BREAKING NEWS


Author: Nagaram Network

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ
Kerala News

തൃശൂര്‍ വെടിക്കെട്ട് ദുരന്തം: പാറമേക്കാവിൻ്റെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ

മുണ്ടത്തിക്കോട് ദുരന്തം: പാറമേക്കാവ് വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ; പ്രത്യേക ദുരന്തമായി പ്രഖ്യാപനം തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിന്റേതായ വെടിക്കെട്ട് നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാലക്കാട് മുതലമടയിലെ വെള്ളാരംകടവിൽ പ്രവർത്തിക്കുന്ന പടക്ക നിർമാണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണമെന്നാണ് നിർദേശം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മുണ്ടത്തിക്കോട് പടക്കപ്പുരയിൽ വൻ സ്ഫോടനം ഉണ്ടായത്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന സ്ഥലത്തായിരുന്നു അപകടം. സംഭവത്തിൽ 13 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർച്ചയായ സ്ഫോടന ശബ്ദവും പുക ഉയരുന്നതും ശ്ര...
സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന
Business

സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

  തിരുവനന്തപുരം: കനത്ത വേനൽ ചൂടിനെ തുടർന്ന് സംസ്ഥാനത്ത് എയർ കണ്ടീഷൻ വിൽപ്പനയിൽ വൻ ഉയർച്ച. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിലധികമാണ് ഇത്തവണ വിൽപ്പന വർധിച്ചതെന്ന് വ്യാപാരികൾ പറയുന്നു. ഒരിക്കൽ ആഡംബര ഉപകരണമായി കണക്കാക്കിയിരുന്ന എയർ കണ്ടീഷൻ ഇന്ന് സാധാരണ കുടുംബങ്ങളിലേക്കും വ്യാപകമായി എത്തുകയാണ്. കടുത്ത ചൂടിൽ ഫാനും കൂളറും മതിയാകാത്ത സാഹചര്യത്തിൽ, കൂടുതൽ ആളുകൾ എസി വാങ്ങാൻ തിരിയുകയാണ്. പ്രത്യേകിച്ച് രാത്രി സമയം സുഖമായി ഉറങ്ങാനാണ് പലരും എസി സ്ഥാപിക്കുന്നത്. കുട്ടികളുടെ ആരോഗ്യവും പരിഗണിച്ചാണ് പല കുടുംബങ്ങളും ഈ തീരുമാനത്തിലേക്ക് കടക്കുന്നത്. കടം എടുത്തും മാസതവണയായി അടച്ചും എസി വാങ്ങുന്നവരുടെ എണ്ണവും ഉയരുന്നു. ചെലവ് കുറഞ്ഞ മോഡലുകൾക്കും വൈദ്യുതി ലാഭമുള്ള ഇൻവെർട്ടർ സംവിധാനമുള്ള എസികൾക്കും ആവശ്യക്കാർ കൂടുതലാണ്. രാജ്യത്ത് എസി ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം വരും വർഷങ്ങളിൽ പലമടങ്ങ് ഉയരുമെന്നാണ...
മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്
Kerala News

മുതലമടയിൽ അനധികൃത പടക്കശേഖരം: 50 കിലോയ്ക്ക് പകരം 500 കിലോ വെടിമരുന്ന്

പാലക്കാട്: പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് നിർമിക്കുന്ന മുതലമടയിൽ അനധികൃതമായി വൻതോതിൽ പടക്കശേഖരം കണ്ടെത്തി. 50 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമുള്ള അനുമതിയുള്ള ലൈസൻസി ബിനോയ് 500 കിലോയ്ക്ക് മുകളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നുവെന്ന് പരിശോധനയിൽ കണ്ടെത്തി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടിയുടെ നിർദേശപ്രകാരം വരുമാന വകുപ്പും പോലീസും നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് പുറത്തായത്. ലൈസൻസിയായ കോട്ടയം സ്വദേശിയായ ബിനോയിക്കെതിരെ ഉടൻ കേസ് എടുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പടക്ക നിർമാണശാലയിലെ തൊഴിലാളികളെ ഉടൻ മാറ്റും. കോടതിയുടെ നിർദേശപ്രകാരം ഇവിടെ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകളും അനുബന്ധ വസ്തുക്കളും നിർവീര്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ചിറ്റൂർ തഹസിൽദാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് രാവി...
ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്
Weather

ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസുമായി പുനലൂർ ആണ് ചൂടിന്റെ കാര്യത്തിൽ രണ്ടാമത്. സൂര്യാതപത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളത്തിലെ താപനില വ്യതിയാനത്തെ നിരീക്ഷിക്കാൻ വേണ്ടി സംസ്ഥാനത്ത് 12 സ്റ്റേഷനുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ടിലാണ് നിലവിൽ പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ കാലാവസ്ഥയ്ക്ക് 36 ഡിഗ്രിയാണ് ലഭിക്കേണ്ടത്. എന്നാൽ, സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ് നിലവിൽ കൂടിയിട്ടുള്ളത്. ഇന്നലെ 39.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പാലക്കാട് രേഖപ്പെടുത്തിയ താപനില....
പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്
National

പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശം; ഖാർഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്

ഡൽഹി: പ്രധാനമന്ത്രിക്കെതിരായ ഭീകരവാദി പരാമർശത്തിൽ മല്ലികാർജുൻ ഖാർഗെക്ക് നോട്ടീസ് അയച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പരാമർശം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്നും നിർദേശം നൽകി. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ, മറ്റ് ബിജെപി നേതാക്കൾ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫുൾ ബെഞ്ചിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഖാർഗെയ്ക്ക് എതിരായ നടപടി...
തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
Kerala News

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്ന പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ ശ്വാസസഹായ യന്ത്രത്തിന്റെ പിന്തുണയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു. പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്ത് വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതി...
വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും
Kerala News

വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്തണമെന്ന നിർദേശവുമായി പാറമേക്കാവ് ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും മാത്രം നടത്താനാണ് നിലവിലെ ധാരണ. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഈ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കുമെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി. മാസങ്ങളായി നടന്ന തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് അന്തിമ തീരുമാനമല്ലെന്നും സംസ്ഥാന സർക്കാരുമായും ജില്ലാ ഭരണകൂടവുമായി ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. തൃശൂർ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിലാണ് നിർണായക തീരുമാനമെടുക്കുക. ഇതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപ...
അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല: രക്ഷപ്പെട്ട തൊഴിലാളി
Kerala News

അപകടത്തിൽപ്പെട്ടവരെല്ലാം മലയാളികൾ, നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ല: രക്ഷപ്പെട്ട തൊഴിലാളി

മൂന്ന് ദിവസത്തിനപ്പുറം നടക്കാനിരുന്ന തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ നിർമ്മിക്കുന്ന തിരക്കിലായിരുന്നു സതീശൻ്റെ വെടിക്കെട്ട് പുര. തിരുവമ്പാടി ദേവസ്വത്തിന്റെ വെടിപ്പുരയിൽ ഉച്ചഭക്ഷണത്തിന് ശേഷം 40ഓളം തൊഴിലാളികൾ ഉണ്ടായിരിക്കെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് ആദ്യ സ്ഫോടനം ഉണ്ടായത്. കടുത്ത വേനൽ ചൂടിനെ തുടർന്ന് പുറത്തു ഉണക്കാനിട്ടിരുന്ന പടക്ക തിരികൾക്ക് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് രക്ഷപ്പെട്ട തൊഴിലാളിയായ വിൽസൺ വ്യക്തമാക്കിയത്. “എല്ലാവരും മലയാളികളാണ്. പുറത്തുനിന്ന് ആരുമില്ല. നിയമവിരുദ്ധമായ രാസവസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ല. അത്യധികം ചൂട് കാരണം ഉണക്കാനിട്ട തിരികളിൽ തീപിടിച്ചിരിക്കാം. തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനുള്ള പടക്കങ്ങളാണ് കത്തിപ്പോയത്. ഒന്നും ശേഷിച്ചിട്ടില്ല,” എന്ന് വിൽസൺ പറഞ്ഞു. “സമയം രണ്ടരയ്ക്ക് ശേഷമായിരുന്നു. ചൂട് വളരെ കൂടുതലായിരുന്...
തൃശൂർ വെടിക്കെട്ട് ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ;രക്ഷാപ്രവർത്തനം ശക്തം
Kerala News

തൃശൂർ വെടിക്കെട്ട് ദുരന്തം: അനുശോചിച്ച് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ;രക്ഷാപ്രവർത്തനം ശക്തം

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ ഉണ്ടായ സ്ഫോടനത്തിൽ മരണപ്പെട്ടവർക്കായി രാജ്യത്തെ പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തൃശൂർ എംപി സുരേഷ് ഗോപി എന്നിവർ സാമൂഹിക മാധ്യമങ്ങളിലൂടെ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സ്ഫോടന വാർത്ത ഹൃദയഭേദകമാണെന്നും ദുരന്തത്തിൽപ്പെട്ടവർക്കൊപ്പം നിൽക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി. പ്രിയങ്കാ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ മരിച്ചവർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആദരാഞ്ജലികൾ നേർന്നു. "തൃശൂര്‍ പൂരത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനം ഞെട്ടിക്കുന്നതും കേരളത്തെയാകെ സങ്കടത്...
തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു; മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
Kerala News

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: മരണസംഖ്യ 13 ആയി ഉയർന്നു; മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

  തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉണ്ടായ വൻ സ്‌ഫോടനത്തിൽ മരണസംഖ്യ പതിമൂന്നായി ഉയർന്നു. നാല്‍പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നു. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. അപകടത്തിന്റെ കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കാൻ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ തൃശൂർ ആർഡിഒയ്ക്ക് ചുമതല നൽകി. ദുരന്തനിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്. തുടർന്ന് തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടായി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപ പ്രദേശങ്ങളിലെ വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ടിനായുള്ള ഒരുക്കങ്ങൾ നടക്കുന്ന സ്ഥലത്താണ് അപകടം സംഭവിച്ചത്....