BREAKING NEWS


Blog

Kerala News, Kozhikode, Latest news

സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബേറ്;ഏഴ് വയസുള്ള കുട്ടിയ്ക്ക് പരിക്ക്

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണമുണ്ടായത് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശൈലജയുടെ വീടിന് നേരെയാണ്. സംഭവം നടന്നത് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു. വീടിന് നേരെ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്‍റെ വാതിലിനും ജനലിനും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.5 നാണ് അക്രമണം നടന്നത്. ഉഗ്ര ശബ്ദത്തോടെയുള്ളയുള്ള സ്‌ഫോടനത്തില്‍ വീടിന്‍റെ ജനലുകളും വാതിലും തകര്‍ന്നു.ഈ സമയം ഷൈലജയും ഭര്‍ത്താവും പരുക്കേറ്റ് ചികിത്സയിലുള്ള മകനും മകളും മകളുടെ ചെറിയ കുട്ടിയും കിടന്നുറങ്ങുകയായിരുന്നു. ആര്‍ക്കും ആളപായമൊന്നുമില്ല. പ്രദേശമാകെ കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  അക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല.ബൈക്കിലെത്തയ സംഘമാണ് അക്രമിച്ചതെന്ന്...
India, Latest news

നിഗൂഢത നിറഞ്ഞ് ആന്ധ്രയിലെ അജ്ഞാതരോഗം; 350 കടന്ന്‍ രോഗികള്‍

ആന്ധ്രപ്രദേശിലെ ഏലൂരില്‍ അജ്ഞാതരോഗം ബാധിച്ചവരുടെ എണ്ണം 350 കടന്നു. രണ്ടു മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. രോഗത്തിന്‍റെ കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. പ്രദേശത്തെ കുടിവെളളത്തില്‍ മാലിന്യം കലര്‍ന്നതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും ശാസ്ത്രീയ പരിശോധനയില്‍ വെള്ളത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് വ്യക്തമായതായി ആരോഗ്യമന്ത്രി കൃഷ്ണ ശ്രീനിവാസ പറഞ്ഞു. വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരില്‍ ശനിയാഴ്ച മുതലാണ് ആളുകള്‍ പെട്ടെന്ന് തളര്‍ന്നു വീഴാന്‍ തുടങ്ങിയത്. പലര്‍ക്കും കടുത്ത തലവേദനയും തളര്‍ച്ചയും ഛര്‍ദ്ദിയുമുണ്ടായി. ചികിത്സയിലിരിക്കെ ഒരു പുരുഷനും സ്ത്രീയും മരിച്ചു. ഒരു പുരുഷനും സ്ത്രീയും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചികിത്സ തേടിയവരില്‍ 46 കുട്ടികളും 76 സ്ത്രീകളുമുണ്ട്. വിജയവാഡയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലാണ് ചികിത്സ പുരോഗമിക്കുന്നത്. ചികിത്സ തേടിയവരുട...
Election, Idukki, Kerala News, Latest news

രണ്ടില വാടി കരിഞ്ഞു പോകും;കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി ജെ ജോസഫ്

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസും യുഡിഎഫും വന്‍ വിജയം നേടുമെന്ന് പി ജെ ജോസഫ്. ചെണ്ടയാണ് ചിഹ്നം. വോട്ടര്‍മാര്‍ക്ക് ഒരു കണ്‍ഫ്യൂഷനുമില്ല. ജീവനുള്ള വസ്തുവാണ് ചെണ്ട. ചെണ്ടയിലെ സ്ഥാനാര്‍ഥികളെല്ലാം ജയിക്കും.ചെണ്ടയും കൈപ്പത്തിയും തമ്മില്‍ ബന്ധമുണ്ട്. കൈ കൊണ്ട് അടിച്ചാലേ ചെണ്ടക്ക് ശബ്ദമുണ്ടാകൂ. കൈപ്പത്തിയും ചെണ്ടയും തമ്മിലുള്ള ബന്ധവും ഐക്യജനാധിപത്യ മുന്നണിയുടെ ഐക്യവും ഉണ്ട്. അതിനാല്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. രണ്ടില വാടി കരിഞ്ഞു പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ചു സീറ്റുകളിലും വിജയിക്കും. കൈപ്പത്തിയും ചെ...
Kerala News

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയ്ക്ക് വോട്ടില്ല , വോട്ടര്‍ പട്ടികയില്‍ പേരില്ല !

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ട് ചെയ്യാന്‍ സാധിക്കില്ല. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടാത്തതിനെ തുടര്‍ന്നാണിത്. പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കലക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു. വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടോയേന്ന് ഇന്നലെയാണ് പരിശോധിച്ചതെന്ന് ടിക്കറാം മീണ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പ ലിസ്റ്റില്‍ പേരുണ്ടായിരുന്നു. ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ലിസ്റ്റിലും തന്‍റെ പേരുണ്ടായിരുന്നില്ല. ലോക്സഭ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുണ്ടായിരുന്നതിനാല്‍ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പര...
Election, Kerala News

മൂന്ന്​ മണിക്കൂര്‍ പിന്നിടുമ്പോൾ വോട്ടുനില 22.11 %

കോവിഡിനെ അവഗണിച്ചും കനത്ത പോളിംഗ് തിരുവനന്തപുരം: കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സംസ്​ഥാനത്തെ അഞ്ച്​ ജില്ലകളിലേക്കുള്ള​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ തുടരുന്നു. ആദ്യ മണിക്കൂറുകളില്‍ തന്നെ മികച്ച പോളിങ്ങാണ്​ രേഖപ്പെടുത്തിയത്​. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട​ തെരഞ്ഞെടുപ്പ്​.മിക്കയിടങ്ങളിലും നീണ്ടനിര രൂപപ്പെട്ടിട്ടുണ്ട്​. ആളുകള്‍ ആറടി അകലം പാലിച്ചാണ്​ നില്‍ക്കുന്നത്​. ചിലയിടങ്ങളില്‍ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ വോ​ട്ടെടുപ്പ്​ വൈകിയാണ്​ ആരംഭിച്ചത്​. ജില്ലവോട്ടിങ്​ നിലതിരുവനന്തപുരം14.54 %​കൊല്ലം16.09 %പത്തനംതിട്ട16.88 %ആലപ്പുഴ16.74 %ഇടുക്കി15.33 %തിരുവനന്തപുരം കോര്‍പറേഷന്‍12.44 %കൊല്ലം കോര്‍പറേഷന്‍13.22 %ആകെ15.74 % ...
Election, Kerala News, Latest news

പെട്ടന്നുള്ള സ്ഥാനാര്‍ഥികളുടെ മരണം;മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. അതേസമയം സ്ഥാനാര്‍ഥികളുടെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിലെ മൂന്ന് വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ രണ്ട് വാര്‍ഡുകളിലും മാവേലിക്കരയിലെ ഒരു വാര്‍ഡിലുമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കൊല്ലം പന്മന പ‍ഞ്ചായത്തിലെ അഞ്ചാം വാര്‍ഡ്, പന്മയിലെ തന്നെ പതിമൂന്നാം വാര്‍ഡ്, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. ബിജെപി സ്ഥാനാര്‍ഥി വിശ്വനാഥ‍ന്‍റെ (62) മരണത്തെ തുടര്‍ന്നാണ് പന്‍മന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. ഇക്കഴിഞ്ഞ നവംബര്‍ 21നായിരുന്നു അദ്ദേഹത്തിന്‍റെ മരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവ...
Alappuzha, Politics

മുഖ്യമന്ത്രി ഒളിച്ചോടിയത് പരാജയം ഉറപ്പായതിനാല്‍,തെരഞ്ഞെടുപ്പ് ഭരണമാറ്റത്തിന്‍റെ തുടക്കം: ചെന്നിത്തല

കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതും ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വമ്ബിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതും. ബി ജെ പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം വോട്ടില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ തന്റെ മുഖം കണ്ടാല്‍ വോട്ടു ചെയ്യുകയില്ലെന്നു വ്യക്തമായി അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നും ഒളിച്ചോട്ടം നടത്തിയത്. അദ്ദേഹത്തിന്റെ പിന്‍മാറ്റം തന്നെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണ്​. യു.ഡി.എഫിന്​ മെച്ചപ്പെട്ട വിജയവും നേട്ടവും കൈവരിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസമുണ്ട...
Crime, Idukki

ഇതരസംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലത്ത് സംഘര്‍ഷം: രണ്ടുപേരെ വെട്ടിക്കൊന്നു

കട്ടപ്പന: മദ്യലഹരിയിലുണ്ടായ സാമ്ബത്തികത്തര്‍ക്കത്തെത്തുടര്‍ന്ന്‌ രണ്ട്‌ ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ വെട്ടേറ്റുമരിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഝാര്‍ഖണ്ഡ്‌ സ്വദേശി അറസ്‌റ്റില്‍.വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജിന്റെ ഏലത്തോട്ടത്തില്‍ ഞായറാഴ്‌ച രാത്രി 11ന്‌ ശേഷമായിരുന്നു സംഭവം. ഏലത്തോട്ടത്തിലെ വീട്ടില്‍ താമസിച്ചിരുന്ന ഝാര്‍ഖണ്ഡ്‌ ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ഷുക്‌ ലാല്‍ മറാന്‍ഡി(43), ജമേഷ്‌ മൊറാന്‍ഡി (32) എന്നിവരാണു കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഝാര്‍ഖണ്ഡ്‌ ഗോഡ ജില്ലയിലെ പറയ്‌ യാഹല്‍ സ്വദേശി സഞ്‌ജയ്‌ ബാസ്‌കി(30)യെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബസന്തി എന്ന സ്‌ത്രീയ്‌ക്കും പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്‌.പിക്കും വെട്ടേറ്റു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: കൊല്ലപ്പെട്ടവരും പ്രതിയും വെട്ടേറ്റ സ്‌ത്രീയും ഒരു...
Election, Kerala News, Latest news

വി എസും ,എ കെ ആന്‍റണിയും ഇക്കുറി വോട്ട് ചെയ്യില്ല

 രാജ്യത്ത് എവിടെയാണെങ്കിലും തിരഞ്ഞെടുപ്പ് ദിനം വോട്ടു ചെയ്യാനായി കേരളത്തിലെത്തുന്ന എ കെ ആന്‍റണി ഇത്തവണ വോട്ട് ചെയ്യാന്‍ എത്തില്ല. കൊവിഡ് ബാധിതനായിരുന്ന എ കെ ആന്‍റണി രോഗ മുക്തിക്ക് ശേഷം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ വിശ്രമത്തിലാണ്. ഒരു മാസത്തെ കര്‍ശന വിശ്രമം ഡോ‌ക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആദ്യമായാണ് ആന്‍റണി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കുന്നത്. വഴുതക്കാടാണ് ആന്‍റണിയുടെ വോട്ട്. ജഗതി സ്‌കൂളില്‍ ആന്‍റണിയും ഭാര്യയും വോട്ട് ചെയ്യാന്‍ എത്തുകയായിരുന്നു പതിവ്. കോവിഡ് നെഗറ്റീവായെങ്കിലും ശാരീരിക പ്രശ്‌നങ്ങളുണ്ട്. വോട്ട് ചെയ്യാന്‍ കഴിയാതെ പോയതില്‍ അദ്ദേഹം തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാക്കളോടും സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയോടും ഖേദം പ്രകടിപ്പിച്ചത് പലരേയും ഞെട്ടിപ്പിച്ചു. തിരുവനന്തപുരം നഗരസഭയിലെ ജഗതി വാര്‍ഡിലാണ് എ കെ ആന്‍റണിക്ക് വോട്ടുളളത്.  വോട്ട് ചെയ്യാനായി എ ...
Kerala News

വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തത് നിയമപരം: തിരഞ്ഞെടുപ്പ് കമ്മിഷണര്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് പോസ്റ്റല്‍ വോട്ട് അനുവദിക്കാത്തത് നിയമപരമായാണെന്നും, കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും മാത്രമേ ചട്ടപ്രകാരം പോസ്റ്റല്‍ വോട്ട് അനുവദിക്കാനാവൂ എന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കി. വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍. പോളിംഗ് ബൂത്തില്‍ വരുമ്ബോള്‍ മാസ്‌ക് ധരിക്കണമെന്നും, സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു. സങ്കോചമോ ഭയമോ ഇല്ലാതെ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യണം. ജനങ്ങള്‍ ആവേശത്തോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതെന്നും നൂറ് ശതമാനം പോളിംഗുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും വി ഭാസ്‌കരന്‍ പറഞ്ഞു. സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിന്റെ കാര്...