BREAKING NEWS


ട്രംപിന് തിരിച്ചടി: തീരുവ ചുമത്തൽ നിയമവിരുദ്ധമെന്ന് യു.എസ് സുപ്രീംകോടതി

By Nagaram Network
trumppp

താരിഫ് നടപടിയിൽ ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ഏകപക്ഷീയമായി തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കി യു.എസ് സുപ്രീംകോടതി ട്രംപിന്റെ നടപടി റദ്ദാക്കി. 6–3 എന്ന ഭൂരിപക്ഷ വിധിയിലാണ് കോടതി ഉത്തരവ്. ഫെഡറൽ നിയമങ്ങൾ ലംഘിച്ചാണ് നടപടി നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (IEEPA) പ്രകാരം ഇത്തരത്തിലുള്ള ലെവികൾ ചുമത്തുന്നത് അനുവദനീയമല്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു. നികുതി വർധനവിനെതിരെ പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നൽകിയ ഹർജിയിലാണ് സുപ്രീംകോടതി ഇടപെട്ടത്.

1977ലെ നിയമം ഉപയോഗിച്ച് ഏകപക്ഷീയമായി നികുതി ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് കോടതി വീണ്ടും ചൂണ്ടിക്കാട്ടി. സാമ്പത്തിക-വിദേശനയങ്ങളിൽ പ്രധാന ആയുധമായി ട്രംപ് തീരുവയെ ഉപയോഗിച്ചിരുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ഉയർന്ന താരിഫുകൾ ഏർപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെച്ചൊല്ലിയ തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്‌ക്കെതിരെയും അധിക തീരുവ ചുമത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *