BREAKING NEWS


സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

By Nagaram Network
download 43 1

 

തിരുവനന്തപുരം: കനത്ത വേനൽ ചൂടിനെ തുടർന്ന് സംസ്ഥാനത്ത് എയർ കണ്ടീഷൻ വിൽപ്പനയിൽ വൻ ഉയർച്ച. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിലധികമാണ് ഇത്തവണ വിൽപ്പന വർധിച്ചതെന്ന് വ്യാപാരികൾ പറയുന്നു.

ഒരിക്കൽ ആഡംബര ഉപകരണമായി കണക്കാക്കിയിരുന്ന എയർ കണ്ടീഷൻ ഇന്ന് സാധാരണ കുടുംബങ്ങളിലേക്കും വ്യാപകമായി എത്തുകയാണ്. കടുത്ത ചൂടിൽ ഫാനും കൂളറും മതിയാകാത്ത സാഹചര്യത്തിൽ, കൂടുതൽ ആളുകൾ എസി വാങ്ങാൻ തിരിയുകയാണ്. പ്രത്യേകിച്ച് രാത്രി സമയം സുഖമായി ഉറങ്ങാനാണ് പലരും എസി സ്ഥാപിക്കുന്നത്. കുട്ടികളുടെ ആരോഗ്യവും പരിഗണിച്ചാണ് പല കുടുംബങ്ങളും ഈ തീരുമാനത്തിലേക്ക് കടക്കുന്നത്.

കടം എടുത്തും മാസതവണയായി അടച്ചും എസി വാങ്ങുന്നവരുടെ എണ്ണവും ഉയരുന്നു. ചെലവ് കുറഞ്ഞ മോഡലുകൾക്കും വൈദ്യുതി ലാഭമുള്ള ഇൻവെർട്ടർ സംവിധാനമുള്ള എസികൾക്കും ആവശ്യക്കാർ കൂടുതലാണ്.

രാജ്യത്ത് എസി ഉപയോഗിക്കുന്ന വീടുകളുടെ എണ്ണം വരും വർഷങ്ങളിൽ പലമടങ്ങ് ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2027ഓടെ എസി വിപണി ശ്രദ്ധേയമായി വളരുമെന്നും വിലയിരുത്തലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *