽ 2.5 ലക്ഷം വീതം അധികതുക അനുവദിക്കും. സംരംഭങ്ങൾ പുനരാരംഭിക്കാൻ അവർക്കുണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനമോ അല്ലാത്ത പക്ഷം സെക്ടറുകൾ അനുസരിച്ചുള്ള പരമാവധി തുക നഷ്ടപരിഹാരം നൽകും. - Manufacturing Sector - 20 ലക്ഷം - Service - 10 ലക്ഷം - Trade - 7 ലക്ഷം നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായി വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വയനാട് ജില്ലാ കളക്ടർക്ക് അനുവദിക്കുവാനും തുക വിതരണം ചെയ്യുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുവാനും തീരുമാനിച്ചു. ...
സർക്കാർ ജീവനക്കാർക്കും  പെൻഷൻകാർക്കും ക്ഷാമബത്തയിൽ  10 ശതമാനം വർധന
Kerala News

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിൽ 10 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) 10 ശതമാനം കൂടി വർധിപ്പിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ ആകെ ഡിഎ 35 ശതമാനമായി. വർധിപ്പിച്ച തുക മാർച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും. കുടിശിക ഈ സാമ്പത്തിക വർഷത്തിനുള്ളിൽ തീർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം മൂന്ന് ശതമാനം വർധിപ്പിച്ചതോടെ ആകെ കുടിശിക 13 ശതമാനമായിരുന്നു. ഇത് പൂർണമായി നൽകുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു. പുതിയ 10 ശതമാനം വർധന മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം നൽകും. അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ആണ് ഉത്തരവ് പുറത്തിറക്കിയത്. ...
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Kerala News

വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ്: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുന്നപ്ര സ്വദേശിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ കേരള മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പൊലീസ് മേധാവിയും മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു. സംഭവത്തെ കുറിച്ച് പ്രതികരിച്ച മുൻ ആരോഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ, വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ് സംഭവിക്കരുതായിരുന്നുവെന്ന് പറഞ്ഞു. അപൂർവമായി ഇത്തരം പിഴവുകൾ ഉണ്ടാകാറുണ്ടെങ്കിലും അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും, സംഭവിച്ചാൽ അതിനെ മറികടക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി. സർക്കാർ ആശുപത്രികളിൽ ദിവസേന വലിയ തോതിൽ ശസ്ത്രക്രിയകൾ നടക്കേണ്ട സാഹചര്യമുണ്ടെന്നും സ്വകാര്യ ആശുപത്രികളെ പോലെ എണ്ണം നിയന്ത്രിക്കാൻ കഴിയില്ലെ...
നടിയെ ആക്രമിച്ച   കേസ് വിധിക്ക് പിന്നാലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം
Kerala News

നടിയെ ആക്രമിച്ച കേസ് വിധിക്ക് പിന്നാലെ ജഡ്ജി ഹണി എം വർഗീസിന് സ്ഥലംമാറ്റം

കൊച്ചി: എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസ്യ്ക്ക് സ്ഥലംമാറ്റം. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് നിയമനം. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അപ്പലേറ്റ് ട്രൈബ്യൂണൽ ജഡ്ജിക്കാണ് എറണാകുളത്ത് പകരം ചുമതല നൽകിയിരിക്കുന്നത്. സ്ഥലംമാറ്റ ഉത്തരവ് കേരള ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാർ പുറത്തിറക്കി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം വർഗീസ്. മുമ്പ് പ്രസിദ്ധീകരിച്ച സ്ഥലംമാറ്റ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും കേസിന്റെ വിചാരണ നടക്കുന്നതിനാൽ നടപടി മരവിപ്പിച്ചിരുന്നു. വിധി പ്രസ്താവം പൂർത്തിയായതോടെയാണ് സ്ഥലംമാറ്റം പ്രാബല്യത്തിൽ വന്നത്. വനിത ജഡ്ജി വേണമെന്ന അതിജീവിതയുടെ അഭ്യർത്ഥന മാനിച്ചാണ് കേസ് ഹണി എം വർഗീസിന് മുന്നിൽ പരിഗണനയ്ക്കെത്തിയത്. ഹണി എം വർഗീസിന് പകരം ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായിരുന്ന കെ കെ ബാലകൃഷ്ണൻ എറണാകുളത്ത് നിയമിതനായ...
സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം
Kerala News

സര്‍ക്കാര്‍ ബ്രാന്‍ഡിക്ക് പേരായി; ‘മലബാര്‍ മിസ്റ്ററി’, ഫെബ്രുവരി 21ന് ഔദ്യോഗിക പ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്ന പുതിയ ബ്രാന്‍ഡിയുടെ  പേര് പുറത്തുവിട്ടു.‘മലബാര്‍ മിസ്റ്ററി’ എന്നതാണ് പുതിയ ബ്രാന്‍ഡിന്റെ പേര്. ഫെബ്രുവരി 21ന് മന്ത്രി എം ബി രാജേഷ് പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. മലബാര്‍ ഡിസ്റ്റിലറീസ്ല്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡി കുറഞ്ഞ വിലയില്‍ ഈ മാസം 21ന് വിപണിയിലെത്തും. മദ്യത്തിന് ഉചിതമായ പേരും ലോഗോയും നിര്‍ദേശിക്കുന്നവര്‍ക്ക് 10,000 രൂപ സമ്മാനം പ്രഖ്യാപിച്ച പരസ്യം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സര്‍ക്കാര്‍ മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് കേരള ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചു. പരസ്യം നല്‍കിയത് തങ്ങളല്ലെന്ന് കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചു. ബെവ്കോയുടെ വിശദീകരണത്തിന് പിന്നാലെ ഹൈക്കോടതി മലബാര്‍ ഡിസ്റ്റിലറീസിനോട് വിശദീകരണം തേടി. ബന്ധപ്പെട്ട എല്ലാ നടപടികളും സ്റ്റേ ചെയ്ത ക...
അഭിപ്രായം പറഞ്ഞതിനാണ് പുറത്താക്കൽ: ചലച്ചിത്ര അക്കാദമി സ്ഥാനനഷ്ടത്തിൽ പ്രേം കുമാർ
Kerala News

അഭിപ്രായം പറഞ്ഞതിനാണ് പുറത്താക്കൽ: ചലച്ചിത്ര അക്കാദമി സ്ഥാനനഷ്ടത്തിൽ പ്രേം കുമാർ

തിരുവനന്തപുരം: അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിച്ചതിനാലാണ് തന്നെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിൽ നിന്ന് മാറ്റിയതെന്ന് നടൻ പ്രേം കുമാർ. പുറത്താക്കിയ വിവരം പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞതായും ആറുമാസമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പൂർണമായും അവഗണിക്കപ്പെട്ടുവെന്നും 35 വർഷമായി ഇടതുപക്ഷ അനുഭാവിയായി നിൽക്കുമ്പോഴും അധികാരസ്ഥാനം ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് ചോദ്യം. താൻ കോൺഗ്രസ് കുടുംബാംഗമാണെങ്കിലും രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് സർക്കാർ സ്ഥാനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഇടത്തിൽ തുടരാൻ കഴിയില്ലെന്നും വിമർശനവും സ്വയം വിമർശനവും ഉൾക്കൊള്ളേണ്ടതുണ്ടെന്നും വ്യക്തമാക്കി. കഴക്കൂട്ടം നടന്ന മുഖ്യമന്ത്രിയുടെ പരിപാടി പോലും അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇടത് സൈബർ കേന്ദ്രങ്ങൾ തന്നെ അവഹേളിക്കുന്നുവെന്നും രാഷ്ട്രീയ ബദലാ...
ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി
Kerala News

ശബരിമല സ്വർണക്കൊള്ള; ജംഷഡ്പൂർ ലാബോറട്ടറിയിൽ സാമ്പിൾ പരിശോധനക്ക് അനുമതി നൽകി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്. സാമ്പിളുകൾ ജംഷഡ്പൂരിലെ ലബോറട്ടറിയിൽ പരിശോധിക്കാൻ അനുമതി. അത്യാധുനിക ശാസ്ത്രീയ പരിശോധന അനിവാര്യമെന്ന് കോടതി വ്യക്തമാക്കി. ദേശീയ ലബോറട്ടറി പരിശോധനയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. കേസിൽ മാർച്ച് 31ന് മുന്‍പ് കുറ്റപത്രം നൽകും....
ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,
Kerala News

ശബരിമല തീർത്ഥാടകരെ വഴിയിൽ ഇറക്കിവിട്ട സംഭവം; KSRTC കണ്ടക്ടറെ സ്ഥലംമാറ്റി,

തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ രാത്രി വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ കെഎസ്ആർടിസി അടിയന്തര അച്ചടക്കനടപടി സ്വീകരിച്ചു. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ കെ. എൻ. പ്രേമസുതനെ കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്ഥലംമാറ്റി. കണ്ടക്ടറുടെ പ്രവൃത്തി സ്ഥാപനത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയതായി വിലയിരുത്തിയതോടെയാണ് നടപടി. എംപാനൽ ഡ്രൈവറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയ നിർദേശപ്രകാരമാണ് നടപടി. കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘം മന്ത്രിക്ക് പരാതി നൽകിയിരുന്നു. നിലയ്ക്കൽ സമീപത്ത് കെഎസ്ആർടിസി ബസിൽ നിന്ന് തീർത്ഥാടകരെ ഇറക്കിവിട്ടുവെന്നായിരുന്നു ആരോപണം. സ്ത്രീകളും വയോധികരും കുഞ്ഞുമടങ്ങിയ 13 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. പമ്പയിൽ നിന്ന് നിലയ്ക്കലിലേക്ക് പോകാനായി ബസിൽ കയറിയ ഇവരെ സ്റ്റാൻഡിൽ പ്രവേശിപ്പിക്കാതെ ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ ഇറക്കിവിട്ടുവെന...
സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി
Kerala News

സേവ് ബോക്‌സ്’ ആപ് തട്ടിപ്പ്;ജയസൂര്യക്കെതിരെ ഇഡി നടപടി: 39 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: ‘സേവ് ബോക്‌സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി സ്വീകരിച്ചു. കേസില്‍ പ്രതിചേർത്തതിനെ തുടർന്നാണ് 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. ആപ്പിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചിരുന്ന ജയസൂര്യയെ ഇതിനകം രണ്ട് തവണ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പ് പ്രമോട്ട് ചെയ്തെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൈമാറിയവരുടെ പട്ടികയില്‍ ജയസൂര്യയുടെ പേരും ഉണ്ടായിരുന്നതാണ് അന്വേഷണം ശക്തമാകാന്‍ കാരണമായത്. നിക്ഷേപത്തിന്റെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് കോടികള്‍ തട്ടിയെന്ന കേസില്‍ ആപ്പ് ഉടമയായ സാത്വിക് റഹീംനെ 2023ല്‍ തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുമായി ജയസൂര്യക്ക് ഉണ്ടായിരുന്ന ബന്ധവും സാമ്പത്തിക ഇടപാടുകളുമാണ് ഇഡി പരിശോധിക്കുന്നത്...
ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്
Kerala News

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേട്: 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലന്‍സ്

കൊച്ചി: ശബരിമലയിൽ അഭിഷേകത്തിന് ശേഷമുള്ള ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയിൽ 21 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തി. കേസിൽ ശാന്തിമാരും മൂന്ന് സ്പെഷ്യൽ ഓഫീസർമാരും ഉൾപ്പെടെ 33 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണം സംബന്ധിച്ച പുരോഗതി റിപ്പോർട്ട് വിജിലൻസ് കേരള ഹൈക്കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസിന് കോടതി 45 ദിവസത്തെ സാവകാശവും അനുവദിച്ചു. ക്രമക്കേടുകൾ ഒഴിവാക്കാൻ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌നോട് കോടതി നിർദേശം നൽകി. അഭിഷേകത്തിന് ശേഷമുള്ള നെയ്യ് പാക്കറ്റുകളാക്കി വിൽക്കുന്നതിനായി ബോർഡിന് കീഴിലുള്ള ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ വിൽപ്പനയിൽ നിന്നുള്ള മുഴുവൻ തുകയും ബോർഡ് അക്കൗണ്ടിൽ അടയ്ക്കാതെ സ്റ്റോക്കിൽ ക്രമക്കേട് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി 15-നാണ് നെയ്യ് വിൽപ്പന ...