BREAKING NEWS


Kerala News

തൊടുപുഴയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി ഈ മാസം 30ന് : ശിക്ഷാവിധി
Kerala News

തൊടുപുഴയില്‍ മകനെയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി ഈ മാസം 30ന് : ശിക്ഷാവിധി

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയിൽ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും കൊച്ചുമക്കളെയും വീട്ടില്‍ പൂട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ഹമീദ് കുറ്റക്കാരനെന്ന് മുട്ടം അഡീഷണല്‍ സെഷന്‍സ് കോടതി. ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും. പൊതു സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ശിക്ഷാവിധി ഈ മാസം 30ന് പ്രസ്താവിക്കും. 2022 മാര്‍ച്ചിലാണ് ഫൈസലിന്റെ പിതാവ് ഹമീദ് ചീനിക്കുഴി സ്വദേശി അബ്ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അഫ്‌സാന എന്നിവരെ തീകൊളുത്തി കൊലപ്പെടുത്തിയത്. ഫൈസലിന് നല്‍കിയ കടമുറി തിരിച്ച് വേണമെന്ന് പറഞ്ഞാണ് തര്‍ക്കമുണ്ടായത്. സ്വത്ത് നല്‍കിയില്ലെങ്കില്‍ മകനെയും കുടുംബത്തെയും കൊല്ലുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രതി മകനെയും കുടുംബത്തെയും വീട്ടില്‍ പൂട്ടിയിട്ട...
മില്ലുടമകളെ ക്ഷണിച്ചില്ല;യോഗത്തിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി
Kerala News

മില്ലുടമകളെ ക്ഷണിച്ചില്ല;യോഗത്തിൽ നിന്നും ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി

എറണാകുളം: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളത്ത് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് വിളിച്ച യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ.തുടർന്ന് 5 മിനിറ്റ് കൊണ്ട് യോഗം അവസാനിപ്പിച്ച് അദ്ദേഹം ഇറങ്ങിപ്പോകുകയും ചെയ്തു. മില്ലുടമകളെ യോഗത്തിൽ ക്ഷണിക്കാത്തതിലാണ് മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിൽ ഭക്ഷ്യ, കൃഷി, വൈദ്യുതി മന്ത്രിമാർ യോഗത്തിന് എത്തിയ ശേഷമാണ് മുഖ്യമന്ത്രി യോഗം മാറ്റിവച്ചത്. സിപിഐ മന്ത്രിമാരായ ജി.ആർ. അനിൽ, കൃഷിമന്ത്രി പി.പ്രസാദ്, ധനമന്ത്രി കെ.ബാലഗോപാൽ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി എന്നിവരും യോഗത്തിന് എത്തിയിരുന്നു. ...
ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു
Kerala News

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിനെ കസ്റ്റഡിയിൽ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. മുരാരി ബാബുവിനെ ഇന്ന് രാവിലെയാണ് റാന്നി കോടതിയിൽ എത്തിച്ചത്. 4 ദിവസത്തേക്കാണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്. ഇതിനിടെ ദ്വാരപാലക പാളികള്‍ 39 ദിവസം കയ്യില്‍ വച്ചത് നാഗേഷ് അല്ലെന്നും, നരേഷ് എന്നയാളാണെന്നും എസ്‌ഐടി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നാഗേഷ് എന്ന പേര് പറഞ്ഞതെന്നാണ് എസ്‌ഐടിയുടെ നിഗമനം. അതേസമയം, രേഖകൾ നൽകാത്ത ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. 1999ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്ന് എസ്ഐടി ആവശ്യപ...
പരമാധികാരം സംസ്ഥാനത്തിന് ; മതനിരപേക്ഷതയിൽ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ല: മന്ത്രി ശിവൻകുട്ടി
Kerala News

പരമാധികാരം സംസ്ഥാനത്തിന് ; മതനിരപേക്ഷതയിൽ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ല: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ പേരിന് കൂടെ നിർത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ധാരണാ പത്രത്തിലെ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുംഏത് പാഠം പഠിപ്പിക്കണം പഠിപ്പിക്കരുത് എന്ന് തീരുമാനിക്കാനുള്ള പരമാധികാരം സംസ്ഥാനത്തിനാണെന്നും മന്ത്രി പറഞ്ഞു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. മതനിരപേക്ഷത ഉറപ്പിക്കും എന്നും കുട്ടികളുടെ പക്ഷത്ത് എന്ന തലക്കെട്ടോടെയാണ് ലേഖനം. കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണ്. കരിക്കുലത്തിൽ കേന്ദ്രം മാറ്റം വരുത്തില്ലെന്നും അത്തരം പ്രചാരണം അവാസ്തവമാണെന്നും മറ്റു സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇതിനുശേഷമാണ് കേരളം പദ്ധതിയിൽ ഒപ്പുവെച്ചതെന്നും മതനിരപേക്ഷതയിൽ വെള്ളം ചേര്‍ക്കാൻ അനുവദിക്കില്ലെന്നും മന്ത്രി ലേഖനത്തിൽ കുറിച്ചു . അതേസമയം, പിഎം ശ്രീ പദ്ധതിയുടെ തുടർനടപടികൾക്ക് മന്ത്രിതല ഉപസമ...
മൂലമറ്റം പവര്‍ഹൗസ് ഷട്ട്ഡൗണിലേയ്ക്ക്; 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത
Kerala News

മൂലമറ്റം പവര്‍ഹൗസ് ഷട്ട്ഡൗണിലേയ്ക്ക്; 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവിന് സാധ്യത

തൊടുപുഴ: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ മൂലമറ്റം പവര്‍ഹൗസ് മുതലാണ് സമ്പൂര്‍ണ ഷട്ട്ഡൗണിലേയ്ക്ക് .അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണ് പവര്‍ ഹൗസ് അടുത്ത മാസം 11 മുതൽ അടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.\ മൂലമറ്റം പവര്‍ഹൗസ് അടയ്ക്കുന്നതോടെ ഒരു ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവുണ്ടാകും. വൈദ്യുതി ഉല്‍പ്പാദനം നിലയ്ക്കുന്നതോടെ, മഴ തുടര്‍ന്നാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നിലവില്‍ തുലാവര്‍ഷത്തോടനുബന്ധിച്ച് ഇടുക്കിയില്‍ നല്ലമഴ ലഭിക്കുന്നുണ്ട്.ഇന്ത്യയിലെ വലിപ്പമേറിയ ഭൂഗര്‍ഭ ജല വൈദ്യുത നിലയങ്ങളില്‍ ഒന്നായ പവര്‍ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്.ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളില്‍ കുളമാവിനു സമീപമുള്ള ടണലുകള്‍ (പെന്‍സ്റ്റോക്ക് പൈപ്പുകള്‍ ) വഴിയാണ് മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. തൊടുപു...
തൃശൂർ: കാർഷിക സർവകലാശാല സ് വർദ്ധനവിനെതിരെ സമരവുമായി എസ്എഫ്ഐ.
Kerala News

തൃശൂർ: കാർഷിക സർവകലാശാല സ് വർദ്ധനവിനെതിരെ സമരവുമായി എസ്എഫ്ഐ.

ഫീസ് വർധനവ് ഉണ്ടാകില്ലെന്ന ഉറപ്പ് അട്ടിമറിക്കപ്പെട്ടെന്ന് ആരോപിച്ചാണ് സമരം.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ഇന്ന് സർവകലാശാലയിലേക്ക് മാർച്ച് സംഘടിപ്പിക്കും.വിദ്യാഭ്യാസ വകുപ്പിനെതിരെ എ ഐ എസ് എഫ്- എ ഐ വൈ എഫ് എന്നിവർ സമരം ശക്തിപ്പെടുത്തുന്നതിനിടയിലാണ് എസ്എഫ്ഐ കൃഷിവകുപ്പിനെതിരായ സമരം തുടങ്ങുന്നത്....
പിഎം ശ്രീ: തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ നിർദേശം
Kerala News

പിഎം ശ്രീ: തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ നിർദേശം

തിരുവനന്തപുരം:  പിഎം ശ്രീ പദ്ധതിയുടെ തുടർനടപടികൾക്ക് മന്ത്രിതല ഉപസമിതി രൂപീകരിക്കാൻ നിർദേശം. സമിതിയുടെ നിരീക്ഷണത്തിലായിരിക്കും തുടർനടപടികൾ. പദ്ധതിയിൽ നിന്ന് പിൻവാങ്ങുന്നതടക്കം സമിതി പരിശോധിക്കുമെന്നും റിപ്പോർട്ട്. സമിതിയിൽ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തും. അതേസമയം, പിഎം ശ്രീയിൽ എതിർപ്പ് കടുപ്പിക്കാൻ തന്നെയാണ് സിപിഐയുടെ തീരുമാനം. നാളത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിൽ പാർട്ടി സെക്രട്ടറി നിലപാട് പറയുമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 4ന് ചേരുന്ന സിപിഐ സംസ്ഥാന കൗൺസിൽ തുടർനടപടികൾ ചർച്ച ചെയ്യും. അതിന് മുൻപ് എൽഡിഎഫ് യോഗം ചേരുമെന്നാണ് വിവരം. എന്നാൽ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സിപിഐയുടെ നാല് മന്ത്രിമാരും മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പിഎം ശ്രീയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട...
ഡിജിറ്റൽ, സാങ്കേതിക സർവകലാശാല; വിസി നിയമന പട്ടിക രാജ്ഭവന് കൈമാറി
Kerala News

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല; വിസി നിയമന പട്ടിക രാജ്ഭവന് കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിജിറ്റൽ സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പട്ടിക രാജ് ഭവന് കൈമാറി. സെർച്ച് കമ്മിറ്റി നൽകിയ പട്ടികയിൽ മുഖ്യമന്ത്രിയാണ് മുൻഗണന നിശ്ചയിച്ചത്. പട്ടികയിൽ നിയമനം നടത്തേണ്ടത് ഗവർണറാണ്. സുപ്രീംകോടതി നിയോഗിച്ച സെര്‍ച്ച് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കി സംസ്ഥാന സർക്കാരിന് നല്‍കിയത്. സാങ്കേതിക സര്‍വകലാശാല വിസി നിയമന പട്ടികയില്‍ ഡോ. എം.എസ്. രാജശ്രീയും ഡിജിറ്റല്‍ സര്‍വകലാശാല പട്ടികയില്‍ സജി ഗോപിനാഥിന്റേയും പേര് ഉൾപ്പടെ നാല് പേരാണ് പട്ടികയില്‍ ഉള്ളത്. എന്നാൽ വിസി നിയമനത്തിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയ ശേഷം മാത്രം മതി നിയമനമെന്ന് രാജ്ഭവൻ തീരുമാനം. അതനുസരിച്ച് ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനത്തിന് കാലതാമസം ഉണ്ടാകും. സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തില്‍ നിയമന പട്ടിക നേരത്തേ സർക്കാരിന് കൈമാറിയിരുന്നു....
തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർഥ്യമായി; ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി
Kerala News

തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നം യാഥാർഥ്യമായി; ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

ആലപ്പുഴ : ആലപ്പുഴ തോട്ടപ്പള്ളി നാലുചിറ പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാ ഡോസ്ഡ് കേബിള്‍ സ്റ്റേഡ് എന്ന സാങ്കേതികവിദ്യയിലാണ് പാലം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. 60.78 കോടി രൂപ ചെലവിലാണ് ദേശീയ ജലപാതയ്ക്ക് പുറകെ പാലം നിര്‍മ്മിച്ചിരിക്കുന്നത്. നാലുചിറ പാലം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ തോട്ടപ്പള്ളിക്കാരുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ഏറ്റവും ആകര്‍ഷകമായ പാലമാണ് നാടിന് സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 458 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലും നിര്‍മ്മിച്ച പാലത്തിന് നദിയില്‍ തൂണുകളില്ലാതെ 70 മീറ്റര്‍ നീളമുള്ള സെന്റര്‍ സ്പാനാണ്. കൂടാതെ ബി എം ബി സി നിലവാരത്തില്‍ അപ്രോച്ച് റോഡും പൂര്‍ത്തീകരിച്ചിട്ടുണ്ട്. PWD ബ്രിഡ്ജസ് ഡിസൈന്‍ യൂണിറ്റാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. തോട്ടപ്പള്ളിയിലെയും കരുവാറ്റയിലെയും കൃഷി സുഗ...
ക്ലൂ വരുന്നു, ഇനി ആ ‘ശങ്ക’ വേണ്ട; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
Kerala News

ക്ലൂ വരുന്നു, ഇനി ആ ‘ശങ്ക’ വേണ്ട; യാത്രക്കിടെ ശുചിമുറി കണ്ടെത്താൻ ആപ്പുമായി തദ്ദേശ സ്വയംഭരണ വകുപ്പ്

തിരുവനന്തപുരം: യാത്ര ചെയ്യുന്നവർക്ക് സഹായകരമാകുന്ന ക്ലൂ ആപ്പുമായി തദ്ദേശ വകുപ്പും ശുചിത്വമിഷനും.യാത്രയ്ക്കിടെ തൊട്ടടുത്തുള്ള വൃത്തിയുള്ള ശുചിമുറി കണ്ടെത്താൻ സഹായിക്കുന്ന ആപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. കേരള ലൂ എന്നതിൻ്റെ ചുരുക്കെഴുത്തായാണ് ആപ്പിന് ക്ലൂ എന്ന പേര് നൽകിയിരിക്കുന്നതെന്ന് തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജഷ് ഫേസ്‍ബുക്കിൽ കുറിച്ചു. കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷനൊപ്പം ചേർന്ന് ശുചിത്വമിഷനാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. റിയൽ ടൈം അപ്ഡേറ്റുകൾ, മാപ്പിൽ ലഭ്യമാക്കുന്ന കൃത്യതയാർന്ന സ്ഥലവിവരങ്ങൾ, ശുചിമുറികൾ ലഭ്യമായ സ്ഥാപനങ്ങളുടെ പ്രവർത്തനസമയം എന്നിവ കൂടാതെ, ശുചിമുറിയുടെ റേറ്റിങ് ഉപയോക്താക്കൾക്ക് രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ടെന്ന് ഫേസ്ബുക് കുറിപ്പിലൂടെ മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം യാത്ര ചെയ്യുന്നവർക്ക് ഏറെ സഹായമാവുന്ന ഒരു വാർ...