BREAKING NEWS


Author: sanjaynambiar

Kerala News, Latest news, Politics

സഖാവിന്‍റെ മകളുടെ നേട്ടത്തിന്‍റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ഗതിക്കെട്ട പാർട്ടിയാണ് സിപിഎം; ശോഭ സുരേന്ദ്രൻ

സ്വയം പ്രയത്നം കൊണ്ട് എം. ബി. ബി എസ് പ്രവേശനം നേടിയ സഖാവിന്റെ മകളുടെ നേട്ടത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ഗതിക്കെട്ട പാർട്ടിയാണ് സിപിഎം എന്ന് ശോഭ സുരേന്ദ്രൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ആണ് ശോഭ സുരേന്ദ്രൻ ഇത് പറഞ്ഞത്. ഓമനക്കുട്ടൻ എന്ന സാധാരണക്കാരന്റെ മകൾ കുസൃതിയ്ക്ക് എം. ബി. ബിഎസ് കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ശോഭ കുറച്ചു. https://www.facebook.com/SobhaSurendranOfficial/posts/2240494126074415 വാക്കുകൾ ഇങ്ങനെ സഖാവ് ഓമനക്കുട്ടന്റെ മകൾ സുകൃതിക്ക് എം ബി ബി എസ് പ്രവേശനം ലഭിച്ചതിൽ സന്തോഷമുണ്ട്. ഓമനക്കുട്ടന്റേത് എന്നല്ല ഈ നാട്ടിലെ ഏത് സാധാരണക്കാരന്റെ മക്കൾക്കും ആ അവസരം കൈവന്നാൽ സന്തോഷം മാത്രമേയുള്ളു. എന്നാൽ സുകൃതിയുടെ വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ MBBS വിദ്യാഭ്യാസത്തിനുള്ള ഫീസ് വർധിപ്പിച്ച സർക്കാരും സിപിഎമ്മും തുനിഞ്ഞിറങ്ങുന്നത് കാണുമ്പോൾ സഹതാപം മാത്രമേയുള്...
India, Kerala News, Latest news

കോവിഡ് വാക്‌സിൻ; ഒരു ദിവസം നൂറു പേർക്ക്

സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ വിതരണത്തിന് മാർഗ രേഖ കൈമാറി കേന്ദ്രസർക്കാർ. ഓരോ വാക്സിൻ കേന്ദ്രങ്ങളിലും പ്രതിദിനം നൂറു പേർക്ക് മാത്രമായിരിക്കും വാക്സിൻ കുത്തിവെയ്ക്കുക. ആരോഗ്യ പ്രവർത്തകർ അടക്കം അഞ്ചു പേർക്ക് മാത്രമേ കേന്ദ്ര ത്തിൽ പാടുള്ളു. മൂന്ന് മുറികളികളിൽ ആണ് വാക്സിൻ കേന്ദ്രം ഉള്ളത്. ആദ്യ വാക്സിൻ സ്വീകരിക്കാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. ഒരു സമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുള്ളു. കുത്തിവെച്ചയാളെ അടുത്ത മുറിയിൽ എത്തിച്ച് അരമണിക്കൂർ നിരീക്ഷിക്കും. അരമണിക്കൂർ നുള്ളി വല്ല രോഗ ലക്ഷണങ്ങൾ കാണിക്കുകയാനെങ്കിൽ ആശുപത്രിയിലേക്ക് മാറ്റും. ...
Election, Kerala News, Kozhikode, Latest news

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് ഞാന്‍; സുരേഷ് ഗോപി

നരേന്ദ്ര മോദിയുടെ പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ഗോപി.കോഴിക്കോട് കോർപറേഷനിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പ്രവർത്തകൻ ആണെന്ന് അഭിമാനത്തോടെ പറയുന്നു എന്നും ചാണകം എന്നും സംഘി എന്നും എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തന്നെ സിനിമനടനെന്നും പറഞ്ഞ് ഇടതു മുന്നണികൾ ബഹിഷ്‌ക്കരിക്കുയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...
Business

അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ചു; 25കാരന് ദാരുണാന്ത്യം

അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭോപ്പാലിലാണ് സംഭവം. വ്യാഴാഴ്ചയാണ് ബാബു മീണ എന്ന യുവാവ് മരിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. 10 ലൈംഗിക ഉത്തേജനഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ആത്മഹത്യകുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന്‍ എസ്ഐ ദേവേന്ദ്ര പറഞ്ഞു. അവിവാഹിതനായ ബാബു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഡിസംബര്‍ ഏഴിന് ബാബു നിരവധി ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ചതായി സഹോദരന്‍ സോനു പൊലീസിനോട് പറഞ്ഞു. ഗുളിക കഴിച്ച ശേഷം കടുത്ത ക്ഷീണം, ഛര്‍ദ്ദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഡോക്ടറെ കണ്ടെങ്കിലും ആരോഗ്യ നില വഷളായി. ഡിസംബര്‍ ഒമ്പതിന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചക്ക് രണ്ട് മണി...
Kerala News, Latest news, Thiruvananthapuram

പോത്തീസിനെതിരെ ആരോഗ്യ മന്ത്രി; വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം

കോവിഡ് ചട്ടം ലംഘിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം അടപ്പിച്ച പോത്തീസിനെതിരെ ആരോഗ്യ മന്ത്രി. വിലകുറച്ച് വിറ്റാലും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക തന്നെ വേണം. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യമാണ് ഇപ്പോൾ നടന്നതെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോവിഡ് കൂടുമോ എന്ന ആശങ്ക ഉണ്ടെന്നും അതിന്റെ കൂടെ കോവിഡ് വ്യാപനം രൂക്ഷമായാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്നലെയാണ് കോവിഡ് പ്രോട്ടോകോൾ ലംഘന പ്രകാരം തിരുവനന്തപുരം നഗരത്തിലെ പോത്തീസ് എന്ന വ്യാപാര സ്ഥാപനം ജില്ലാ ഭരണകൂടം പൂട്ടിച്ചത്. ...
COVID, Election, Kannur

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ കുതിച്ച് ചാട്ടം ഉണ്ടാകും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടും എന്നാണ്. കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയ്യാറാകണം. അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക് ഡൗണ്‍ ഒഴിവാക്കിയപ്പോള്‍ രോഗ നിരക്കില്‍ വലിയ വര്ദ്ധനവ് ഉണ്ടായിരുന്നു. അതില്‍ അധികം ഉള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. കൊവിഡ് വല്ലാതെ വ്യാപിച്ചാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ സ്വകാര്യ ആ...
Kerala News, Latest news, Politics

യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ, സബർബൻ എന്നിവയാണ് നല്ലത്; രമേശ്‌ ചെന്നിത്തല

സംസ്ഥാന സർക്കാരിന്‍റെ കെ റെയിൽ പദ്ധതി നടപ്പിലാക്കിയാൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. യുഡിഎഫ് സർക്കാർ തയ്യാറാക്കിയ ബുള്ളറ്റ് ട്രെയിൻ, സബർബൻ എന്നിവയാണ് നല്ലതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഹെക്ടർ കണക്കിന് ഭൂമിയും വീടുകളും, വ്യാപാര സ്ഥാപനങ്ങളും കെ റെയിലിന്റെ ഭാഗമായി നഷ്ടപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. കെ ഫോണിൽ ഒരുപാട് സംശയങ്ങൾ ഉണ്ടെന്നും ഇതു നടപ്പിലാക്കുന്നതിൽ ഒരുപാട് അവ്യക്തതകൾ ഉണ്ടെന്നും രമേശ്‌ പറഞ്ഞു. കാസറഗോഡ് പ്രസ് ക്ലബിന്‍റെ മീറ്റ് ദ് പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ...
Ernakulam, Kerala News, Latest news

മരട് ഫ്ലാറ്റ്;നിര്‍മ്മാതാക്കള്‍ ഒരു രൂപ പോലും തന്നില്ല

മരടിലെ നഷ്ട പരിഹാര വിതരണത്തിന് ഫ്ലാറ്റ് നിർമാതാക്കൾ ഇത് വരെ നൽകിയത് നാലുകോടി എൺപത്തിയൊൻപത് ലക്ഷം മാത്രമാണെന്ന് സുപ്രീം കോടതിയിൽ ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സമർപ്പിച്ചു. ആൽഫ സെറിൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെ തുകയൊന്നും നൽകിയതായി കോടതിയിൽ സമർപ്പിച്ച രേഖയിൽ പറയുന്നില്ല. ഗോൾഡൻ കായലോരത്തിന്‍റെ നിർമ്മാതാക്കൾ 2കോടി എൺപത്തിയൊൻപത് ലക്ഷവും, ജയിൻ ഹൗസിങ് കൺസ്ട്രക്ഷൻ രണ്ട് കോടിയും നൽകിയതായാണ് റിപ്പോർട്ടിൽ ഉള്ളത്. ...
India, Latest news

കർഷകർക്ക് കൂടുതൽ ശക്തി പകരും; പ്രധാനമന്ത്രി നരേന്ദ്ര മോദി

കാർഷിക നിയമങ്ങളെ ന്യായികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആത്മ നിർഭർ ഭാരത്‌ എന്നതാണ് സർക്കാരിന്‍റെ ലക്ഷ്യം എന്നും, പുതിയ നിയമം കോവിഡ് സാഹചര്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രധാന മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും, കർഷകർക്ക് കൂടുതൽ ശക്തി പകരുകയും, ഇതിന്‍റെ ഭാഗമായി രാജ്യം വികസിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. ...
Kerala News, Latest news

ഈരാറ്റുപേട്ടയിൽ സംഘർഷം

ഈരാറ്റുപേട്ടയിൽ സംഘർഷം. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗത്തെ ഒരു സംഘം കയ്യേറ്റം ചെയ്തു. തെക്കേക്കര സിപിഎം കമ്മറ്റി അംഗം നൂർ സലാമിനെയാണ് ഒരു സംഘം ആളുകൾ ചേർന്ന് ഇന്ന് രാവിലെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് സിപിഎം ആരോപിക്കുന്നത്. ഈ ആരോപണം എസ്ഡിഐ നിഷേധിച്ചു.