BREAKING NEWS


Kerala News

ജലജീവൻ മിഷൻ ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Kerala News

ജലജീവൻ മിഷൻ ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ന്യൂഡൽഹി: ജലജീവൻ മിഷൻ പദ്ധതി 2028 ഡിസംബർ വരെ നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 8.69 ലക്ഷം കോടിയുടെ പദ്ധതി വിഹിതത്തിനും അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ കേന്ദ്ര വിഹിതം 3.59 ലക്ഷം കോടിയായി ഉയർത്തിയിട്ടുണ്ട്. 2019-20ലെ വിഹിതത്തിൽ നിന്ന് 1.51 ലക്ഷം കോടിയുടെ വർധനയാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. 'സുജലം ഭാരത്' എന്ന പേരിൽ ഒരു ദേശീയ ഡിജിറ്റൽ ഫ്രെയിം വർക്ക് രൂപീകരിക്കുമെന്നും കുടിവെള്ള വിതരണ സംവിധാനത്തെ ഡിജിറ്റൽ മാപ്പിങ് ചെയ്ത് ഓരോ ഗ്രാമത്തിനും പ്രത്യേകം ഐഡി കാർഡ് നൽകുമെന്നും മന്ത്രാലയം അറിയിച്ചു.പദ്ധതിയുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിന് 'ജൽ അർപ്പണ്‍' വഴി ഗ്രാമ പഞ്ചായത്തിനെയും വി.ഡബ്ല്യു.എസ്.സി.എസിനെയും ഉൾപ്പെടുത്തിയാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. 2019ൽ ഗ്രാമീണ മേഖലയിൽ 3.23 കോടി പൈപ്പ് ലൈൻ കണക്ഷനാണ് ഉണ്ടായിരുന്നതെന്നും ഇന്ന് ജലജീവൻ മിഷൻ വഴി അത് 12.56 കോടി ആയെന്നു...
വിവാദങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗം: കെ.ബി. ഗണേഷ് കുമാർ
Kerala News

വിവാദങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗം: കെ.ബി. ഗണേഷ് കുമാർ

കൊട്ടാരക്കര: തനിക്കെതിരെ ഉയരുന്ന വിവാദങ്ങൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് കെ.ബി. ഗണേഷ് കുമാർ. പത്തനാപുരം മണ്ഡലത്തിൽ ഇത്തരം കഥകൾക്ക് പ്രാധാന്യമില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്നും മന്ത്രി പ്രതികരിച്ചു. ഗണേഷ് കുമാറിന് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നത് മാധവിക്കുട്ടിയോട് പ്രണയമുണ്ടോ എന്ന് ചോദിക്കുന്നതുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഗണേഷ് കുമാറിന് ഒന്നല്ല ഒരായിരം പ്രണയങ്ങളുണ്ടെന്നും, തനിക്ക് എപ്പോഴും വീട്ടിൽ തന്നെയാണ് ശത്രുക്കളെന്നും മന്ത്രി പരിഹാസരൂപത്തിൽ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന മറ്റ് ആരോപണങ്ങളും അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിനും രാഷ്ട്രീയത്തിനും എന്ത് ബന്ധമെന്നു ചോദിച്ച മന്ത്രി, രാഹുൽ മാങ്കൂട്ടത്തിൽന്റെ അത്ര അധഃപതനം തനിക്കില്ലെന്നും ആരോപണങ്ങൾ ശരിയാണെങ്കിലും തെറ്റാണെങ്കിലും തള്ളിക്കളയുന്നതാണെന്നും പറഞ്ഞു. കോൺഗ്രസ് രാഷ്ട...
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി
Kerala News

സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് തുടങ്ങി

സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നഴ്സുമാരുടെ സമരം. എറണാകുളം, കോഴിക്കോട് ജില്ലകളിൽ സമരം ശക്തമായി. എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരത്തിൽ പങ്കെടുത്തു. കൊച്ചി അസ്റ്റർ ആശുപത്രിയിലെ നഴ്‌സുമാർ അടക്കം, 1000 ത്തിലധികം പേരാണ് സമരത്തിലുള്ളത്. മിനിമം വേതനം 40000 രൂപയാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരും തമ്മിൽ വാക്കേറ്റമുണ്ടായി. സമരത്തെ അനുകൂലിച്ച നഴ്സുമാരെ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായി ജീവനക്കാർ ആരോപിച്ചു. ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ നഴ്സുമാർ സമരം ചെയ്യുന്നതിനിടെ മാനാഞ്ചിറ - മലാപ്പറമ്പ് റോഡ് ഉദ്ഘാടനത്തിന് ശേഷം വാഹന ജാഥയായി കടന്നുപോയ മന്ത്രി മുഹമ്മദ്‌ റിയാസിനെ നഴ്സുമാർ കൂക്കി വിളിച്ചു. ...
നന്മയെ തിരിച്ചറിയണം’; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി
Kerala News

നന്മയെ തിരിച്ചറിയണം’; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

.തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്യെ അപമാനിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഐഎം പ്രവർത്തകർക്ക് പോലും മമ്മൂട്ടിയെ തിരിച്ചറിയാതായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സൈബർ പോരാളികൾ പോലും ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്നവരിൽ ഒരാളാണ് മമ്മൂട്ടിയെന്നും നന്മയെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനെയോ പാർട്ടിയെയോ അറിയിച്ചുകൊണ്ടുള്ള സന്ദർശനം ആയിരുന്നില്ല മമ്മൂട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. നടന്റെ നല്ല മനസ്സിനെ ആരും ശ്രദ്ധിച്ചില്ലെന്നും എന്തും വിവാദമാക്കാൻ ശ്രമിച്ചവരാണ് ഈ സന്ദർശനത്തെയും വിവാദമാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ കെ. റഫീഖിനെ അപമാനിക്കു...
18 മാസത്തെ കുടിശിക നല്‍കുമെന്ന് ഉറപ്പ്; സമരം താത്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ
Kerala News

18 മാസത്തെ കുടിശിക നല്‍കുമെന്ന് ഉറപ്പ്; സമരം താത്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ച് കെജിഎംസിടിഎ. 18 മാസത്തെ കുടിശിക സര്‍ക്കാര്‍ നല്‍കുമെന്ന ഉറപ്പിന്മേലാണ് താല്‍ക്കാലികമായി സമരം അവസാനിപ്പിക്കുന്നത്. ആരോഗ്യവകുപ്പ് സെക്രട്ടറി 10 ദിവസത്തെ സാവകാശം തേടിയിട്ടുണ്ട്. വകുപ്പ് സെക്രട്ടറി നല്‍കിയ ഉറപ്പിൽ ഒരാഴ്ചത്തേക്കാണ് ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നത്. തസ്തിക സൃഷ്ടിക്കുന്നതിനുള്ള ഫയലുകളില്‍ സര്‍ക്കാര്‍ ഇടപെട്ടതും നിര്‍ണായകമായി. ...
ദ്വാരപാലക ശിൽപക്കേസിൽ എ പത്മകുമാർക്ക് ജാമ്യം
Kerala News

ദ്വാരപാലക ശിൽപക്കേസിൽ എ പത്മകുമാർക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ എ പത്മകുമാർക്ക് ജാമ്യം ലഭിച്ചു. ദ്വാരപാലക ശിൽപക്കേസിൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കട്ടിളപ്പാളി കേസിൽ നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ പത്മകുമാർ ഉടൻ ജയിൽമോചിതനാകും. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് അദ്ദേഹം. കേസിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുയായിരുന്നു ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയത്. തുടർന്ന് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എന്‍ വാസു, കണ്ഠരര് രാജീവര്‍, മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജു എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. കട്ടിളപ്പാളിയിൽ സ്വർണം കടത്തിയ കേസിലാണ് പത്മകുമാറിനെ ആദ്യം പ്രതിചേർത്തത്. പിന്നീട് ദ്വാരപാല ശിൽപക്കേസിലും പ്രതിയാക്കി. ദേവസ്വം ബോർഡ് മിനി...
സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം പുരോഗമിക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.
Kerala News

സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാരുടെ സമരം പുരോഗമിക്കുന്നു; സെക്രട്ടേറിയറ്റിന് മുന്നില്‍ നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് പുരോഗമിക്കുന്നു. പണിമുടക്കിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്‌സുമാർ പ്രതിഷേധ മാർച്ച് നടത്തി.  യുഎൻഎ യുടെ [United Nurses Association]നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. മിനിമം വേതനം 40,000 രൂപയായി നിശ്ചയിക്കുക, ഇഎസ്‌ഐ-പിഎഫ് പരിധി ഉയർത്തുക, കോൺട്രാക്ട് സംവിധാനവും ട്രെയിനിങ് സംവിധാനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉയർത്തുന്നത്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. പണിമുടക്കിനെ തുടർന്ന് ഇന്ന് ആശുപത്രികളിൽ അത്യാഹിത വിഭാഗങ്ങളിൽ മാത്രം സേവനം ലഭ്യമായി. വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കുകയാണ്. കേരളത്തിലെ സ്വകാര്യ ആശുപത...
ഇടുക്കി പട്ടയ വിതരണം സ്റ്റേ ചെയ്തു; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
Kerala News

ഇടുക്കി പട്ടയ വിതരണം സ്റ്റേ ചെയ്തു; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഇടുക്കിയിലെ പട്ടയ വിതരണത്തിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പട്ടയ നടപടികൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. ഇടക്കാല ഉത്തരവിലെ മാർഗനിർദേശങ്ങൾ പാലിച്ചോ എന്ന കാര്യത്തിൽ കോടതി ചോദ്യം ഉയർത്തി. ഇക്കാര്യം ചീഫ് സെക്രട്ടറി ബോധ്യപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ലാൻഡ് അസൈൻമെന്റ് റൂൾസ് പ്രകാരം അർഹരായവർക്ക് പട്ടയ വിതരണം പുനരാരംഭിക്കാൻ കഴിഞ്ഞയാഴ്ച ഹൈക്കോടതി അനുമതി നൽകിയിരുന്നു. 2024 ജനുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഡിവിഷൻ ബെഞ്ച് ഈ നിർദേശം നൽകിയിരുന്നത്. ഭൂപതിവ് നിയമപ്രകാരം അനുവദനീയമായ പരിധിക്ക് മീതെ ഭൂമി കൈവശമുള്ളവർക്ക് പട്ടയം അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ മാർഗനിർദേശങ്ങൾ ലംഘിച്ചാണ് പട്ടയ വിതരണം നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരായ ഓൺ എർത്ത് വൺ ഇന്ത്യ കോടതിയിൽ വിശദീകരണം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടയ വിതരണം സംബന്ധിച്ച നടപടികൾ സ്റ്റേ...
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി
Kerala News

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡിഎ കുടിശിക അനുവദിച്ച് ഉത്തരവായി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമുള്ള ഡിഎ കുടിശ്ശിക മുന്‍കാല പ്രാബല്യതോടെ അനുവദിച്ച് ഉത്തരവായി. യുജിസി, എഐസിടിഇ, മെഡിക്കല്‍ എജുക്കേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഉള്‍പ്പെടെ കുടിശിക ലഭിക്കും.സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതോടെ അനുവദിച്ചു. മാര്‍ച്ച് മാസത്തോടെ ഡിഎ കുടിശിക മുഴുവന്‍ കൊടുത്തുതീര്‍ക്കും എന്ന് സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവായത്. ഡിഎ, ഡിആര്‍ കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നാണ് ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് എന്നതിനാല്‍ തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളത്തില്‍ തന്നെ വര്‍ധനയുണ്ടാകും. ...
ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം: വി.ഡി. സതീശൻ
Kerala News

ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് തിരുത്തണം: വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരും ദേവസ്വം ബോർഡും സ്വന്തം നിലപാട് തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ തന്നെ പിന്നീട് നിലപാട് തെറ്റായിരുന്നുവെന്ന് സമ്മതിച്ച സാഹചര്യത്തിൽ അത് ഔദ്യോഗികമായി തിരുത്തിക്കൊടുക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു. പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പിന്തിരിപ്പന്മാരായി മുദ്രകുത്തിയതായും വിഷയത്തിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. ആചാര അനുഷ്ഠാനങ്ങളിലും മതപരമായ കാര്യങ്ങളിലും ഒരു സർക്കാരും കോടതിയും ഇടപെടരുതെന്നതാണ് കോൺഗ്രസ് നിലപാടെന്ന് സതീശൻ പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ മതങ്ങളിൽ നിന്നുതന്നെ വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനായി യുഡിഎഫ് സജ്ജമാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. പാലക്കാട് മണ്ഡലത്തിൽ പല പേരുകളും പരിഗണനയിലുണ്ടെന്നും അതിൽ ഒരാളാണ് രമേശ് പിഷാരടി. അന്തിമ തീരുമാനം എടുത്തിട്ടില്...