BREAKING NEWS


Kerala News

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്
Kerala News, Latest news, Weather

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; അഞ്ച് ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷ മഴ തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒരു ജില്ലയിലും തീവ്രമഴയോ അതിതീവ്രമഴയോ സംബന്ധിച്ച മുന്നറിയിപ്പുകൾ നിലവിലില്ല. അതേസമയം, വടക്കൻ കേരളത്തിൽ മഴ തുടരുമെന്നതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. എന്നാൽ സാധാരണ കാലവർഷ മഴ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടർന്ന് വടക്കൻ കേരളത്തിൽ മഴക്കെടുതികൾ ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നദികളിലെയും പ്രധാന അണക്കെട്ടുകളിലെയും ജലനിരപ്പ് നിലവിൽ സുരക്ഷിത പരിധിയിലാണെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ 13 അണക്കെട്ടുകളിൽ നിന്ന് നിയന്ത്രിത അളവ...
എംഎസ്‌സി എൽസ 3 കപ്പൽ അപകടം: ബാലസ്റ്റ് വാട്ടർ തകരാറും സുരക്ഷാ വീഴ്ചകളും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്
Kerala News, Latest news

എംഎസ്‌സി എൽസ 3 കപ്പൽ അപകടം: ബാലസ്റ്റ് വാട്ടർ തകരാറും സുരക്ഷാ വീഴ്ചകളും കാരണമെന്ന് അന്വേഷണ റിപ്പോർട്ട്

കൊച്ചി: എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിന് പിന്നിൽ സാങ്കേതിക തകരാറുകളും ഗുരുതരമായ സുരക്ഷാ വീഴ്ചകളുമാണെന്ന് ഡിജി ഷിപ്പിംഗ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്. കപ്പലിന്റെ ബാലസ്റ്റ് വാട്ടർ സംവിധാനത്തിലെ തകരാറാണ് അപകടത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്‌നറുകൾ കയറ്റുന്നതിനിടെയാണ് കപ്പലിൽ വെള്ളം കയറാൻ തുടങ്ങിയത്. ഈ ഘട്ടത്തിൽ തന്നെ കപ്പലിന് അഞ്ച് ഡിഗ്രി വരെ ചെരിവുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് വിഴിഞ്ഞം പോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നാലാം നമ്പർ കാർഗോ ഹോൾഡിലേക്ക് വെള്ളം കയറിയതോടെ കപ്പലിന്റെ സ്ഥിരതയെ ഗുരുതരമായി ബാധിച്ചു. ശക്തമായ ചരിവ് കാരണം നിരവധി കണ്ടെയ്‌നർ സ്റ്റാക്കുകൾ സ്ഥാനഭ്രംശം സംഭവിക്കുകയും ഇതോടെ കപ്പലിന്റെ സുരക്ഷ കൂടുതൽ അപകടത്തിലാകുകയും ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. റിപ...
മാസപ്പടി കേസ്: ടി. വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്
Kerala News, Latest news, Politics

മാസപ്പടി കേസ്: ടി. വീണയ്ക്ക് ഇഡി സമൻസ്; സിഎംആർഎൽ ഉദ്യോഗസ്ഥർക്കും നോട്ടീസ്

തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുൻ മുഖ്യമന്ത്രി കൂടിയായ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് ഇഡി സമൻസ് അയച്ചു. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ്. കർത്ത, ചീഫ് ജനറൽ മാനേജർ കെ.എസ്. സുശേഷ് കുമാർ എന്നിവർക്കു പുറമെ മറ്റ് ജീവനക്കാർക്കും സമൻസ് അയച്ചിട്ടുണ്ട്. ശശിധരൻ കർത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങൾക്കും ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വിവിധ കമ്പനികളുടെ ഡയറക്ടർമാരാണ് ഇവരെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. ടി. വീണയുടെ സ്ഥാപനവും സിഎംആർഎല്ലും തമ്മിൽ നടന്നതായി ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ ഇഡിക്...
കനത്ത മഴ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala News, Latest news, Weather

കനത്ത മഴ: കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ മുൻകരുതൽ നടപടിയായി അവധി നൽകിയത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, പി.എസ്.സി പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് അവധി ബാധകമല്ല. അവ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അ...
കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
Kerala News, Latest news, Weather

കേരളത്തിൽ കാലവർഷം ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്.  24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വിവിധ ജില്ലകളിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് കാലാവസ...
മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി
Kerala News, Latest news

മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളി. സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കുന്നതിനായി ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിലെ ഇഡി അന്വേഷണം തുടരുമെന്നത് വ്യക്തമായി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദവും കോടതി തള്ളി. ഇഡി അന്വേഷണ നടപടികളിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നേരത്തെ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചും ഇഡി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അന്ന് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ മേൽക്കോടതിയെ സമീപിക്കാനായി ഉത്തരവ് താൽക്കാലികമായി തടഞ്ഞുവെക്കണമെന്ന ആവശ്യം സിഎംആർഎൽ ഉന്നയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട...
കേരളത്തിൽ മഴ കനക്കും; മത്സ്യബന്ധന വിലക്ക് തുടരും
Kerala News, Latest news, Weather

കേരളത്തിൽ മഴ കനക്കും; മത്സ്യബന്ധന വിലക്ക് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം തൊട്ടത്. എന്നാൽ കാലവർഷം എത്തിയതിന് പിന്നാലെ തന്നെ വിവിധ ജില്ലകളിൽ ശക്തമായ മഴ രേഖപ്പെടുത്തുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ തന്നെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, കടൽക്ഷോഭത്തിനും മോശം...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
News, Kerala News, Latest news

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ്നെ തമിഴ്നാട്ടിലെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് ഉപയോഗിച്ച കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിനിടെ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഒരു മൊബൈൽ ഫോൺ കരമന ഭാഗത്താണ് അവസാനമായി ലൊക്കേഷൻ കാണിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ കിള്ളിപ്പാലത്തെ ഒരു കടയിൽ സുരേഷ് ഫോൺ വിറ്റതായി പൊലീസ് കണ്ടെത്തി. ഇതിനിടെ ചിദംബരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചെന്ന വിവരം റെയിൽവേ പൊലീസിന് ലഭിച്ചു. മൃതദേഹത്തിൽ ...
എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
Kerala News, Latest news

എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു. 2024 ഒക്ടോബർ 14ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ, ക്ഷണിക്കാതെയാണ് ചടങ്ങിലെത്തിയതെന്നും അവിടെ നവീൻ ബാബുവിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതായും ആരോപണം ഉയർന്നിരുന്നു. സ്ഥലംമാറ്റത്തെ തുടർന്ന് സ്വ...
മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
Kerala News, Weather

മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരളത്തിൽ കാലവർഷം പ്രവേശിക്കുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട്ടിലെ ചില മേഖലകൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കുമ...