BREAKING NEWS


Kerala News

പൂപ്പാറ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു; പ്രദേശത്ത് നിരോധനാജ്ഞ
Kerala News

പൂപ്പാറ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു; പ്രദേശത്ത് നിരോധനാജ്ഞ

ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴ കൈയ്യേറിയവരെ ഒഴിപ്പിച്ചു. ആദ്യഘട്ടത്തിൽ കടകളും വ്യാപാര സ്ഥാപനങ്ങളും അടക്കമുള്ളവയാണ് പൊളിച്ച് മാറ്റിയത്. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. പൊളിച്ചവയിൽ ക്ഷേത്രവും പള്ളിയും ഉൾപ്പെടുന്നുണ്ട്. കടകൾ പൊളിക്കാൻ ആരംഭിച്ചതോടെ പ്രദേശത്ത് നേരിയതോതിൽ സംഘർഷം ഉണ്ടായി. നാട്ടുകാർ കൂട്ടംകൂടി എത്തിയതോടെ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 300 ഓളം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിരുന്നു. ശാന്തൻപാറ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. പൊളിക്കുന്ന വീടുകളിലെ കുടുംബാംഗങ്ങളോട് ഇന്നലെ തന്നെ പൊലീസ് എത്തി സാധനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടിരുന്നു....
എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി
Kerala News

എല്‍ഡിഎഫിന്റേത് അസാധാരണ തോല്‍വി”; ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്ന് എം.എ. ബേബി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിനുണ്ടായത് അസാധാരണ തോല്‍വിയെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. പാര്‍ട്ടി ഘടകങ്ങളില്‍ തുറന്ന ചര്‍ച്ചയുണ്ടാകും ഭരണപരമായ വീഴ്ചകളും പരിശോധിക്കുമെന്നും എം.എ. ബേബി പറഞ്ഞു. അംഗങ്ങള്‍ തുറന്നു പറയുന്നത് നേതൃത്വം ക്ഷമയോടെ കേള്‍ക്കണം. തുറന്നടിച്ച് അംഗങ്ങള്‍ക്ക് അഭിപ്രായം പറയാം. ലോക്‌സഭാ തെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പിലും ഏറ്റ തിരിച്ചടിക്ക് ശേഷം എടുത്ത തിരുത്തല്‍ നടപടികള്‍ ഫലം കണ്ടില്ലെന്നും എം.എ. ബേബി പറഞ്ഞു. കോടിയേരി ബാലകൃഷ്ണനോ ഇകെ നായനാര്‍ ഉണ്ടായിരുന്നുവെങ്കിലും ചര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് ഉണ്ടാകുമായിരുന്നു എന്നതില്‍ സംശയമില്ലെന്നും എം.എ. ബേബി പറഞ്ഞു.   ...
സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്
Kerala News

സ്കൂൾ പാഠപുസ്തക വിതരണം വൈകും; അച്ചടിക്കാൻ പേപ്പറില്ലെന്ന് കെബിപിഎസ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളിലേക്കുള്ള പാഠപുസ്തക വിതരണം ഇത്തവണ വൈകുമെന്ന് റിപ്പോർട്ട്. പുസ്തകം അച്ചടിക്കാൻ പേപ്പറില്ലാതിനാലാണ് അച്ചടി നീണ്ടു പോകുന്നത്. സ്കൂൾ തുറയ്ക്കാൻ ദിവസങ്ങൾ മാത്രംശേഷിക്കെ 70 ശതമാനം പുസ്തകങ്ങളുടെ അച്ചടി മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഇതിൽ പലതിൻ്റെയും പുറംചട്ട അച്ചടിച്ചിട്ടില്ലെന്നാണ് വിവരം. കെബിപിഎസിൽ പുറംചട്ട ഇല്ലാത്ത പുസ്തകങ്ങൾ കെട്ടിക്കിടക്കുകയാണ്. പുസ്തകങ്ങളുടെ വിതരണം പൂർത്തിയാകാൻ ഓണം അവധി കഴിഞ്ഞേക്കും. കെബിപിഎസിന് സർക്കാർ നൽകാനുള്ളത് 300 കോടി രൂപയാണ്. ഈ ബാധ്യത അടുത്ത സർക്കാരിൻ്റെ തലയിലാകുമെന്ന് കെബിപിഎസ് സ്റ്റാഫ് ആൻ്റ് എംപ്ലോയിസ് അസോസിയേഷൻ പറഞ്ഞു. ...
ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമം; ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി
Kerala News

ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമം; ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: നിയുക്ത കോണ്‍ഗ്രസ് എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി. കേരള കോണ്‍ഗ്രസ് എം നേതാവ് എ.എച്ച്. ഹഫീസ് ആണ് മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ഇന്ദിരാ ഭവന് മുന്നിൽ വച്ച് സ്ത്രീയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവന് മുന്നിലാണ് സംഭവം. എംഎല്‍എമാരെ സ്വീകരിക്കാന്‍ ഇന്ദിരാ ഭവന് മുന്നിൽ നില്‍ക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. ബിന്ദു കൃഷ്ണ ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ ശ്രമിച്ചപ്പോൾ ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ ബിന്ദു കൃഷ്ണ ചെറിയാന്‍ ഫിലിപ്പിനെ നീരസത്തോടെ തള്ളിമാറ്റി കടന്നുപോകുകയായിരുന്നു. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിലടക്കം വൻ തോതിൽ പ്രചരിക്കുന്നുണ്ട്. ചെറിയാന്‍ ഫിലിപ്പിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമര്‍ശനമാണ് ഉയരു...
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ്
Kerala News

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് പിന്തുണ അറിയിച്ച് മുസ്ലീം ലീഗ്

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് നിർദേശിച്ച് മുസ്ലീം ലീഗ്. എഐസിസി നിരീക്ഷകരെ നേരിൽ കണ്ടാണ് ലീഗ് നേതൃത്വം പിന്തുണ അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ എംപി എന്നിവർ ഉൾപ്പെട്ട സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകളാണ് തലസ്ഥാനത്ത് പുരോഗമിക്കുന്നത്. എംഎൽഎമാരുമായും ഘടകകക്ഷി നേതാക്കളുമായും എഐസിസി നിരീക്ഷകർ കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗിനൊപ്പം ജോസഫ് ഗ്രൂപ്പും വി.ഡി. സതീശന് അനുകൂല നിലപാടിലാണ് എന്ന സൂചനകളുണ്ട്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് വൈകുന്നതിൽ ആർഎസ്‌പി അതൃപ്തി രേഖപ്പെടുത്തി. അതേസമയം, എല്ലാ ചർച്ചകളും പൂർത്തിയാക്കി ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് എഐസിസി നിരീക്ഷകൻ അജയ് മാക്കൻ അറിയിച്ചു. മുഖ്യമന്ത്രി...
പാലക്കാട്‌ നിഴൽ എംഎൽഎയായി തുടരും; ശോഭ സുരേന്ദ്രൻ
Kerala News

പാലക്കാട്‌ നിഴൽ എംഎൽഎയായി തുടരും; ശോഭ സുരേന്ദ്രൻ

പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ നിഴൽ എംഎൽഎയായി തുടരുമെന്ന് ശോഭ സുരേന്ദ്രൻ. പാലക്കാട് ബിജെപിക്ക് അഞ്ച് ശതമാനം വോട്ട് വർധിച്ചു. രാജ്യം മുഴുവൻ ബിജെപിയുടെ വലിയ മുന്നേറ്റം കാണാൻ സാധിച്ചു എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പാലക്കാട്‌ വച്ച് നോൺ വെജ്, വെജ് ഒക്കെ ഉൾപ്പെടുത്തി ഒരു സദ്യ നടത്തുന്നുണ്ട്. അതിനാണ് ബിജെപി ആസ്ഥാനത്ത് വന്നത് എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. കണ്ണാടി, മാത്തൂർ പോലെയുള്ള മേഖലകളിൽ എൽഡിഎഫും യുഡിഎഫും തന്ത്രപൂർവം ഒന്നിച്ചു എന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു. വോട്ടിന് നോട്ട് വിവാദം സമ്മാനിച്ചത് മാധ്യമങ്ങളാണ് എന്നും ശോഭ വിമർശിച്ചു....
നെയ്യാർ ഡാം ബിയർ പാർലറിലെ അക്രമം; സംഘർഷമുണ്ടാക്കിയവർക്കെതിരെ കേസെടുത്തു
Kerala News

നെയ്യാർ ഡാം ബിയർ പാർലറിലെ അക്രമം; സംഘർഷമുണ്ടാക്കിയവർക്കെതിരെ കേസെടുത്തു

കാട്ടാക്കടയിലെ നെയ്യാർ ഡാം ബിയർ പാർലറിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ നടപടിയെടുത്ത് പൊലീസ്. മെയ് 3ന് വൈകിട്ടോടെ കെടിഡിസിയുടെ കീഴിലുള്ള ബിയർ പാർലറിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെയാണ് കേസെടുത്തത്. കണ്ടാൽ അറിയാവുന്ന പത്തോളം പേരാണ് സംഘർഷം ഉണ്ടാക്കിയത്.മദ്യപിക്കാൻ എത്തിയ സംഘം ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. പരസ്പരമുള്ള പോരിനിടയിൽ സംഘം ബിയർ പാർലറിലെ സാധനസാമഗ്രികളും നശിപ്പിച്ചു. ഏകദേശം 21,000 രൂപയുടെ നാശനഷ്ടം ആണ് ബിയർ പാർലറിൽ സംഘം ഉണ്ടാക്കിയത്. സംഘർഷത്തിൽ പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിൽ ആണ്....
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Kerala News

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ജാർഖണ്ഡ് സ്വദേശി സുനിൽ മാതൂർ ആണ് മുങ്ങി മരിച്ചത്. ആറ്റിങ്ങൽ ആലംകോട് ഹോട്ടൽ ജീവനക്കാരനാണ് മരിച്ച സുനിൽ. സുഹൃത്തുകൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇന്ന് വൈകുന്നേരം 6.45 നായായിരുന്നു അപകടം. സംസ്ഥാനത്ത് ഇന്ന് ഇടുക്കിയിലും മുങ്ങിമരണമുണ്ടായി. അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപമാണ് വിദ്യാർഥി മുങ്ങി മരിച്ചത്. പെരിയാറിലെ കയത്തിൽ മുങ്ങി പോകുകയായിരുന്നു. നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജി (17 ) ആണ് മരിച്ചത്. ഫയർ ഫോഴ്‌സ് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്....
മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം നടത്തിയാൽ ശക്തമായ പ്രതിഷേധം”; മുന്നറിയിപ്പുമായി ജോയിന്റ് കൗൺസിൽ
Kerala News

മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റം നടത്തിയാൽ ശക്തമായ പ്രതിഷേധം”; മുന്നറിയിപ്പുമായി ജോയിന്റ് കൗൺസിൽ

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോൾ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ ചട്ടലംഘനം നടത്തിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ. ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂർയും ജനറൽ സെക്രട്ടറി എസ്. സജീവ്യും ചേർന്നാണ് മുന്നറിയിപ്പ് നൽകിയത്. പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ ശുപാർശപ്രകാരം ജീവനക്കാരെ സ്ഥലംമാറ്റുകയാണെന്നാണ് സംഘടനയുടെ ആരോപണം. ഇത് മുൻകാലങ്ങളിൽ കാണാത്ത രീതിയിലുള്ള നടപടിയാണെന്നും നേതാക്കൾ പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ പുതിയ ഉത്തരവിൽ എൻജിഒ അസോസിയേഷൻ നേതാവിന്റെ ശുപാർശ പ്രകാരമാണ് സ്ഥലംമാറ്റമെന്ന പരാമർശം ഉണ്ടായത് ഗുരുതര ചട്ടലംഘനമാണെന്നും ജോയിന്റ് കൗൺസിൽ ആരോപിച്ചു. കേരളത്തിലെ വിവിധ കളക്ടറേറ്റുകളിലും സംഘടനാ നേതാക്കളുടെ നിർദേശപ്രകാരമാണ് സ്ഥലംമാറ്റ ഉത്തരവുകൾ ഇറക്കുന്നതെന്നും ഇതുമായ...
റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്
Kerala News

റാന്നി രഞ്ജിത കൊലക്കേസ്; പ്രതി അതുല്‍ സത്യന് ജീവപര്യന്തം കഠിനതടവ്

പത്തനംതിട്ട: റാന്നി കീക്കൊഴൂർ രഞ്ജിത കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവ്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയുടെതാണ് വിധി. യുവതിക്ക് ഒപ്പം താമസിച്ചിരുന്ന പ്രതി അതുൽ സത്യൻ ആണ് കുറ്റക്കാരൻ. 2023 ജൂൺ 24 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുലിനെതിരെ പൊലീസിൽ പരാതി നൽകിയതിന്‍റെ വിരോധത്തിലാണ് പ്രതി രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയത്. രഞ്ജിതയുടെ വീട്ടിലേക്ക് വാളുമായി ഓടിക്കയറിയ പ്രതി മക്കളുടെ മുന്നിലിട്ടാണ് രഞ്ജിതയെ തലയ്ക്കും കഴുത്തിനും വെട്ടിയത്. ആക്രമണത്തിനിടെ രഞ്ജിതയുടെ അച്ഛനും അമ്മയ്ക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു....