BREAKING NEWS


Blog

Thiruvananthapuram

സ്വപ്നക്ക് വധഭീഷണി: ആരോപണം അന്വേഷിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വധഭീഷണിയുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ദക്ഷിണ മേഖല ജയില്‍ ഡിഐ ജിയോട്അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കസ്റ്റംസിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇന്നലെയാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളേയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കോടതിയിടപെട്ട് ജയിലില്‍ സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഒരു വനിത ഗാര്‍ഡിനെ സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറും ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ജയിലിന്ന് പുറത്ത് കൂടുതല്‍ സായുധ പൊലീസിനെയും വിന്യസിച്ചു. അതേ സമയം അന്വേഷണ ഉദ്യോഗസ്ഥര...
Kozhikode

എം.​കെ മു​നീ​റി​ന്‍റെ ഭാ​ര്യ​യെ ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്നു

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും മു​സ്‌​ലിം ലീ​ഗ് എം​എ​ല്‍​എ​യു​മാ​യ എം.​കെ. മു​നീ​റി​ന്‍റെ ഭാ​ര്യ ന​ഫീ​സ​യെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു. അ​ഴീ​ക്കോ​ട് എം​എ​ല്‍​എ കെ.​എം ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ ഭൂ​മി വാ​ങ്ങി​യ​ത് ന​ഫീ​സ​യും ചേ​ര്‍​ന്നാ​ണെ​ന്ന പ​രാ​തി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. കെ.​എം. ഷാ​ജി​യു​ടെ വി​വാ​ദ ഭൂ​മി ഇ​ട​പാ​ടി​ല്‍ മു​നീ​റി​നും പ​ങ്കു​ണ്ടെ​ന്ന് നേ​ര​ത്തേ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. ഐ​എ​ന്‍​എ​ല്‍ നേ​താ​വ് അ​ബ്ദു​ള്‍ അ​സീ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ...
Election

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു

സമ്മതിദാന അവകാശം വിനിയോ​ഗിച്ചത് 75 ശതമാനം, ആലപ്പുഴയില്‍ 76.42 ശതമാനവും തിരുവനന്തപുരത്ത് 69.07 ശതമാനവും പോളിം​ഗ്.കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പോളിങ് അവസാനിച്ചു. വൈകുന്നേരം ആറ് മണി വരെ 75 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ പോളിങ് ആലപ്പുഴയില്‍ രേഖപ്പെടുത്തിയപ്പോള്‍ തിരുവനന്തപുരത്ത് വോട്ടെടുപ്പിന് അത്ര ആവേശം കൈവന്നില്ല. തിരുവനന്തപുരം - 69.07, കൊല്ലം- 72.79, പത്തനംതിട്ട - 69. 33, ആലപ്പുഴ- 76.42, ഇടുക്കി - 73.99 എന്നിങ്ങനെയാണ് വോട്ടിം​ഗ് ശതമാനം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് വ്യാപനത്തിനിടെ ആശങ്കയോടെയാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെങ്കിലും ആദ്യ ഘട്ടവോട്ടെടുപ്പിലെ ജനങ്ങ...
Election

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു

അഞ്ച് ജില്ലകളില്‍ വ്യാഴാഴ്ച വോട്ടെടുപ്പ് കൊച്ചി : തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം സമാപനമായി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. പരസ്യപ്രചാരണത്തിന്റെ അവസാനത്തില്‍ കൊട്ടിക്കലാശം നടത്തരുതെന്ന് ജില്ലാ ഭരണകൂടവും പോലീസും നിര്‍ദേശം നല്‍കിയിരുന്നു. ഈ ജില്ലകളിലൊന്നും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. അവസാനമണിക്കൂറിലും സ്ഥാനാര്‍ഥികള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ മാസം പത്തിനാണ് ഈ അഞ്ചു ജില്ലകളില്‍ തിരഞ്ഞെടുപ്പ്.നിശബ്ദ പ്രചാരണം നാളെയും തുടരും ...
Entertainment News

‘മുണ്ടു മടക്കിക്കുത്തി മുറുക്കി ചുവന്ന ചുണ്ടുമായി’ ദിയ സന

മലയാളികൾക്കിടയിൽ മിന്നും താരമാണ് ദിയ സന . റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായും സാമൂഹ്യ പ്രവര്‍ത്തകയായും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ സന മലയാളികൾക്കിടയിൽ സുപരിചിതയാകുന്നത് . സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറൽ ആകാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ​ഗ്രാമീണതയുണർത്തുന്ന ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. മുണ്ടൊക്കെ മടക്കിക്കുത്തി വെറ്റിലയൊക്കെ ചവച്ചുനില്‍ക്കുന്ന ചിത്രങ്ങളാണിവ . ആരെയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ചിത്രത്തിലെ ദിയയുടെ പുതിയ ലുക്ക് . ചുവന്ന ബ്ളൗസും കള്ളി മുണ്ടും ഉടുത്തെത്തിയ ദിയ വ്യത്യസ്ത രീതിയിലാണ് ചിത്രങ്ങളില്‍ തെളിയുന്നത്. അടുക്കളയുടെ പശ്ചാത്തലത്തില്‍ വിറകടുപ്പിനരികില്‍ ഇരിക്കുന്ന ചിത്രവും ആകര്‍ഷണീയമാണ്. ദിയയുടെ കുറിപ്പ്...
Crime, Latest news

സ്വപ്നക്ക് വധഭീഷണി ജയിലിൽ സുരക്ഷ വർധിപ്പിക്കണമെന്ന് കോടതി

കൊച്ചി: സ്വപ്നയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി . 'തന്നെ ആരോ അപായപ്പെടുത്താന്‍ പിന്നാലെയുണ്ടെന്ന് ' സ്വപ്‌നയുടെ മൊഴിയെ തുടര്‍ന്നാണ് സ്വപ്നയ്ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചി അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ജയില്‍ ഡിജിപിയ്ക്കും സൂപ്രണ്ടിനോടുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 22 വരെ സ്വപ്നയെ കോടതി റിമാന്‍ഡ് ചെയ്തു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കിയ സ്വ‌പ്‌ന കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിയുള‌ളതായി കോടതിയെ അറിയിച്ചു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് ജയില്‍, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ തന്നോട് ജയിലില്‍ വച്ച്‌ ആവശ്യപ്പെട്ടു. തനിക്ക് സംരക്ഷണം വേണമ...
Entertainment News

അയ്യപ്പനൊപ്പം വോട്ട് ചെയ്യാൻ എത്തി സീരിയൽ താരം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഇന്ന് നടന്നു. അഞ്ചു ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. സിനിമ - സീരിയല്‍ താരങ്ങളും തങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ഒപ്പം തന്നെ ശ്രദ്ധേയമാണ് ഇത്തരത്തിലുള്ള 'താരവോട്ട്' വാര്‍ത്തകളും.തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതിനു ശേഷം സീരിയല്‍ താരം ഉമാ നായര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 'എന്റെ അവകാശം ഞാനും രേഖപ്പെടുത്തി' എന്ന കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. രണ്ടു ചിത്രങ്ങളാണ് നടി വോട്ട് രേഖപ്പെടുത്തിയതിനു ശേഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വോട്ട് ചെയ്യാനായി ക്യൂവില്‍ നില്‍ക്കുന്ന ചിത്രവും വോട്ട് രേഖപ്പെടുത്തിയതിനു...
COVID, Latest news

മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ്

വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. ബെംഗളൂരു: മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത് . എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്ബര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,' മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്ബര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്ന രാജ...
COVID, Kerala News, Latest news

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പു...
Education

സ്‌കൂള്‍ ബാഗിന് അമിതഭാരം വേണ്ട; സംസ്ഥാനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

10 ദിവസമെങ്കിലും സ്‌കൂള്‍ ബാഗിന്റെ ഭാരമില്ലാതെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസരമൊരുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഒന്നാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പത്ത് ദിവസമെങ്കിലും ബാഗിന്റെ ഭാരമില്ലാതെ ക്ലാസില്‍ പോകാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. അതുപോലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കാനുള്ള സാഹചര്യവും നല്‍കണം. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ പ്രീ പ്രൈമറ...