BREAKING NEWS


Kerala News

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ വിലക്കി എന്‍എസ്എസ്
Kerala News

മന്നം സമാധിയില്‍ ഉപരാഷ്‌ട്രപതിയെ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ വിലക്കി എന്‍എസ്എസ്

കോട്ടയം: മന്നം സമാധിയിലെ പുഷ്പാർച്ചനയ്ക്ക് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എൻഎസ്എസ്. ഇന്ന് രാവിലെ ആണ് പുഷ്പാർച്ചനയ്ക്ക് അനുമതി ചോദിച്ചത്. നാളെ നടക്കാനിരിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ ശതബ്‌ദി ആഘോഷങ്ങൾക്കാണ് ഉപരാഷ്‌ട്രപതി കേരളത്തിൽ എത്തുന്നത്. അനുമതി നൽകാത്തതിനെ തുടർന്ന് ഉപരാഷ്ട്രപതിയുടെ പര്യടനത്തിൻ്റെ ഷെഡ്യൂൾ പുതുക്കി ഇറക്കും....
പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം
Kerala News

പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം

പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. തഹസിൽദാറും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ...
ആലുവ യുസി കോളെജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് KSU പ്രവർത്തകർ
Kerala News

ആലുവ യുസി കോളെജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് KSU പ്രവർത്തകർ

കൊച്ചി: ആലുവ യുസി കോളെജിൽ പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിച്ച് കെഎസ്‌യു പ്രവർത്തകർ. പ്രിൻസിപ്പാൾ ഡോ. മിനി ആലീസിന് നേരെയാണ് കരി ഓയിൽ പ്രയോഗം. കോളെജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് കരി ഓയിൽ ഒഴിച്ചത്. പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ ആമീൻ, മിവ ജോളി എന്നിവരടക്കം പത്തോളം കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു....
ദുരന്തഭൂമിയിൽ രാഷ്ട്രീയം കളിക്കുന്നവർ അല്ല കോൺഗ്രസ്; വയനാട്ടിൽ കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും ​
Kerala News

ദുരന്തഭൂമിയിൽ രാഷ്ട്രീയം കളിക്കുന്നവർ അല്ല കോൺഗ്രസ്; വയനാട്ടിൽ കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുലും പ്രിയങ്കയും ​

വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരുക്കുന്ന വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് നിർവഹിച്ചു. ദുരന്തകാലത്ത് വയനാട്ടുകാർ ജാതിമതഭേദമില്ലാതെ ഒന്നിച്ചുനിന്നത് നേരിട്ട് കണ്ട അനുഭവമാണെന്നും ജനങ്ങൾ അതിജീവനത്തിന്റെ പാതയിൽ മുന്നേറുമ്പോൾ എന്നും കൂടെയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ദുരന്തഭൂമിയിൽ രാഷ്ട്രീയം കളിക്കുന്നവർ അല്ല കോൺഗ്രസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയനാട് ജില്ലയിലെ മേപ്പാടി കുന്നമ്പറ്റയിൽ കോൺഗ്രസ് വാങ്ങിയ സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി വൈകാൻ കാരണമായതെന്നും ഇനി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ദുരന്തത്തിന്റെ കാഴ്ചകൾ മറക്കാനാവില്ലെന്നും വയനാട്ടുകാരുടെ ധൈര്യം പ്രശംസനീയമാണെന്നും പ്രിയങ്ക ...
“ആരോഗ്യമന്ത്രിയെ കെഎസ്‌യു ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം” ; യൂത്ത് കോൺഗ്രസ്
Kerala News

“ആരോഗ്യമന്ത്രിയെ കെഎസ്‌യു ആക്രമിക്കുന്ന ദൃശ്യം നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം” ; യൂത്ത് കോൺഗ്രസ്

കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ ആക്രമണവിവാദത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. മന്ത്രിയെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നൽകുന്നവർക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി മുക്കം മണ്ഡലം കമ്മിറ്റി അറിയിച്ചു. അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും കെഎസ്‌യു ആരോപിച്ചു. ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ പിണറായി വിജയൻ ആണെന്നും എ. എൻ. ഷംസീർ ഉൾപ്പെടെ ബന്ധപ്പെട്ടവർ ഇതിൽ പങ്കുണ്ടെന്നും അവർ പറഞ്ഞു. സമരത്തെ അവഹേളിക്കാനുള്ള ശ്രമമാണിതെന്ന് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു. വനിതാമന്ത്രിയെ അപമാനിച്ചത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ താൽപര്യത്തിനായുള്ള നീക്കമാണെന്നും അദ്ദേഹം വിമർശിച്ചു. സംഭവത്തിൽ പ്രതികരിച്ച ഷാഫി പറമ്പിൽ എംപി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ദൃശ്യങ്ങളിൽ അത്തരമൊരു സംഭവം കാണുന്നില്ലെന്നും, വധശ്രമക്കുറ്റം ചുമത്തിയത് ന്യായീകരിക്കാന...
ശബരിമല പടിപൂജ ബുക്കിംഗ് ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്
Kerala News

ശബരിമല പടിപൂജ ബുക്കിംഗ് ക്രമക്കേട്: രേഖകൾ പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ശബരിമലയിലെ പടിപൂജ ബുക്കിംഗുമായി ബന്ധപ്പെട്ട ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കേരള ഹൈക്കോടതി കടുത്ത നടപടികൾക്ക് നിർദേശം നൽകി. സ്വമേധയാ പരിഗണിച്ച ഹർജിയിൽ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ചെടുത്ത് മുദ്രവെച്ച കവറിൽ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ അടുത്ത ഒരു വർഷത്തെ പടിപൂജ ബുക്കിംഗ് വിവരങ്ങൾ പൊതുവിൽ പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു. യഥാർത്ഥ ഭക്തർ മാത്രമാണ് പടിപൂജ ചെയ്യുന്നതെന്ന് ഉറപ്പാക്കണമെന്നും ചീഫ് വിജിലൻസ് ഓഫീസറോട് കോടതി ആവശ്യപ്പെട്ടു. വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചാണ് ബുക്കിംഗ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ബുക്കിംഗ് മറിച്ചുവിൽക്കുന്നതായും വിജിലൻസ് കണ്ടെത്തി. പടിപൂജ ബുക്കിംഗ് മറ്റൊരാൾക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്നും പകരം പടിപൂജ അനുവദിക്കില്ലെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ബുക്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച...
കെഎസ്‌യു ആക്രമണം: മന്ത്രി വീണാ ജോർജിനെ   പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
Kerala News

കെഎസ്‌യു ആക്രമണം: മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ്യെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എംആർഐ സ്കാൻ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾ നടത്താൻ മെഡിക്കൽ ബോർഡ് നിർദേശിച്ചതോടെയാണ് മാറ്റിയത്. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയുമായിരുന്നു. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ആദ്യം ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യനില നേരിട്ട് അന്വേഷിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്ര...
കേരള സ്റ്റോറി 2 ഗോ ബിയോണ്ട് റിലീസ് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു
Kerala News

കേരള സ്റ്റോറി 2 ഗോ ബിയോണ്ട് റിലീസ് താൽക്കാലികമായി ഹൈക്കോടതി തടഞ്ഞു

കൊച്ചി: കേരള സ്റ്റോറി 2 ഗോ ബിയോണ്ട് സിനിമയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം പൂർത്തിയാകുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ഹർജിയിൽ തുടർവാദം നാളെ രാവിലെ നടക്കും. സിനിമയ്ക്ക് നൽകിയ പ്രദർശനാനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളാണ് കോടതി പരിഗണിക്കുന്നത്. വെള്ളിയാഴ്ച റിലീസ് നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ അതിന് മുമ്പ് സിനിമ കാണാൻ കോടതി താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഹർജി നിലനിൽപ്പുൾപ്പെടെയുള്ള കാര്യങ്ങളിൽ എതിർപ്പുകൾ ഉന്നയിക്കാനുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചതോടെ ഇന്ന് വിശദമായ വാദം നടന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്നും ‘കേരള സ്റ്റോറി 2’ എന്ന പേര് ബോധപൂർവം നൽകിയതാണെന്നും ഇത് സാമുദായിക വിഭജനത്തിന് ഇടയാക്കുമെന്നുമാണ് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതി...
മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ
Kerala News

മന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: അഞ്ച് കെഎസ്‌യു പ്രവർത്തകർ കസ്റ്റഡിയിൽ

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്‌യു പ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ. കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ സി.എച്. മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. പ്രവർത്തകർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിക്കെതിരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ആക്രമിക്കുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ട്. കൈക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചു. സ...
കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി
Kerala News

കെഎസ്‌യു പ്രതിഷേധത്തിൽ മന്ത്രി വീണാ ജോർജിന് പരിക്ക്; കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. കൈക്കും കഴുത്തിനുമാണ് പരിക്ക്. മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി; ആവശ്യമായാൽ ഐസിയുവിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം. സ്ഥലത്ത് മന്ത്രിയും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും ഉണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രിയെ കാണും. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് അപലപിക്കേണ്ട പ്രവണതയാണെന്നും ഇത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും സ്പീക്കർ എ.എൻ. ഷംസീർ പ്രതികരിച്ചു. കോൺഗ്രസ് നേതൃത്വം ആശുപത്രിയിലെത്തി ക്ഷമ ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിമാരെ തെരുവിൽ കൈകാര്യം ചെയ്യുന്ന സംഭവം സംസ്ഥാനത്ത് ആദ്യമാണെന്നും വിഷയത്തിൽ പ്രതിപക്ഷം നിയന്ത്രണം പുലർത്...