BREAKING NEWS


Author: sanjaynambiar

Election, Kannur, Kasaragod, Kerala News, Kozhikode, Latest news, Malappuram

സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം വോട്ടെടുപ്പ്

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം വോട്ടെടുപ്പ് ഇന്ന് നടക്കും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.ജില്ലകളിൽ നിശബ്ദത പ്രചാരണം ഇന്നലെയോടെ അവസാനിച്ചു. കഴിഞ്ഞു. പോളിംഗ് ആരംഭിച്ചു കഴിഞ്ഞു 10, 834 ബൂത്തുകൾ ആണ് നാല് ജില്ലകളിലും ആയുള്ളത്. ...
Latest news, Life Style, World

ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്

ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരിൽ വാർത്തകളിൽ ഇടം പിടിച്ച ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. കഴിഞ്ഞ വർഷമാണ് സഹർ അറസ്റ്റിൽ ആയത്. യുവാക്കളെ വഴി തെറ്റിച്ചു, തെറ്റായ വഴികളിലൂടെ പണം ഉണ്ടാക്കി എന്നൊക്കെ കുറ്റങ്ങൾ ചുമഴ്ത്തിയാണ് കേസ്. ആഞ്ജലീന ജോളിയെ പോലെ ആവാൻ 50 തവണ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറഞ്ഞ് നിരവധി തവണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇവ എഡിറ്റ്‌ ചെയ്ത് ഇട്ടതാണെന്ന് സഹർ പിന്നീട് വെളിപ്പെടുത്തിയിരുന്നു. 19 വയസുകാരിയുടെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ത്‌ എന്നാണ്. ...
World

പോണ്‍ഹബ്ബ് പൂട്ടിപ്പോയേക്കും; വരുമാനം അടയ്ക്കുന്ന നടപടിയുമായി കാര്‍ഡ് കമ്പനികള്‍

പോണ്‍ സൈറ്റായ പോണ്‍ഹബ്ബിനെതിരെ വര്‍ദ്ധിച്ചുവരുന്ന പ്രതിഷേധം പുതിയ വഴിയിലേക്ക് തിരിഞ്ഞതോടെ ഈ സൈറ്റിന്റെ നിലനില്‍പ്പ് തന്നെ ചോദ്യചിഹ്നമാകുന്നു. പ്രമുഖ ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് സേവനദാതക്കളായ മാസ്റ്റര്‍കാര്‍ഡ്, വിസ എന്നിവ പോണ്‍ഹബ്ബിനുള്ള സേവനം പിന്‍വലിച്ചു. ഇതോടെ സൈറ്റിലെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇതിന് പുറമേ മറ്റൊരു കാര്‍ഡ് സേവനദാതക്കളായ ഡിസ്‌കവറും ഇത്തരത്തില്‍ സേവനം പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നീക്കം സംബന്ധിച്ച് പോണ്‍ഹബ്ബ് പ്രതികരിച്ചിട്ടില്ല. അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌  ഈ അശ്ലീല സൈറ്റിനെതിരെ വന്‍ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ന്യൂയോര്‍ക്ക് ടൈംസിലെ റിപ്പോര്‍ട്ടില്‍ പോണ്‍ഹബില്‍ നിയമവിരുദ്ധമായ ബലാത്സംഗ വീഡിയോകള്‍ ഉണ്ടെന്നും ആളുകളുടെ സമ്മതമില്ലാതെ ചിത്രീകരിച്ച അശ്ലീല ചിത്രങ്ങള്‍ക്കും വീഡിയോകളുമുണ...
India, Latest news

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസ്;റിപ്പബ്ലിക് ടി.വി.സി.ഇ.ഒ അറസ്റ്റില്‍

ടി.ആർ.പി റേറ്റിങ് തട്ടിപ്പ് കേസിൽ റിപ്പബ്ലിക് ടി. വി. സി.ഇ. ഒ വികാസ് ഖൻചന്ദാനിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ വീട്ടിൽ എത്തിയാണ് അറസ്റ്റ് നടന്നത്. 12പേരെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ചാനൽ ഉപഭോക്താക്കൾക്ക് പണം നൽകി റേറ്റിംഗ് വർധിപ്പിച്ചു എന്നാണ് കേസ്. മുംബൈ നഗരത്തിൽ റേറ്റിങ് നായി വീടുകളിൽ ആളില്ലാത്തപ്പോൾ ചാനലുകൾ തുറന്ന് വെയ്ക്കുന്നതിനു പ്രതിമാസം 500രൂപ വീതം ഉപഭോക്താക്കൾക്ക് നൽകി എന്നാണ് കണ്ടെത്തിയത്. ...
Kerala News, Latest news, Politics

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യം;പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം

സംസ്ഥാനത്ത് കോവിഡ് 19 വാക്സിൻ സൗജന്യമായി നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ നടത്തിയ ഈ പ്രഖ്യാപനം ചട്ട ലംഘനം ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ കോവിഡ് സാഹചര്യം വിലയിരുത്തുന്ന വാർത്താ സമ്മേളനത്തിൽ ആണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്. വോട്ടർമ്മാരെ സ്വാധീനിക്കുന്ന രീതിയിൽ ഉള്ള പ്രഖ്യാപനം ആണെന്നും ഇത് പരിശോധിക്കണമെന്നും കെസി ജോസഫ് എംഎൽഎ സംസ്ഥാന ഇലക്ഷൻ കമ്മീഷന് നോട്ടീസ് നൽകി. ...
COVID, Thiruvananthapuram

‘കൊവിഡ് വാക്‌സിന്‍ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനം’, പരാതി നല്‍കി യുഡിഎഫ്

സംസ്ഥാനത്ത് കൊവിഡ് 19 വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം വിവാദത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ നടത്തിയ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് വാക്‌സിന്‍ ലഭ്യമായാല്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതാണ് വിവാദത്തിലായത്. വാര്‍ത്താ സമ്മേളനത്തില്‍ തെരഞ്ഞെടുപ്പു ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പരിശോധിക്കണമെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെസി ജോസഫ് എംഎല്‍എ സംസ്ഥാന ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് നല്‍കി. മുഖ്യമന്ത്രി നടത്തിയത് ചട്ടലംഘനമാണെന്ന് യുഡിഎഫ്...
Ernakulam, Kerala News, Latest news

ഫ്ലാറ്റില്‍ നിന്ന്‍ വീണ ജോലിക്കാരി മരിച്ചു; സംഭവത്തില്‍;ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി

കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീട്ട് ജോലി ചെയ്യുന്ന യുവതി വീണ് മരിച്ച സംഭവത്തിൽ ഫ്ലാറ്റ് ഉടമയായ അഭിഭാഷകനെതിരെ നടപടി എടുക്കുമെന്ന് പോലീസ്. പോസ്റ്റ് മോട്ടം റിപ്പോർട്ടും, ഇൻക്വസ്റ്റ് റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ ഇംതിയാസ്‌ അഹമ്മദിനെതിരെ കൂടുതൽ വകുപ്പുകൾ ചുമഴ്ത്താൻ സാധിക്കുക ഉള്ളു. കഴിഞ്ഞ നാലാം തിയ്യതിയിലാണ് സേലം സ്വദേശി കുമാരി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൻ ഫ്ലാറ്റിൽ നിന്ന് താഴെ വീണത്. കുമാരി ഫ്ലാറ്റ് ഉടമയിൽ നിന്ന് അഡ്വാൻസ് ആയി 10000 രൂപ വാങ്ങിയിരുന്നു. അടിയന്തിരമായി വീട്ടിൽ പോകാൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ പോകാൻ പറ്റില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിഇടുക ആയിരുന്നെന്ന് പരാതിയിൽ പറയുന്നു. ...
COVID

രാജ്യത്ത് 30,254 പേര്‍ക്ക് കൂടി കൊവിഡ്; ആകെ മരണം 1,43,019

രാജ്യത്ത് 30,254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികള്‍ 98,57,029 ആയി.24 മണിക്കൂറിനിടെ 391 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 1,43,019 ആയി. 3,56,546 പേരാണ് ചികിത്സയിലുള്ളത്.രോഗമുക്തരായവരുടെ എണ്ണം 93,57,464 ആയി. 24 മണിക്കൂറിനിടെ 33,136 പേര്‍ക്കാണ് രോഗമുക്തി.
COVID, Kerala News

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് കൂടുന്നു: കേരളത്തിൽ 5949 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,21,597 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത് ഇതോടെ ആകെ മരണം 2594 ആയി. ഇത് കൂടാതെ ഉണ്ടായ മ...
Kerala News, Latest news

നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവം; നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി

നായയെ കാറിന്‍റെ പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതികരണവുമായി മേനക ഗാന്ധി എംപി. പ്രതിക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടു. ആലുവ റൂറല്‍ എസ്.പിയെ മേനക ഗാന്ധി ഫോണില്‍ വിളിച്ചാണ് കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. നായയുടെ കഴുത്തിൽ കയർ കുരുക്കി റോഡിലൂടെ കാറിൽ കെട്ടി വലിച്ചു. എറണാകുളം പറവൂരിൽ ആണ് സംഭവം. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരതയാണ് യൂസഫ് എന്ന വ്യക്തി ചെയ്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഈ കാഴ്ച്ച കണ്ട് യൂസഫിന്റെ വാഹനം തടഞ്ഞു നിർത്തി നായയെ രക്ഷിച്ചത്. നായയെ വീട്ടിൽ ആർക്കും ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ട് പോയതാണെന്ന് ആണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ...