BREAKING NEWS


ചൂട് തുടരുന്നു… പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ്; സൂര്യാഘാതത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

By Nagaram Network
download 41

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 39.8 ഡിഗ്രി സെൽഷ്യസുമായി പുനലൂർ ആണ് ചൂടിന്റെ കാര്യത്തിൽ രണ്ടാമത്. സൂര്യാതപത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

കേരളത്തിലെ താപനില വ്യതിയാനത്തെ നിരീക്ഷിക്കാൻ വേണ്ടി സംസ്ഥാനത്ത് 12 സ്റ്റേഷനുകളുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ വന്ന റിപ്പോർട്ടിലാണ് നിലവിൽ പാലക്കാട് താപനില 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. ഈ കാലാവസ്ഥയ്ക്ക് 36 ഡിഗ്രിയാണ് ലഭിക്കേണ്ടത്. എന്നാൽ, സാധാരണയേക്കാൾ 4.7 ഡിഗ്രി സെൽഷ്യസ് അധികമാണ് നിലവിൽ കൂടിയിട്ടുള്ളത്. ഇന്നലെ 39.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു പാലക്കാട് രേഖപ്പെടുത്തിയ താപനില.

Spread the love

Leave a Reply

Your email address will not be published. Required fields are marked *