BREAKING NEWS


Blog

Election, Kerala News, Latest news

അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ കൂടുതൽ പോളിംഗ് വയനാട് ജില്ലയില്‍

രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ മികച്ച പോളിംഗ് ശതമാനമാണ് അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വയനാട് ആണ്. 46.71 ശതമാനം ആണ്. എറണാകുളം 43.89%, കോട്ടയം 44.41%, തൃശൂർ 44.02%, പാലക്കാട് 44.33%, എന്നിങ്ങനെ ആണ് പോളിംഗ് നില. 451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.  ...
India, Latest news

കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈനയും; കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ

രാജ്യത്തെ കർഷകരുടെ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും, ചൈനയും ആണെന്ന് കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവെ. രാജ്യത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭം കർഷകരുടേത് അല്ല എന്നും, പുതിയ നിയമങ്ങൾ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞ് കർഷകരെ തെറ്റിധരിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് ഇറക്കി വിടുകയാണ് ചൈനയും, പാകിസ്ഥാനും ചെയ്യുന്നതെന്നും ദാൻവെ പറഞ്ഞു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ഒരു ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. പ്രധാന മന്ത്രി നരേന്ദ്ര മോദി കർഷകരുടെ മന്ത്രിയാണെന്നും, പ്രധാന മന്ത്രിയുടെ തീരുമാനം കർഷകർക്ക് ദോഷം ആകില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ...
Election, Kerala News, Latest news

രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു;ബൂത്തുകളില്‍ നീണ്ട ക്യൂ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്‌, വയനാട് എന്നീ ജില്ലകളിൽ ആണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്. അഞ്ചു ജില്ലകളിൽ ആയി 90 ലക്ഷം വോട്ടർമാറാനുള്ളത്. രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് പോളിംഗ്. ആദ്യമണിക്കൂറിൽ മികച്ച പ്രതിക്കരണങ്ങളാണ് ലഭിക്കുന്നത്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണ് അനുഭവപ്പെടുന്നത്. 63,187 ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കും.451 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 8116 വാ​ര്‍​ഡു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെടു​പ്പ്. 47,28,489 പു​രു​ഷ​ന്മാ​രും 51,28,361 സ്​​ത്രീ​ക​ളും 93 ട്രാ​ന്‍​സ്​​ജെ​ന്‍​ഡേ​ഴ്സും 265 പ്ര​വാ​സി ഭാ​ര​തീ​യ​രും വോ​ട്ട്​ രേ​ഖ​പ്പെടു​ത്തും. ഇ​തി​ല്‍ 57,895 പേ​ര്‍ ക​ന്നി വോ​ട്ട​ര്‍​മാ​രാ​ണ്. 12,643 ബൂ​ത്താ​ണ് വോ​​ട്ടെടു​പ്പി​ന്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 473 പ്ര​ശ്ന ബാ​ധി​ത ...
Kannur, Kerala News, Latest news

വനിത സ്ഥാനാർഥി ഒളിച്ചോടി; ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി സ്ഥാനാർഥി ഒളിച്ചോടി. കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർഥി ആണ് മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയത്. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകൾക്കിടയിൽ ചില രേഖകൾ എടുക്കാനുണ്ടെന്നും വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞാണ് കാസറഗോഡ് സ്വദേശിയായ കാമുകന്‍റെ കൂടെ സ്ഥാനാർഥി ഒളിച്ചോടിയത്. സ്ഥാനാർഥി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ആണ് ഒളിച്ചോടിയ വിവരം പുറം ലോകം അറിയുന്നത്. കല്യാണത്തിന് മുൻപ് കാസറഗോഡ് സ്വദേശിയുമായി സ്ഥാനാർഥി അടുപ്പത്തിൽ ആയിരുന്നെന്നും അത് കല്യാണ ശേഷവും തുടരുകയും ചെയ്തു. തുടർന്ന് ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുകയായിരുന്നു.കാമുകൻ ഗൾഫിൽ ആയിരുന്നു കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. സംഭവത്തിൽ യുവതിയുടെ അച്ഛൻ പേരാവൂർ പോലീസിൽ പരാതി നൽകി. ...
India, Latest news

ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ ഒരുങ്ങി കര്‍ഷക സംഘടനകള്‍

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷക സംഘടനകള്‍.സമര പരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച്ച ബിജെപി ഓഫീസുകള്‍ ഉപരോധിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ജിയോ സിം അടക്കമുള്ള സേവനങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും,കോര്‍പറേറ്റുകളുടെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള സമരമായി ഇതിനെ മാറ്റുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്‍റെ കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ തുറന്നു കാട്ടും.ഇന്ന് കര്‍ഷക സംഘടനകള്‍ക്ക് മുന്‍പില്‍ കേന്ദ്ര സര്‍ക്കാര്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ചു . കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളെ രേഖാമൂലം അറിയിച്ചു. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളി...
Business

കേന്ദ്രത്തിന്റെ ശുപാര്‍ശ തള്ളി കര്‍ഷകര്‍; നിയമം പിന്‍വലിക്കും വരെ സമരം

സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷക സംഘടനകള്‍ തള്ളി. ഏകകണ്ഠമായ തീരുമാനം ആണെന്ന് കര്‍ഷകര്‍ അറിയിച്ചു. മൂന്ന് നിയമങ്ങളും പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനമെന്നും കര്‍ഷകര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ശുപാര്‍ശകള്‍ ഇന്ന് കര്‍ഷകര്‍ക്ക് രേഖാമൂലം നല്‍കിയിരുന്നു. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയെങ്കിലും നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല. താങ്ങുവില നിലനിര്‍ത്തും, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയത്. ...
Business

ശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം നല്‍കി കേന്ദ്രം; നിയമ ഭേദഗതിയുടെ കാര്യത്തില്‍ പരാമര്‍ശമില്ല

സമരക്കാരെ അനുനയിപ്പിക്കാന്‍ കേന്ദ്രം മുന്നോട്ട് വച്ച ശുപാര്‍ശകള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം നല്‍കി. താങ്ങുവിലയുടെ കാര്യത്തില്‍ കര്‍ഷകര്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കി. എന്നാല്‍ നിയമ ഭേദഗതിയുടെ കാര്യത്തില്‍ ശുപാര്‍ശയില്‍ പരാമര്‍ശമില്ല. താങ്ങുവില നിലനിര്‍ത്തും, കരാര്‍കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം, കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും, വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും തുടങ്ങിയ ഉറപ്പുകളാണ് കേന്ദ്രം കര്‍ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. സമരം അവസാനിപ്പിക്കാന്‍ കര്‍ഷക സംഘടനകളെ നാളെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ നിയമംപിന്‍വലിക്കുമെന്ന് ഉറപ്പുണ്ടെങ്കിലേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്ന് കര്‍ഷകരുടെ നേതാവായ ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിന് സമരസമിതിയുമായി ബന്ധ...
Ernakulam

സ്വപ്നയുടെ ആരോപണം ഗൗരവമുള്ളത്; സുരക്ഷ ഉറപ്പാക്കണമെന്ന് ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ ഗൗരവുള്ളതാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജയില്‍ ഡിജിപിക്ക് കോടതിയുടെ നിര്‍ദ്ദേശം. സ്വപ്നയക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും യാതൊരു വിധ ഭീഷണിയും അനുവദിക്കരുതെന്നാണ് എറണാകുളം സാമ്പതിക്ക കുറ്റാന്വേഷണ കോടതിയുടെ നിര്‍ദ്ദേശം. ഉന്നതര്‍ക്കെതിരെ രഹസ്യമൊഴി നല്‍കിയതിനാല്‍ തനിക്ക് ജയിനുള്ളില്‍ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്‌ന സുരേഷ് കോടതിയെ അറിയിച്ചത്. ഇത് വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാല്‍ സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ തള്ളുകയാണ്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ പാര്‍പ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെക്കുറിച്ചും സന്ദര്‍ശകരെ കുറിച്ചും ഫോണ്‍ വിളിയെ കുറിച്ചും വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയില്‍വകുപ്പ് പറയുന്നത്. സ്വപ്നയുടെ മൊഴി...
Ernakulam

സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയെന്ന് എംഎല്‍എ പിടി തോമസ്

മുഖ്യമന്ത്രി അറിയാതെ എങ്ങനെ സ്വപ്നയെ പൊലീസുകാര്‍ സ്വപ്നയെ കണ്ടുവെന്ന് പിടി തോമസ് എംഎല്‍എ. ബെഹ്‌റയുടെ കയ്യില്‍ പിണറായിയുടെ ഒളിക്യാമറയുണ്ടെന്നും പിടി തോമസ് ആക്ഷേപിച്ചു. ജയില്‍ ഡിജിപി മൗനിയാകുന്നു. വധഭീഷണി ഉണ്ടെന്ന സ്വപ്നയുടെ പരാതിയില്‍ പിണറായി വിജയന്‍ അന്വേഷണത്തിന് ഉത്തരവിടാത്തത് ദുരൂഹമാണെന്നും പിടി തോമസ് കൊച്ചിയില്‍ പറഞ്ഞു. സ്വപ്ന ഉന്നയിച്ച പരാതി എന്‍ഐഎ നേരിട്ട് അന്വേഷിക്കേണ്ട വിഷയമാണ്. ഈ അന്വേഷണത്തില്‍ നിന്ന് ബെഹ്‌റയെയും ഋഷിരാജ് സിങ്ങിനെയും മാറ്റി നിര്‍ത്തണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു. പിണറായിയെ കുറ്റവിമുക്തനാക്കിയ ഫോണ്‍ സന്ദേശവും ഇതിന്റെ ഭാഗമാണ്. സ്വപ്ന നേരിട്ട ഭീഷണി പിണറായിക്കു വേണ്ടിയാണെന്നും പിടി തോമസ് ആരോപിച്ചു. ...
Thiruvananthapuram

ശബരിമല വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരും: എം എം ഹസന്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍, ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്വപ്ന സുരേഷിനുള്ള ഭീഷണി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. സംസ്ഥാന സര്‍ക്കാരിന് വേണ്ടപ്പെട്ടയാളാണ് ഉന്നതനെന്ന് ഇതോടെ കൂടുതല്‍ വ്യക്തമായി. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാട് ആര്‍ എസ് എസിന് സ്വീകാര്യമായ രീതിയിലാണ്. വിശ്വാസത്തെ തകര്‍ത്ത സര്‍ക്കാരാണ് ഇടത് സര്‍ക്കാര്‍. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കും. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമ...