BREAKING NEWS


നന്മയെ തിരിച്ചറിയണം’; മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി

By Nagaram Network
images 66

.തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ നടൻ മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം ജില്ലാ സെക്രട്ടറി കെ. റഫീഖ്യെ അപമാനിച്ച സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

സിപിഐഎം പ്രവർത്തകർക്ക് പോലും മമ്മൂട്ടിയെ തിരിച്ചറിയാതായോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. സൈബർ പോരാളികൾ പോലും ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്നവരിൽ ഒരാളാണ് മമ്മൂട്ടിയെന്നും നന്മയെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനെയോ പാർട്ടിയെയോ അറിയിച്ചുകൊണ്ടുള്ള സന്ദർശനം ആയിരുന്നില്ല മമ്മൂട്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു. നടന്റെ നല്ല മനസ്സിനെ ആരും ശ്രദ്ധിച്ചില്ലെന്നും എന്തും വിവാദമാക്കാൻ ശ്രമിച്ചവരാണ് ഈ സന്ദർശനത്തെയും വിവാദമാക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ കെ. റഫീഖിനെ അപമാനിക്കുന്ന തരത്തിൽ മമ്മൂട്ടി സംസാരിച്ചുവെന്നാരോപിച്ച് സംഭവം വിവാദമായിരുന്നു. ഇതിനെ തുടർന്ന് നിരവധി പേരാണ് നടന്റെ പെരുമാറ്റത്തെ വിമർശിച്ച് രംഗത്തെത്തിയത്. പൊതുപ്രവർത്തകരെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് കക്ഷിരാഷ്ട്രീയ ഭേദമെന്യേ പലരും സ്വീകരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *