BREAKING NEWS


Kerala News

ശബരിമല സ്വർണക്കൊള്ള; വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ എസ്ഐടി
Kerala News

ശബരിമല സ്വർണക്കൊള്ള; വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം. കാലപ്പഴക്കം നിർണയിക്കാനുള്ള പരിശോധന നടത്തും.  ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെഗളൂരുവിലെ ഫ്‌ലാറ്റിൽ നിന്നും കണ്ടെത്തിയ 76 ഗ്രാമിന്റെ 9 ആഭരണങ്ങളും ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽനിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വർണവും പരിശോധിക്കും. കൂടാതെ പോറ്റിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത സ്വർണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും.  സ്മാർട്ട് ക്രിയേഷൻസുമായി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ  ഇടപാടുകളും സ്‌പോൺസർഷിപ്പിന്റെ ഉറവിടവും പരിശോധിക്കും. പോറ്റിയുടെ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ എസ്‌ഐടി പരിശോധിച്ചിരുന്നു. കണ്ടെടുത്ത ഭൂമിയിടപാട് രേഖകൾ വിശദമായി പരിശോധിക്കാനാണ് എസ്ഐടിയുടെ നീക്കം....
സ്റ്റേഡിയം നവീകരണത്തിന്‍റെ മറവിൽ മരംമുറി; മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ: എംപി ഹൈബി ഈഡൻ
Kerala News

സ്റ്റേഡിയം നവീകരണത്തിന്‍റെ മറവിൽ മരംമുറി; മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീൽ: എംപി ഹൈബി ഈഡൻ

കൊച്ചി: മെസിയുടെ പേരിൽ കേരളത്തിൽ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം വേണമെന്നും ഹൈബി ഈഡൻ എംപി. കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവിൽ അനധികൃത മരംമുറിയും നടന്നെന്ന് ഹൈബി ആരോപിച്ചു. കലൂര്‍ സ്റ്റേഡിയത്തിൽ മെസി വരുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളെക്കുറിച്ചും ദുരൂഹ ബിസിനസ് ഡീലിനെക്കുറിച്ചും അദ്ദേഹം ആവശ്യപ്പെട്ടു. കലൂർ സ്റ്റേഡിയത്തിൽ അവകാശവാദം ഉന്നയിക്കുന്ന സ്പോൺസർ ആന്‍റോ അഗസ്റ്റിന്‍റെ നിലപാടിൽ സംശയമുണ്ട്.   കളങ്കിതരുമായി കൂട്ടിനില്ലെന്ന് നേരത്തെ പറഞ്ഞ സർക്കാർ തന്നെയാണ് മുട്ടിൽ മരം മുറികേസിലെ പ്രതികളെ സ്പോൺസറാക്കിയതെന്നും ഹൈബി ഈഡൻ ചൂണ്ടിക്കാട്ടി. ജിസിഡിഎയും സ്പോൺസറും സ്റ്റേഡിയം നവീകരണത്തിനായി ഉണ്ടാക്കിയ കരാർ എന്താണെന്ന് വ്യക്തമാക്കണമെന്നും ആസൂത്രിതമായി സ്റ്റേഡിയം കൈക്കലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച...
പിഎം ശ്രീ വിവാദം; മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ കൂടിക്കാഴ്ചയ്ക്ക്  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം:  ചര്‍ച്ചകള്‍ തുടരും
Kerala News

പിഎം ശ്രീ വിവാദം; മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ കൂടിക്കാഴ്ചയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം: ചര്‍ച്ചകള്‍ തുടരും

ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്ന് തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. പി എം ശ്രീയിൽ സിപിഐയെ അനുനയിപ്പിക്കാനുള്ള ഫോർമുലകൾ ചർച്ച ചെയ്യും. ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക. ആലപ്പുഴയിൽ ചേരുന്ന സിപിഐയുടെ നിർണായക എക്സിക്യൂട്ടീവ് യോഗത്തിൽ ശരിയായ തീരുമാനം ഉണ്ടാകുമെന്നും ബിനോയ് വിശ്വം അറിച്ചു. സിപിഎം പിന്നോട്ട് പോയില്ലെങ്കിൽ കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. അതേസമയം, പിഎം ശ്രീ വിവാദത്തിൽ വിട്ടുവീഴ്ചയില്ലാതെ പോകുമെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കി. നിലപാടുകളുള്ള പാര്‍ട്ടിയാണ് സിപിഐ. പാർട്ടിക്ക് പറയാനുള്ളതെല്ലാം പാർട്ടി സെക്രട്ടറി പറയും. കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന തീരുമാനത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും ഒരു കാര്യങ്ങളിലും വിട്ടുവീഴ്ച ഇല...
ഇടുക്കി സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രവർത്തനം ആരംഭിക്കുന്നു
Kerala News

ഇടുക്കി സര്‍ക്കാര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രവർത്തനം ആരംഭിക്കുന്നു

സര്‍ക്കാര്‍ മേഖലയിലെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഇടുക്കി ജില്ലയില്‍ ആരംഭിക്കുന്നു.  ഇടുക്കി വികസന പാക്കേജില്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. ആദ്യഘട്ടത്തില്‍ 'പ്രസൂതിതന്ത്ര- സ്ത്രീരോഗ ചികിത്സ, ശല്യതന്ത്ര ഓര്‍ത്തോപീഡിക്‌സ്, കായ ചികിത്സ ജനറല്‍ മെഡിസിന്‍' എന്നീ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ എല്ലാ സ്‌പെഷ്യാലിറ്റികളും ഉണ്ടായിരിക്കും. ഇടുക്കി ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായുള്ള ആശുപത്രി ഒ.പി.ഡി. കോംപ്ലക്‌സിന്റെ ശിലാ സ്ഥാപനവും ഉടുമ്പഞ്ചോല ഗ്രാമപഞ്ചായത്ത് സൗജന്യമായി വിട്ടുതരുന്ന കമ്മ്യൂണിറ്റി ഹാളില്‍ ഒ.പി. വിഭാഗം പ്രവര്‍ത്തനാരംഭവും, നാഷണല്‍ ആയുഷ് മിഷന്റെ 66 നിര്‍മ്മാണ പ്രവൃത്തികളുടെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും പദ്ധതി വിഹിതം ഉപയോഗപ്പെടുത്ത...
ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ഇടയൻ;ഡോക്ടര്‍ ആന്റണി കാട്ടിപ്പറമ്പിലിനെ മെത്രാനായി പ്രഖ്യാപിച്ചു
Kerala News

ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി രൂപതയ്ക്ക് പുതിയ ഇടയൻ;ഡോക്ടര്‍ ആന്റണി കാട്ടിപ്പറമ്പിലിനെ മെത്രാനായി പ്രഖ്യാപിച്ചു

ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി രൂപതയുടെ പുതിയ മെത്രാനായി ഫാദര്‍ ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.  ഇന്ന് ഇറ്റാലിയന്‍ സമയം ഉചയ്ക്ക് 12 മണിക്കാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇതിനൊപ്പം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ഫോര്‍ട്ടു കൊച്ചി ബിഷപ്പ്‌സ് ഹൗസിലെ ചാപ്പലില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെയും മറ്റ് ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാ പറമ്പില്‍ പുതിയ ബിഷപ്പിന്റെ പേര് പ്രഖ്യാപിക്കുകയും സ്ഥാനീയ ചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു. 2024 മാര്‍ച്ച് 2 ന് ഡോ. ജോസഫ് കരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 2024 ഒക്ടോബര്‍ 4 വരെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഷൈജു പരിയാത്തുശ്ശേരി അഡ്മിനിസ്‌ട്രേറ്ററായി ...
സ്വര്‍ണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; ഗോവര്‍ധന്‍ സാക്ഷിയാകും
Kerala News

സ്വര്‍ണം ശബരിമലയിലേതെന്ന് അറിഞ്ഞില്ലെന്ന് മൊഴി; ഗോവര്‍ധന്‍ സാക്ഷിയാകും

ബെംഗളൂരും: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധനെ സാക്ഷിയാക്കും. നിയമോപദേശം തേടാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം. ശബരിമലയില്‍ നിന്നും കടത്തിയ സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധനാണ് വിറ്റത്. എന്നാൽ ശബരിമലയിലെ സ്വര്‍ണമെന്ന് അറിഞ്ഞില്ലെന്നാണ് ഗോവര്‍ധന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. 400​ ​ഗ്രാമിനു മുകളിൽ തൂക്കം വരുന്ന സ്വർണക്കട്ടികളാണ് കണ്ടെത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ​ഗ്രാം സ്വർണം തനിക്കു നൽകിയെന്നാണ് ​ഗോവർധന്റെ മൊഴി. പോറ്റി നൽകിയ സ്വർണം മുഴുവനായി കണ്ടെത്താനായോ എന്നു വ്യക്തമല്ല. ഉണ്ണികൃഷ്‌ണൻ പോറ്റി തനിക്ക് സ്വർണം വിറ്റിരുന്നതായി ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു.ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വീട്ടിൽ നിന്നും സ്വർണനാണയങ്ങളും രണ്ട് ലക്ഷത്തോളം രൂപയും കണ്ടെത്തി. ഇത് മോഷണമുതലാണോ എന്നതില്‍ എസ്‌ഐടി പരിശോധിക്കും. അതേസമയം ബെംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ സ്വാമി ക്ഷേത്രത്...
കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala News

കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായിക പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി  കേരളത്തെ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി വികസിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ദേശീയ, സംസ്ഥാന തലത്തിൽ പുരസ്‌ക്കാരങ്ങൾ നേടിയ അധ്യാപകരേയും വിദ്യാർത്ഥികളേയും അനുമോദിക്കുന്നതിനായി വ്യാവസായിക പരിശീലന വകുപ്പ് തിരുവനന്തപുരം നിശാഗന്ധിയിൽ സംഘടിപ്പിച്ച 'മെറിടോറിയ 2025' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാവസായിക പരിശീലന മേഖലയിൽ കാലഹരണപ്പെട്ട ട്രേഡുകൾക്ക് പകരം, ഇൻഡസ്ട്രി 4.0 ന്റെ ആവശ്യത്തിനായി നൂതന കോഴ്‌സുകൾ ആരംഭിക്കും. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് ഏറ്റവും ആധുനികമായ പരിശീലനം ഉറപ്പാക്കും. റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് വെഹിക്കിൾ മെയിന്റനൻസ് തുടങ്ങിയ പുതിയ കോഴ്‌സുകൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി പറഞ്ഞു. നൈപുണ്യ പരിശീലന വിഭാഗത്തിലെ 2025 ലെ ദേ...
‘SG COFFEE TIMES’- പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി
Kerala News

‘SG COFFEE TIMES’- പുതിയ സംവാദ പരിപാടിയുമായി സുരേഷ് ഗോപി

തൃശൂർ: കലുങ്ക് സംവാദ സദസിന് പിന്നാലെ പുതിയ സംവാദ പരിപാടിയുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ട് ‘SG Coffee Times’ എന്ന പേരിലാണ് പുതിയ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. കലുങ്ക് സംവാദത്തിലെ വിവാദങ്ങൾ തിരിച്ചടി ആയെന്ന് ബിജെപിക്കുള്ളിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പുതിയ പരിപാടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ലക്ഷ്യമിട്ടാണ് പുതിയ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന ‘ചായ് പെ ചർച്ച’യുടെ മാതൃകയിലാണ് സുരേഷ് ഗോപി സ്വന്തം മണ്ഡലത്തിൽ പുതിയ സംവാദ പരുപാടി നടപ്പാക്കാൻ തീരുമാനിച്ചത്. ആദ്യ പരിപാടികൾ നടക്കുക തൃശൂർ അയ്യന്തോളിലും പുതൂർക്കരയിലുമാണ്. എംപിയായതിന് ശേഷം ഒന്നര വർഷത്തോളമായി പരിപാടി നടന്നിരുന്നില്ല. പിന്നാലെയാണ് മന്ത്രി കലുങ്ക് സംവാദം സംഘടിപ്പിച്ചത്....
പിഎം ശ്രീ: പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല
Kerala News

പിഎം ശ്രീ: പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട സ്‌കൂളുകളുടെ ലിസ്റ്റ് വിദ്യാഭ്യാസ വകുപ്പ് കൈമാറില്ല

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ പട്ടിക കേരളം ഉടൻ കേന്ദ്രത്തിന് കൈമാറില്ല. ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും പദ്ധതി നടത്തിപ്പ് നടപടികളിലേക്ക് കടക്കണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.സമഗ്ര ശിക്ഷാ കേരള (എസ്എസ്‌കെ) ഫണ്ടിനായി മാത്രമേ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയുള്ളു. ആദ്യ ഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കും. 971 കോടി രൂപയാണ് എസ്എസ്‌കെയ്ക്ക് വേണ്ടി കേന്ദ്രം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചാൽ തടഞ്ഞുവച്ച വിഹിതങ്ങൾ നൽകാമെന്നതായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ഈ മാസം 16നാണ് പിഎം ശ്രീയില്‍ ഒപ്പുവെക്കേണ്ട ധാരണാപത്രം തയ്യാറാക്കിയത്. 23ന് ഡല്‍ഹിയിലെത്തി വിദ്യാഭ്യാസ സെക്രട്ടറി ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. അതേസമയം പിഎം ശ്രീയെ ചൊല്ലി വിവാദങ്ങൾ തുടരുകയാണ്. പി എം ശ്രീ പദ്ധതി യിലെ ധാരണ പത്രത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട്...
കൊച്ചിയിൽ സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
Kerala News

കൊച്ചിയിൽ സ്വകാര്യബസിന്റെ മത്സരയോട്ടം; മന്ത്രിക്ക് വിഡിയോ അയച്ചുകൊടുത്തു, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി : സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില്‍ കര്‍ശന നടപടി തുടര്‍ന്ന് ഗതാഗതവകുപ്പ്. കാലടിയില്‍ അപകടകരമായ രീതിയില്‍ അമിതവേഗതയില്‍ ഓടിച്ച ബസിന്റെ പെര്‍മിറ്റ് മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികളെടുക്കുമെന്നും ആര്‍ടിഒ അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വിഡിയോയാണ് ഇത്തരത്തിൽ നടപടിയ്ക്ക് ആധാരമായത്. റോഡില്‍ വേഗപരിധി ലംഘിച്ച് അപകടാവസ്ഥ സൃഷ്ടിക്കുന്ന രീതിയില്‍ ബസുകള്‍ തമ്മില്‍ മത്സരിച്ചതായി അന്വേഷണത്തില്‍ വ്യക്തമായതായി അധികൃതര്‍ അറിയിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ച മന്ത്രി ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലികമായി അങ്കമാലി ജോയിന്റ് ആര്‍ടിഒ സസ്പെന്‍ഡ് ചെയ്തു. ...