BREAKING NEWS


Blog

Alappuzha

എഴുപതു വര്‍ഷത്തിലാദ്യമായി വിഎസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു

ആലപ്പുഴ : വിഎസ് അച്യുതാനന്ദന്‍ ഇത്തവണ വോട്ട് ചെയ്യാനെത്തില്ല. ആലപ്പുഴ പുന്നപ്ര വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡിലാണു വിഎസിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട്. ഈ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്ത് മാറി. പറവൂര്‍ സാന്ത്വനം ബഡ്സ് സ്കൂളിലാണു ബൂത്ത്. നിലവില്‍ തിരുവനന്തപുരത്തുള്ള വിഎസിന് ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്രയും ദൂരം യാത്ര ചെയ്യുന്നതിന് ഡോക്ടര്‍മാരുടെ വിലക്കുണ്ട്. ആ സാഹചര്യത്തിലാണ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് വിഎസ് ഒരു തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. 1951ലെ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പു മുതല്‍ എല്ലാ തിരഞ്ഞെടുപ്പിലും വിഎസ് വോട്ട് ചെയ്തിട്ടുണ്ടെന്നും അരുണ്‍കുമാര്‍ പറഞ്ഞു. ശാരീരികാവശതകളാല്‍ യാത്ര ചെയ്യരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശമാണ് വി.എസിന്റെ വോട്ട് മുടക്കിയത്. എന്നാല്‍ ആലപ്പുഴയില്‍ പോയി വോട്ട് ചെയ്യണമെന്...
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറില്‍ കനത്ത പോളിംഗ്; 6.08 ശതമാനം

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. ഓരോ പോളിങ് ബൂത്തുകള്‍ക്ക് മുന്നിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. കോവിഡ് മാനദങ്ങള്‍ പാലിച്ചുകൊണ്ടും ആദ്യ മണിക്കൂറില്‍ 6.08 ശതമാനത്തിലേറെ പോളിംഗ് നടന്നു. ഇന്ന് വോട്ടിങ് നടക്കുന്ന അഞ്ചു ജില്ലകളിലും ഏഴുമണിക്ക് തന്നെ വോട്ടിങ് ആരംഭിച്ചു. കോവിഡ് സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെയാണ്‌ ഇത്തവണത്തെ പോളിംഗ് നടക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്് നടക്കുന്നത്. 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്...
Cricket

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ കണ്ടെത്തലാണ് നടരാജന്‍: മഗ്രാത്ത്

ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ ഇന്ത്യയുടെ കണ്ടെത്തലാണ് ഫാസ്റ്റ് ബൗളര്‍ നടരാജന്‍ എന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മഗ്രാത്ത്. ഇന്ത്യക്ക് വേണ്ടി ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ നടരാജന്‍ 3 വിക്കറ്റും അരങ്ങേറ്റ മത്സരത്തില്‍ നേടിയിരുന്നു. തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരെ നടന്ന രണ്ടാം ടി20യിലും 2 വിക്കറ്റ് വീഴ്ത്തി താന്‍ മികച്ച ഫോമിലാണെന്ന് താരം തെളിയിച്ചിരുന്നു. നടരാജന്റെ പ്രകടനത്തില്‍ തനിക്ക് വളരെയധികം സംതൃപ്തി തോന്നിയെന്നും പരമ്പരയില്‍ ഇന്ത്യയുടെ കണ്ടെത്തലാണ് താരമെന്നും മഗ്രാത്ത് പറഞ്ഞു. താരം തുടര്‍ന്നും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മഗ്രാത്ത് പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത നടരാജന്‍ മാന്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടെന്ന് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്‌ ഹ...
Business

സ്വര്‍ണം കടത്തി; എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍

പിടിച്ചെടുത്തത് 72.46 ലക്ഷം രൂപയുടെ സ്വര്‍ണം ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ലണ്ടനില്‍നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ എയര്‍ഇന്ത്യ ജീവനക്കാരനെ ചോദ്യംചെയ്തതില്‍നിന്ന് കസ്റ്റംസ് പിന്നീട് കാറ്ററിംഗ് കമ്ബനി ജീവനക്കാരനെ പിടികൂടി. 'എയര്‍ഇന്ത്യ ജീവനക്കാരും കാറ്ററിംഗ് കമ്ബനിയുടെ ജീവനക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ വെള്ളി നിറത്തില്‍ പൊതിഞ്ഞ നാല് 'കടലാസുകളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെ ആകെ ഭാരം 1.667 കിലോഗ്രാം ആണ്, ഇതിന് വിപണിയില്‍ 72.47 ലക്ഷം ...
Alappuzha

ആലപ്പുഴയില്‍ ചീഫ് ഏജന്‍റിനെ പുറത്താക്കി

ആലപ്പുഴ : നഗരസഭ പാലസ് വാര്‍ഡിലെ സി.എം.എസ്.എല്‍.പി സ്കൂളിലെ ബൂത്തില്‍ ചീഫ് ഏജന്‍റിനെ പുറത്താക്കി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചീഫ് ഏജന്‍റിനെയാണ് പുറത്താക്കിയത്. ബൂത്തില്‍ വോട്ട് ക്യാന്‍വാസിന് ശ്രമിച്ചു എന്ന്​ മറ്റ് രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് ഇയാളെ പുറത്താക്കിയത്. ആലപ്പുഴ ജില്ലയിലെ വിവിധ ബൂത്തുകളില്‍ യ​ന്ത്രങ്ങള്‍ തകരാറിലായി. പുന്നപ്ര അറവുകാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം നമ്ബര്‍ ബൂത്തില്‍ യന്ത്രം പണിമുടക്കി. ആലപ്പുഴ സിവ്യൂ വാര്‍ഡില്‍ ഒരു ബൂത്തിലെ ഇ.വി.എം തകരാര്‍ പരിഹരിക്കുകയാണ്​. നൂറനാട് പാലമേള്‍ മൂന്നാം വാര്‍ഡിലും തകരാര്‍ സംഭവിച്ചു. പുലിയൂര്‍ പഞ്ചായത്തില്‍ 13 യന്ത്രങ്ങളാണ്​ പണിമുടക്കിയത്​. മരാരിക്കുളം തെക്ക് 84ല്‍ വാര്‍ഡ് ആറില്‍ അരമണിക്കൂര്‍ വോട്ടിങ്​ തടസ്സപ്പെട്ടു. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ച്‌​ സംസ്​ഥാനത്തെ അഞ്ച്​ ജില്...
Kerala News

വോട്ടെടുപ്പ് തുടങ്ങി; ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട് ആദ്യ മണിക്കൂറുകളില്‍. ഭരണ പ്രതിപക്ഷത്തെ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍ വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പോളിങിന്‍റെ ചുമതലയുള്ള 56122 ഉദ്യോഗസ്ഥരും ബൂത്തുകളുടെ ചുമതല ഏറ്റെടുത്തു. 16968 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. അഞ്ച് ജില്ലകളിലെ 1722 പ്രശ്നബാധിത ബൂത്തുകളിലും പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവര്‍ ഇന്ന് ആറ് മണിക്ക് ശേഷം പോളിങ് ബൂത്തില്‍ നേരിട്ടെത...
India

കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ്

പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് ഭാരതീയ കിസാന്‍ സംഘ് ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം ശക്തിയാര്‍ജ്ജിക്കവെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തെ തള്ളി ആര്‍.എസ്.എസ് സംഘടനയായ ഭാരതീയ കിസാന്‍ സംഘ്. കാര്‍ഷിക നിയമത്തെ പൂര്‍ണമായും പിന്തുണയ്ക്കാന്‍ സാധിക്കില്ലെന്ന് കിസാന്‍ സംഘ് വ്യക്തമാക്കി. ' ഞങ്ങള്‍ ഭാരത് ബന്ദിനെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ മൂന്ന് നിയമങ്ങളും പൂര്‍ണമായും ഞങ്ങള്‍ അംഗീകരിക്കുന്നില്ല,'ബി.കെ.എസ് ഭാരവാഹി മഹേഷ് ചൗധരി പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമത്തില്‍ ചില മെച്ചപ്പെടുത്തല്‍ ആവശ്യമാണെന്നും ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. എന്നാല്‍ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിനെ തങ്ങള്‍ പിന്തുണയ്ക്കുന്നില്ലെന്നും കിസാന്‍ സംഘ് കൂട്ടിച്ചേര്‍ത്തു. ...
Crime, Kerala News

തനിക്കു യോഗ്യതയില്ലെന്ന് ശിവശങ്കറിന് അറിയാമായിരുന്നു: സ്വപ്‌ന

ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത് നിര്‍ണ്ണായകമായി; സ്‌പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിക്കുമ്പോള്‍ യോഗ്യതയില്ലെന്ന കാര്യം അറിയില്ലായിരുന്നുവെന്ന് ശിവശങ്കര്‍; പൊട്ടിത്തെറിച്ച്‌ ‌ ശിവശങ്കറിന് അറിയാമായിരുന്നവെന്ന് സമ്മതിച്ച്‌ സ്വപ്‌ന തിരുവനന്തപുരം : അഞ്ചു മാസത്തില്‍ അധികമായുള്ള ജയില്‍ വാസം സ്വപ്‌നാ സുരേഷിന് മടുത്തു. തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനുള്ള ഉന്നതരുടെ നീക്കങ്ങള്‍ പൊളിക്കുകയാണ് സ്വപ്‌ന . സ്‌പേസ് പാര്‍ക്കില്‍ നിയമിക്കുമ്ബോള്‍ തനിക്കു യോഗ്യതയില്ലെന്ന കാര്യം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് പറയുന്നു. ശിവശങ്കറിനൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണു രോഷത്തോടെ സ്വപ്ന ഇതു വെളിപ്പെടുത്തിയത്. ഇതോടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലും സ്വപ്‌ന കുടുങ്ങുമെന്ന് ഉറപ്പാവുകയാണ്. അതു ശിവശങ്കര്‍ നിഷേധിക്കാന്‍ ശ്രമിച്ചപ്പ...
Kerala News

അഞ്ച് ബൂത്തുകളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടിംഗ് നടക്കുന്ന ജില്ലകളിലെ ഏതാനും ബൂത്തുകളില്‍ വോട്ടിംഗ് തകരാര്‍. തിരുവനന്തപുരം നഗരസഭയിലെ രണ്ട് ബൂത്തുകളിലും ആലപ്പുഴയിലെ രണ്ട് ബൂത്തിലും കൊല്ലത്തെ ഒരു ബൂത്തിലുമാണ് മെഷീനില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തിരുവനന്തപുരത്തെ രണ്ട് ബൂത്തുകളില്‍ മോക്ക് പോളിംഗ് സമയത്ത് തന്നെ തകരാര്‍ കണ്ടെത്തിയിരുന്നു. മെഷീന്‍ തകര്‍ കണ്ടെത്തിയ ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയാണ്. സാങ്കേതിക പ്രശ്‌നം ഉടന്‍ പരിഹരിച്ച്‌ വോട്ടിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ...
Entertainment News

കുഞ്ചാക്കോബോബന്റെ തിരഞ്ഞെടുപ്പ് ഗാനം സോഷ്യൽ മീഡിയയിൽ തരംഗം

"വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്''വീണ്ടും ക്യാപ്ഷൻ സിംഹത്തിന്റെ പോസ്റ്റ് വൈറൽ; തെരഞ്ഞെടുപ്പ് കാലമാണ്. പിതിവു പോലെ എല്ലാം പാര്‍ട്ടികളും തങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടി പാരഡി പാട്ടുകള്‍ ഇറക്കുന്ന തിരക്കിലാണ്. തങ്ങളുടെ സ്ഥാനാര്‍ഥികളെ എന്ത് വില കൊടുത്തും വിജയിപ്പിക്കാനുറച്ചാണ് സ്ഥാനാര്‍ഥികള്‍. സോഷ്യല്‍ മീഡിയയിലും സ്ഥിതി വ്യത്യസ്ഥമല്ല. ഇപ്പോഴിതാ നടന്‍ കുഞ്ചാക്കോ ബോബന്‍ പാടുന്ന ഒരു തെരഞ്ഞെടുപ്പ് ഗാനം പങ്കുവെച്ചിരിക്കുകയാണ് നടനും സുഹൃത്തുമായ രമേശ് പിഷാരടി "വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്ക് പോകാം. ഭരണഘടന അതനുവദിക്കുന്നുണ്ട്''.വീഡിയോയ്ക്കൊപ്പം പിഷാരടി കുറിച്ചതിങ്ങനെ https://www.facebook.com/100044239518889/videos/694595098094318/ ...