BREAKING NEWS


Author: sanjaynambiar

India, Latest news

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ

ബോളിവുഡ് നടി ആര്യ ബാനർജി മരിച്ച നിലയിൽ. ദക്ഷിണ കൊൽക്കത്തയിലെ അപ്പാർട്ട്മെന്റിലാണ് വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിന്‍റെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ ആയിരുന്നു. 2011ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ദ് ഡേർട്ടി പിക്‌ച്ചർ റിൽ വിദ്യാബാലനൊപ്പം അഭിനയിച്ചാണ് താരം ശ്രദ്ധ നേടിയത്. ...
Kerala News, Latest news

പൊതു സ്ഥലത്തോ, സ്കൂൾ അസംബ്ലിയിലോ കുട്ടിയെ അപമാനിച്ചാല്‍ ഇനി കുറ്റമാകും

പൊതു സ്ഥലത്തോ സ്കൂൾ അസംബ്ലിയിലോ ഒരു കുട്ടിയെ അപമാനിക്കുന്നത് കുട്ടികളുടെ അവകാശ ലംഘനം ആണെന്നും, ഇത് കുറ്റമാണെന്നും കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ. വയനാട് ജില്ലയിൽ ഹെയർ സ്റ്റൈൽ വ്യത്യാസ്തമായി ചെയ്തത്തിന് സ്കൂൾ അസംബ്ലിയിൽ വെച്ച് ഒൻപത് വയസുകാരനെ അപമാനിച്ച സംഭവത്തിൽ ആണ് ഈ ഉത്തരവ് പുറപ്പെടുപ്പിച്ചത്. ഇത് ആവർത്തിക്കാതിരിക്കാൻ എല്ലാവർക്കും നിർദേശം നൽകി കഴിഞ്ഞു.തെറ്റിന്റെ വ്യാപ്തി മനസിലാക്കി മാത്രമേ സ്കൂൾ പ്രിസിപ്പളിന്‌ ശിക്ഷ നൽകാൻ പാടുള്ളു എന്ന് ബാലാവകാശ കമ്മീഷൻ പറഞ്ഞു. ...
India, Latest news

70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്

രാജ്യത്ത് 70 ലക്ഷം ഡെബിറ്റ് കാർഡ്, ക്രെഡിറ്റ്‌ കാർഡ് ഉടമകളുടെ വിവരങ്ങൾ ചേർന്നെന്ന് റിപ്പോർട്ട്‌. ഉപഭോക്താക്കളുടെ പേര്, നമ്പർ തുടങ്ങിയ വിവരങ്ങൾ ചോർന്നെന്നാണ് റിപ്പോർട്ട്‌. ചോർന്ന വിവരങ്ങളുടെ ശേഖരം 1.3ജീബിയോളം വരും. ബാങ്കിന്‍റെയും നഗരത്തിന്‍റെയും ക്രമത്തിൽ ആണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഈ വിവരങ്ങൾ ഡാർക്ക് വെബിൽ ലഭ്യമാണെന്ന് ഇന്ത്യൻ സൈബർ സുരക്ഷ ഗവേഷകനായ രാജ് ശേഖർ പറഞ്ഞു. ...
Ernakulam, Kerala News, Latest news

മിണ്ടാ പ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; നായയെ കയറില്‍ കെട്ടിവലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

നായയുടെ കഴുത്തിൽ കയർ കുരുക്കി റോഡിലൂടെ കാറിൽ കെട്ടി വലിച്ചു. എറണാകുളം പറവൂരിൽ ആണ് സംഭവം. മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരതയാണ് യൂസഫ് എന്ന വ്യക്തി ചെയ്തത്. അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഈ കാഴ്ച്ച കണ്ട് യൂസഫിന്‍റെ വാഹനം തടഞ്ഞു നിർത്തി നായയെ രക്ഷിച്ചത്. നായയെ വീട്ടിൽ ആർക്കും ഇഷ്ട്ടമല്ലാത്തത് കൊണ്ട് ഉപേക്ഷിക്കാൻ കൊണ്ട് പോയതാണെന്ന് ആണ് ഇയാൾ പോലീസിൽ മൊഴി നൽകിയത്. ഇന്നലെ രാവിലെ പത്തു മണിയോടെ ആണ് സംഭവം നടന്നത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ഉത്തരവ് ഇട്ടിരുന്നു. കാർ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു.ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്തു. നായയുടെ ശരീരത്തിൽ ഉരഞ്ഞ ഒരുപാട് പാടുകൾ ഉണ്ട്. നാട്ടുകാർ ആണ് ചെങ്ങനാട് പോലീസിൽ പരാതി നൽകിയത്. നാട്ടുകാരിൽ ചിലർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്തോടെ ഇയാൾക്ക് എതിരെ കേസ് എടുക്കണം എന്ന പരാതി വ്യാപകമായി ഉയർന്നിരു...
Latest news, World

സംവിധായകൻ കിം കി ഡുക് അന്തരിച്ചു

കൊറിയൻ സംവിധായകൻ കിം കി ഡുക് അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ ആണ് മരണ കാരണം എന്നാണ് റിപ്പോർട്ട്‌. 59 വയസായിരുന്നു. യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചായിരുന്നു അന്ത്യം. 2004 ൽ മികച്ച സംവിധായകനുള്ള രണ്ട് പുരസ്‌കാരങ്ങൾക്ക് അർഹനായി. വിന്റർ ആന്റ് സ്പ്രിങ്, ടൈം ആൻഡ് ഹ്യുമൻ, ഫാൾ, സ്പ്രിങ്, സമ്മർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ. ...
Kerala News, Latest news

സ്കൂൾ തുറക്കണോ? എന്ന്‍ മുഖ്യമന്ത്രി;വൈറല്‍ ആയി മാറി രണ്ടാം ക്ലാസ് കാരന്‍റെ മറുപടി

രണ്ടാം ക്ലാസുകാരനോട് മുഖ്യമന്ത്രി പിണറായി സ്കൂൾ തുറക്കണോ എന്ന് ചോദിച്ചു. മുഹമ്മദ്‌ മാസിനോട് ആണ് മന്ത്രി ഇത് ചോദിച്ചത്. ചക്കരക്കല്ലിൽ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ തെരഞ്ഞെടുപ്പ് പ്രചണ യോഗത്തിൽ പങ്കെടുത്ത് പുറത്ത് ഇറങ്ങുമ്പോഴാണ് മുഖ്യ മന്ത്രി മുഹമ്മദ്‌ മാസ് നോട്‌ മന്ത്രി ചോദിച്ചത്. മുഖ്യമന്ത്രിയെ കാണാൻ ആയി കാത്തിരിക്കുകയായിരുന്നു രണ്ടാം ക്ലാസ്സ്‌ക്കാരൻ.ക്ലാസ്സ്‌ ഇല്ലേ എന്ന ചോദ്യത്തിന് സ്കൂൾ ഇല്ലല്ലോ എന്ന മറുപടിയും. ഏത് ക്ലാസ്സിൽ ആണ് എന്ന് മുഖ്യ മന്ത്രി ചോദിച്ചതും, രണ്ടിലാണെന്നു മറുപടിയും കുശലന്വേഷണം നടത്തുകയും ചെയ്തു. ഒടുവിൽ ആണ് സ്കൂൾ തുറക്കൽ ഒരു ചർച്ച ആയി മാറിയത്. ...
Kerala News, Latest news

തുടര്‍ച്ചയായ രണ്ടാം ദിനവും അയ്യായിരത്തില്‍ താഴെ കോവിഡ് രോഗികള്‍

കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277, തൃശൂര്‍ 272, പാലക്കാട് 257, ഇടുക്കി 155, വയനാട് 87, കാസര്‍ഗോഡ് 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 53,508 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.68 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 68,61,907 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2562 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ...
Latest news, World

”ഒരു സർപ്പമായി പുനർജനിക്കണം” ശരീരം മുഴുവന്‍ ടാറ്റു അടിക്കാന്‍ യുവതി മുടക്കിയത് 87 ലക്ഷം

ശരീരത്തിന്‍റെ രൂപവും ഭാവവും മാറ്റാൻ യുവതി മുടക്കിയത് 87 ലക്ഷം. 600ടാറ്റുവാന് ശരീരം മുഴുവൻ യുവതി ചെയ്തിരിക്കുന്നത്. ആരാധകർക്കിടയിൽ ഡ്രാഗൺ ഗേൾ എന്നാണ് അവർ അറിയപ്പെടുന്നത്. കൃഷ്ണ മണിയുടെ നിറം മാറ്റാനുള്ള ശാസ്ത്ര ക്രിയയ്ക്ക് ശേഷം മൂന്നാഴ്ച്ച ആംബർ എന്ന യുവതിക്ക് കാഴ്ച നഷ്ടപ്പെട്ടിരുന്നു. യുവതിയുടെ വീട്ടിൽ പോലീസ് കഞ്ചാവ് കണ്ടെടുത്തിരുന്നു. അത് ആംബർ സമ്മതിക്കുകയും ചെയ്തിരുന്നു. തന്നെ ചതിച്ചതാണെന്നും അതാരാണെന്ന് അറിയാമെന്നും ആംബർ പറഞ്ഞു. ഒരു സർപ്പമായി പുനർജനിക്കണം എന്നാണ് ആഗ്രഹമെന്നും യുവതി കൂട്ടിച്ചേർത്തു. https://www.instagram.com/p/CIPgXVlDZP8/ ...
Kerala News, World

വാക്സിൻ ലഭിച്ചവരിൽ എച്ച്ഐവി ഫലം പോസിറ്റീവ്;പരീക്ഷണം നിർത്തി വെച്ചു

വാക്സിൻ ലഭിച്ചവരിൽ എച്ച് ഐ വി പോസിറ്റീവ് ഫലം കാണിച്ചതിനെ തുടർന്ന് ഓസ്‌ട്രേലിയയിൽ നിർമിച്ച വാക്സിൻ പരീക്ഷണം നിർത്തി വെച്ചു. ക്വീൻസ് ലാൻഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയും സിഎസ്എല്ലും ചേർന്ന് നിർമ്മിച്ച വാക്സിൻ കോവിഡ് പ്രതിരോധത്തിന് ഉത്തമമാണെന്ന് കമ്പനി അവകാശപ്പെട്ടിരുന്നു. 216പേരിൽ പരീക്ഷണം നടത്തിയെന്നും ആർക്കും ശരീരത്തിൽ ഒരു കുഴപ്പവും ഇല്ലെന്നും കമ്പനി പറഞ്ഞു. വാക്സിൻ ശരീരത്തിലെ ആന്റിബോഡികൾ എച്ച് ഐ വി പരിശോധന ബാധിക്കുന്നതു കൊണ്ട് ഫലം കാണിക്കുന്നത് തെറ്റായി കാണിക്കുന്നത് കൊണ്ട് പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് കമ്പനി വ്യക്തമാക്കി. ...
Kerala News, Latest news

സംസ്ഥാനത്ത് പുതിയ ജനുസ്സിൽപെട്ട മലമ്പനി

സംസ്ഥാനത്ത് പുതിയ ജനുസ്സിൽ പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. രോഗം വേഗം കണ്ടെത്തിയാൽ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു എന്ന് മന്ത്രി വ്യക്തമാക്കി. സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പന...