BREAKING NEWS


Kerala News

വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്
Kerala News

വി.ഡി. സതീശന്‍ അനുകൂല പ്രകടനം: കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; 15 നേതാക്കള്‍ക്ക് നോട്ടീസ്

തിരുവനന്തപുരം: വി.ഡി. സതീശന്‍ അനുകൂലമായി നടന്ന പരസ്യ പ്രതിഷേധത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി ആരംഭിച്ചു. കെപിസിസി 15ഓളം നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ചെമ്പഴന്തി അനില്‍, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ളവരാണ് നോട്ടീസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നത്. കെപിസിസി അംഗമായ ചെമ്പഴന്തി അനിലിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കൈമനം പ്രഭാകരന്‍, ടി. സനാജ്, ആറ്റിങ്ങല്‍ ഉണ്ണികൃഷ്ണന്‍, അംബിരാജ തുടങ്ങിയ നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരം നഗരത്തില്‍ നടന്ന ശക്തിപ്രകടനത്തിനെ തുടര്‍ന്നാണ് നടപടി. പാര്‍ട്ടി വിലക്ക് ലംഘിച്ച് ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്ന തരത്തില്‍ പ്രകടനം നടത്തിയതിന്റെ കാരണം വിശദീകരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. തിരുവനന്തപുരം മാത്രമല്ല, കോഴിക്കോട്, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില...
പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം
Kerala News

പാലരുവി എക്സ്‌പ്രസിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം

കൊല്ലം: ട്രെയിനിൽ ആറ് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. കൊല്ലം സ്വദേശി സാനിഷി (40) നെ പുനലൂർ റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് തീർഥാടന യാത്രയ്ക്ക് എത്തിയ കുട്ടിക്ക് നേരെയാണ് അതികമം നടന്നത്. തെങ്കാശിയിൽ നിന്ന് എടത്വാപള്ളിയിൽ വന്ന് മടങ്ങവെയായിരുന്നു കുട്ടിക്ക് നേരെ അതിക്രമം. കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന പാലരുവി എക്സ്പ്രസിൽ വച്ചാണ് കുട്ടി ആക്രമിക്കപ്പെട്ടത്. ജനറൽ കമ്പാർട്മെന്റിൽ അപ്പൂപ്പനൊപ്പം കിടക്കുകയായിരുന്നു കുട്ടി. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ആരുമറിയാതെ എടുത്ത് ഇയാൾ സ്വന്തം സീറ്റിൽ കൊണ്ടുപോയി ഉപദ്രവിക്കുകയിരുന്നു....
മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീട്ടി
Kerala News

മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീട്ടി

കോൺഗ്രസിൻ്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ ഇന്നും തീരുമാനമായില്ല. മൂന്ന് നേതാക്കളുമായും നടത്തിയ ചർച്ചയിൽ സമവായമാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീട്ടിവെച്ചതായി ദീപ ദാസ് മുൻഷി അറിയിച്ചത്. മുഖ്യമന്ത്രി പദവി സംബന്ധിച്ച അവസാന തീരുമാനം മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ചേർന്നാണെടുക്കുക. ഇതോടെ വീണ്ടും മുഖ്യമന്ത്രി പദവി സംബന്ധിച്ച സസ്പെൻസ് തുടരും. അതേസമയം, മുഖ്യമന്ത്രി പദവി സംബന്ധിച്ച തീരുമാനം അധികം താമസിയാതെ തന്നെ ഹൈക്കമാൻഡ് പുറത്തു വിടുമെന്നും ദീപാ ദാസ് മുൻഷി അറിയിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രതിഷേധങ്ങൾ ഒഴിവാക്കണമെന്നും ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു. മൂന്നു നേതാക്കളോടും ഒപ്പമെത്തിയാണ് ദീപാ ദാസ് മുൻഷി തീരുമാനം വൈകുമെന്ന കാര്യം അറിയിച്ചത്. ആർക്കും വേണ്ടി പ്രചരണങ്ങൾ നടത്തുകയോ ആരെയും വേദനിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളോ പ്രവർത്തകുടെ ഭാഗത്തു നിന്നുണ്ടാകരുതെന്ന് വി.ഡി.സതീ...
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിർണായക ചർച്ച; സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഡൽഹിയിലേക്ക്
Kerala News

പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ നിർണായക ചർച്ച; സതീശനും ചെന്നിത്തലയും സണ്ണി ജോസഫും ഡൽഹിയിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി V. D. Satheesan, Ramesh Chennithala, Sunny Joseph എന്നിവർ ഡൽഹിയിലേക്ക് തിരിച്ചു. സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഒരുമിച്ചാണ് തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചത്. പിന്നാലെ വി.ഡി. സതീശനും ഡൽഹിയിലേക്ക് പുറപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു നേതാക്കളുടെ യാത്ര. ഹൈക്കമാൻഡുമായി ചർച്ച നടത്തുന്നതിനായാണ് മൂന്ന് നേതാക്കളെയും വിളിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് K. C. Venugopal, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണനയിലുള്ളത്. എംഎൽഎമാരുടെയും ഘടകകക്ഷികളുടെയും മുതിർന്ന നേതാക്കളുടെയും അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ ചർച്ചകൾ നടക്കുകെന്നാ...
‘മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് സ്കൂൾ അധികൃതരുടെ പീഡനം മൂലം’; ആരോപണവുമായി കുടുംബം
Kerala News

‘മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയത് സ്കൂൾ അധികൃതരുടെ പീഡനം മൂലം’; ആരോപണവുമായി കുടുംബം

മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കാൻ കാരണം സ്കൂൾ അധികൃതരുടെ പീഡനമെന്ന് കുടുംബം. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ തേജസ് ആണ് ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്കൂളിൽ നിന്ന് ടിസി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പരീക്ഷ എഴുതാതെ ടിസി നൽകില്ലെന്ന് അധ്യാപകർ വാശി പിടിച്ചെന്നും ഇതാണ് മകൻ ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചു. മോറൽ സയൻസിൽ മാർക്ക് കുറവായതിനാൽ പരീക്ഷ എഴുതിയാലേ ടിസി നൽകൂവെന്ന് അധ്യാപകർ വാശിപിടിച്ചതായാണ് കുടുംബത്തിൻ്റെ ആരോപണം. അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് തേജസിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ...
മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും
Kerala News

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും

എറണാകുളം: മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ    എഴുതിയ പുതിയ പുസ്തകം നാളെ പുറത്തിറങ്ങും. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിലുള്ള ബൈബിള്‍ പ്രഭാഷണ പുസ്തകമാണ് പുറത്തിറങ്ങുന്നത്. DC Books ആണ് പ്രസാധകര്‍. പുസ്തകം നാളെ മുതല്‍ വിപണിയിലെത്തും. ദൈവത്തെക്കുറിച്ചുള്ള ആത്മീയാന്വേഷണ സ്വഭാവമുള്ള കൃതിയായാണ് പുസ്തകം അവതരിപ്പിക്കപ്പെടുന്നത്. ഡോ. സിറിയക് തോമസാണ് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ നിരീക്ഷണങ്ങളിലൂടെ രൂപപ്പെട്ട പുസ്തകമാണിതെന്ന് അവതാരികയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരമെന്ന രീതിയിലാണ് പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്. ബൈബിളുമായി തനിക്ക് ആഴത്തിലുള്ള ആത്മബന്ധമുണ്ടെന്ന് വി.ഡി. സതീശന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ദിവസവും ബൈബിളിലെ ഒരു പേജെങ്കിലും വായ...
വി.ഡി. സതീശൻ അനുകൂല പ്രകടനം; തൊടുപുഴയിൽ നാല് നേതാക്കൾക്കെതിരെ ഡിസിസി നടപടി
Kerala News

വി.ഡി. സതീശൻ അനുകൂല പ്രകടനം; തൊടുപുഴയിൽ നാല് നേതാക്കൾക്കെതിരെ ഡിസിസി നടപടി

ഇടുക്കി: തൊടുപുഴയിൽ വി.ഡി. സതീശൻ അനുകൂല പ്രകടനത്തിയ നാല് നേതാക്കൾക്ക് എതിരെ നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് എതിരെയാണ് നടപടി. നാല് പേരെയും പദവികളിൽ നിന്ന് നീക്കി. സംഘടന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി, റോബിൻ മൈലാടി എന്നിവരെയാണ് പദവികളിൽ നിന്ന് നീക്കം ചെയ്തത്. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് ഡിസിസി നടപടിയെടുത്തത്. അതേസമയം, മുഖ്യമന്ത്രി പോരിൽ കോൺഗ്രസിലെ ഫ്ലെക്സ് യുദ്ധവും പ്രകടനവും കനക്കുകയാണ്. കെപിസിസി ആസ്ഥാനത്തിന് മുൻപിൽ വച്ച കെ.സി. അനുകൂല ഫ്ലെക്സ് കരിയോയിൽ ഒഴിച്ച് നശിപ്പിച്ചു. എറണാകുളത്തും കോഴിക്കോടും വീണ്ടും സതീശൻ അനുകൂല ഫ്ലെക്സുകൾ ഉയർന്നു. രാഹുൽ ഗാന്ധിയുടെ സമൂഹ മാധ്യമ പോസ്...
സ്ത്രീകൾക്ക് സൗജന്യ യാത്ര; ജെൻഡർ ടിക്കറ്റിങ് ആരംഭിച്ച് കെഎസ്ആർടിസി
Kerala News

സ്ത്രീകൾക്ക് സൗജന്യ യാത്ര; ജെൻഡർ ടിക്കറ്റിങ് ആരംഭിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പുതിയ നടപടികളുമായി Kerala State Road Transport Corporation. ജെൻഡർ ടിക്കറ്റിങ് നടപ്പാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. യാത്രക്കാരുടെ ജെൻഡർ രേഖപ്പെടുത്താനാണ് കെഎസ്ആർടിസി നിർദേശം നൽകിയിരിക്കുന്നത്. ടിക്കറ്റ് മെഷീനിൽ ഇതിനായി പുതിയ ഓപ്ഷൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റ് എടുക്കുമ്പോൾ യാത്രക്കാരൻ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും. കെഎസ്ആർടിസിയിൽ പ്രതിദിനം യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൃത്യമായ എണ്ണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇത്തരത്തിലുള്ള കണക്കെടുപ്പ് വഴി സൗജന്യ യാത്രാ പദ്ധതി നടപ്പാക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത, പ്രത്യേക പാക്കേജുകൾ, സർക്കാർ ചെലവഴിക്കേണ്ട തുക എന്നിവ കൃത്യമായി വിലയിരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ‘ഇന്ദിരാ ഗ്യാരണ്ടി’ എ...
സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ
Kerala News

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ

തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. വൈസ് പ്രസിഡൻ്റായ അശോകൻ ചരുവിലും രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി. 2022ലാണ് നിലവിലെ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായ സമിതിക്ക് സർക്കാർ പിന്നീട് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു. സച്ചിദാനന്ദൻ രാജിവെക്കാനിടയുണ്ടെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെ “ഈ മുൾക്കിടക്ക നാളെ വിടുന്നു” എന്ന കമന്റിലൂടെയായിരുന്നു അദ്ദേഹം സൂചന നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് ഇടതുപക്ഷത്തെ വിമർശിച്ചും സച്ചിദാനന്ദൻ പ്രതികരിച്ചിരുന്നു. “ഇത് യഥാർത്ഥ ഇടതുപക്ഷമല്ലാതായെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷ മനസ്സുള്ളവരാണ് എൽഡിഎഫിനെതിരെ വോട്ട് ചെയ്തത്” എന്നായിരുന്നു അദ്ദേഹത്തി...
സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി
Kerala News

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ആധാര്‍ സെർവർ പ്രവർത്തനം നിലച്ചതോടെയാണ് പ്രതിസന്ധി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ആധാര്‍ സേവനങ്ങൾ പൂര്‍ണമായി നിലച്ചു. ബദല്‍ സംവിധാനമൊരുക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആധാർ അധിഷ്ഠിത സേവനങ്ങളിൽ തകരാർ സംഭവിച്ചത്. ഇത്തരത്തിലൊരു തകരാർ സംഭവിച്ചതോടെ രാജ്യത്ത് ഒട്ടാകെയുള്ള ആധാർ അധിഷ്ഠിത സേവനങ്ങളാണ് തകരാറിലായിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തും റേഷൻ വിതരണമടക്കം സ്തംഭിച്ച നിലയിലായത്. രാവിലെ മുതൽ റേഷൻ കടകളിലേക്ക് കാർഡ് ഉടമകൾ എത്തിയെങ്കിലും റേഷൻ നൽകാൻ സാധിക്കാത്ത സ്ഥിതിയാണ്. സ്തംഭനാവസ്ഥയിൽ ആയതോടെ റേഷൻ കടകൾ അടച്ചിടുന്ന സ്ഥിതിയുണ്ട്. എന്നാൽ, ഇത് റേഷൻ കടകളിലെ മാത്രം അവസ്ഥയല്ല. ആധാർ അധിഷ്ഠിത സേവനങ്ങൾ നടപ്പിലാക്കേണ്ട എല്ലായിടത്തും ഇതേ സ്ഥിതിയാണ്. സെക്രട്...