BREAKING NEWS


Author: Nagaram Network

തമിഴ്‌നാട്ടിൽ  വോട്ടിന് പണവും മദ്യവും വിതരണം ചെയ്തതായി പരാതി
National

തമിഴ്‌നാട്ടിൽ വോട്ടിന് പണവും മദ്യവും വിതരണം ചെയ്തതായി പരാതി

  ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടർമാർക്ക് പണവും മദ്യവും വിതരണം ചെയ്തതായി പരാതി. ചെങ്കോട്ടക്ക് സമീപമുള്ള ഒരു പോളിംഗ് കേന്ദ്രത്തിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകരാണ് വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തുന്ന വോട്ടർമാർക്ക് പണം നൽകുന്നതെന്നാണ് ആരോപണം. പണത്തിന് പുറമെ മദ്യവും വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നതായും വിവരം. സംഭവസ്ഥലത്തിന് സമീപം പൊലീസ് സാന്നിധ്യവും തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉണ്ടായിരിക്കെയാണ് വിതരണം നടന്നതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ, കഴിഞ്ഞ ദിവസം എഐഡിഎംകെ സ്ഥാനാർഥി പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു....
തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
Kerala News

തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്

  തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസ് ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പാമ്പ് കടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് പിതാവ് ദിലീപ് ആരോപിച്ചത്. അതേസമയം ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. പ്രാഥമിക പരിശോധനയിൽ പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ലെന്നും, രക്തപരിശോധനാഫലങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ ആന്റിവിഷം നൽകിയില്ലെന്നാണ് വിശദീകരണം. തുടർന്ന് കുട്ടിക്ക് അസ്വസ്ഥത തുടരുന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ആശുപത്രി അറിയിച്ചു. ചിറയിൻകീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷൽ...
തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു
Kerala News

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത് അസുഖബാധിതയായി ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. ഗിരീഷിനെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പറമേക്കാവ് ശാന്തിഘട്ടില്‍ നടന്നു ...
തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
Kerala News

തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം

  തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷമായി മാത്രം നടത്താൻ തീരുമാനം. തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരും പാറമേക്കാവ് ദേവസ്വം, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കുടമാറ്റം ചെറിയ രീതിയില്‍ നടത്തും. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതം പങ്കെടുക്കും. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനിറ്റായി ചുരുക്കാനാണ് തീരുമാനം. വെടിക്കെട്ടിന് പകരമായി ആചാരത്തിന്റെ ഭാഗമായി ഒരു കതിന മാത്രം പൊട്ടിക്കും. മേളത്തില്‍ മാറ്റമുണ്ടാകില്ല. അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലൈസന്‍സ് ഉടമ സതീഷ് വെന്റിലേറ്ററില്‍ തുടരുന്നു. മരണപ്പെട്ടവരില്‍ എട്ട് പേരുടെ പോസ്റ്റ്മോര്‍ട്ട...
“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത
Kerala News

“ജഡ്ജി ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്”; രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം നൽകി അതിജീവിത

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജഡ്ജി ഹണി എം. വർഗീസ്നെതിരെ അതിജീവിത രംഗത്ത്. ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ്ക്കും നിവേദനം നൽകി. മെമ്മറി കാർഡിലെ നിയമവിരുദ്ധ പരിശോധനയിൽ ജഡ്ജി പങ്കാളിയാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് പരാതി നൽകിയതെന്നും അതിജീവിത വ്യക്തമാക്കുന്നു. ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ശുപാർശ വന്ന സാഹചര്യത്തിലാണ് നടപടി. കേസിൽ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് അതിജീവിതയുടെ പ്രധാന ആരോപണം. നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതായും പീഡന ദൃശ്യങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നതായും അവൾ ചൂണ്ടിക്കാട്ടുന്നു. കേസിൽ പ്രതികളായ ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ട കോടതി ഉത്തരവും അതിജീവിത വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിയമ മന്ത്രിക്കും അതിജീവിത ഇതിനകം പ...
“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
World

“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ അറിയിച്ചു. ടോൾ വഴി ലഭിച്ച ആദ്യ ഗഡു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഉപാധ്യക്ഷൻ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിലെ മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ആഗോള ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന ജലപാതയാണ് ഇത്. എന്നാൽ ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ഇറാൻ കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു. ഇറാനുമായി സൗഹൃദ ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിരുന്നത്. ഇതോടെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. തുടർന്ന് ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന...
ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം
World

ഗാസ പുനർനിർമാണത്തിന് 71 ബില്യൺ ഡോളർ; യുദ്ധം തകർത്തത് അടിസ്ഥാന ജീവിതം

  ദീർഘകാല യുദ്ധത്തിന് പിന്നാലെ ഗാസയുടെ പുനർനിർമാണത്തിന് ഭീമമായ തുക ആവശ്യമെന്ന് റിപ്പോർട്ട്. അടുത്ത 10 വർഷങ്ങളിൽ 71 ബില്യൺ ഡോളറിലധികം ചെലവ് വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. യൂറോപ്യൻ യൂണിയൻയും യുണൈറ്റഡ് സ്റ്റേറ്റ്സ്യും ചേർന്ന് പുറത്തിറക്കിയ “ഗാസ വേഗത്തിലുള്ള നാശനഷ്ട-ആവശ്യ വിലയിരുത്തൽ റിപ്പോർട്ട്”യിലാണ് ഈ കണക്ക്. റിപ്പോർട്ട് പ്രകാരം യുദ്ധം ഗാസയിലെ മനുഷ്യ വികസനത്തെ ഭീകരമായി ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യരംഗം, വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ എന്നിവ എല്ലാം തന്നെ തകർന്ന നിലയിലാണ്. ആദ്യ 18 മാസങ്ങൾക്കുള്ളിൽ മാത്രം 26.3 ബില്യൺ ഡോളർ അടിയന്തരമായി ആവശ്യമാണ്. ഈ തുക ഉപയോഗിച്ച് റോഡുകൾ, വൈദ്യുതി, കുടിവെള്ള സംവിധാനം എന്നിവ പുനഃസ്ഥാപിക്കുകയും ആശുപത്രികളും സ്കൂളുകളും വീണ്ടും പ്രവർത്തനക്ഷമമാക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഗാസയിലെ ഭൗതിക അടിസ്ഥാന സൗകര്യ നാശനഷ്ടം ഏകദേശം 35.2 ബില്യൺ ഡോളറാണ്. സാമൂഹിക-...
നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു
World

നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു

കാഠ്മണ്ഡു: നേപ്പാൾ ആഭ്യന്തരമന്ത്രി സുഡാൻ ഗുരുങ് രാജിവച്ചു. വിവാദ വ്യവസായി ദീപക് ഭട്ടയുമായുള്ള സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് രാജി.സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം നിഷ്പക്ഷമായി നടക്കാനാണ് രാജിയെന്ന് സുഡാൻ ഗുരുങ് വ്യക്തമാക്കി. പുതിയ മന്ത്രിസഭ അധികരമേറ്റ് ഒരു മാസം തികയുന്നതിനു മുൻപുള്ള സുഡാൻ ഗുരുങ്ങിൻ്റെ രാജി ബാലേന്ദ്ര ഷാ സർക്കാരിന് വലിയ തിരിച്ചടിയാണ്. പ്രധാനമന്ത്രി ബാലേന്ദ്ര ഷാ മന്ത്രി ഗുരുങ്ങിൻ്റെ രാജി സ്വീകരിച്ചു.   ആഭ്യന്തര മന്ത്രാലയത്തിൻ്റെ ചുമതല പ്രധാനമന്ത്രി തന്നെയാണ് വഹിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് നടന്ന ജെൻസി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു സുഡാൻ ഗുരുങ്....
പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ എമർജൻസി ലാൻഡിങ് പരിശീലനം നടത്തി വ്യോമസേന
World

പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിൽ എമർജൻസി ലാൻഡിങ് പരിശീലനം നടത്തി വ്യോമസേന

  ലഖ്നൗ: ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്സ്‌പ്രസ് വേയിൽ വ്യോമസേന അടിയന്തര ഇറക്ക പരിശീലനം നടത്തി. യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണെന്ന് തെളിയിക്കുന്ന രീതിയിലായിരുന്നു പരിശീലനം. പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തിന്റെ ഭാഗമായി സുഖോയ് 30, ജാഗ്വാർ, മിറാഷ് യുദ്ധവിമാനങ്ങൾ ദേശീയപാതയിൽ ഇറങ്ങി. കൂടാതെ C 295, AN 32 എന്നീ ഗതാഗത വിമാനങ്ങളും പാതയിൽ സുരക്ഷിതമായി ഇറക്കിയിരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ പൂർണമായി ഇറക്കാതെ സൈനികരെ താഴെയിറക്കുന്ന പരിശീലനവും നടന്നു. ഇതിനായി MI 17 ഹെലികോപ്റ്ററുകൾ വിനിയോഗിച്ചു. രാജ്യമൊട്ടാകെ 11 സംസ്ഥാനങ്ങളിലായി 28 അടിയന്തര ഇറക്ക കേന്ദ്രങ്ങൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ പ്രവർത്തനക്ഷമമായ 15 കേന്ദ്രങ്ങളിൽ 11 ഇടങ്ങളിലും ദേശീയപാതകളിലാണ് ഇത്തരത്തിലു...
വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു
Kerala News

വാല്‍പ്പാറ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട പത്തുവയസുകാരി ആശുപത്രി വിട്ടു

  മലപ്പുറം: വാൽപ്പാറയിൽ പത്ത് പേരുടെ ജീവൻ കവർന്ന വാഹനാപകടത്തിൽ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട പത്തുവയസുകാരി മസ്‌നീൻ ആശുപത്രി വിട്ടു. വയറ്റിൽ ആന്തരിക രക്തസ്രാവമുണ്ടായിരുന്ന കുട്ടി നാല് ദിവസമായി പെരിന്തൽമണ്ണയിലെ മൗലാന ആശുപത്രിയിലെ ശസ്ത്രക്രിയാതീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ ആരോഗ്യനില സാധാരണയായതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പിതാവ് അബ്ദുൾ ഹക്കീമിനൊപ്പം മസ്‌നീൻ വീട്ടിലേക്ക് മടങ്ങി. അപകടത്തിൽ മാതാവ് മരിച്ച വിവരം ഇപ്പോഴും കുട്ടിയെ അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തെ വിശ്രമത്തിന് ശേഷം മാനസികാരോഗ്യ വിദഗ്ധരുടെ നിർദേശപ്രകാരം വിവരം അറിയിക്കാനാണ് തീരുമാനം. പാങ്ങ് ജിയുപി സ്കൂളിലെ പ്രാഥമിക വിഭാഗം അധ്യാപികയായ ഷക്കീല അപകട സ്ഥലത്ത് തന്നെ മരിച്ചു. ചുരത്തിന്റെ 13-ാം വളവിൽ നിന്ന് ഒമ്പതാം വളവിലേക്ക് വീണ് തകർന്ന വാഹനത്തിനുള്ളിൽ നിന്ന് അപകടം കണ്ട് എത്തിയ ഒരു ടാക്‌സി ഡ്രൈ...