BREAKING NEWS


Blog

Kannur

കണ്ണൂരില്‍ ആറ് ബോംബുകള്‍ പിടിച്ചെടുത്തു; യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു

കണ്ണൂരില്‍ മുഴക്കുന്ന് പഞ്ചായത്തില്‍ നിന്ന് ആറ് ബോംബുകള്‍ പിടികൂടി. നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ് ബോബ് കണ്ടെത്തിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവസ്ഥലത്തേക്ക് തിരിച്ചു. പോളിങ്ങിനിടെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. നാദാപുരം കീയൂരില്‍ സംഘര്‍ഷമുണ്ടാക്കിയവരെ പിരിച്ചുവിടാന്‍പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. മലപ്പുറം കോടത്തൂരില്‍ എല്‍എഡിഎഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിത സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം പള്ളിക്കള്‍ പഞ്ചായത്തില്‍ ബൂത്ത് ഏജന്റ് മരിച്ചു ...
India

പാര്‍ട്ടിക്കിടെ സുഹൃത്തിന് മയക്കുമരുന്നു നല്‍കി റഷ്യക്കാരിയായ ഭാര്യയെ പീഡിപ്പിച്ചു; കേണലിനെതിരെ പരാതി

ഉത്തര്‍ പ്രദേശില്‍ ആര്‍മി കേണലിനെതിരെ ഗുരുതര പരാതിയുമായി സുഹൃത്ത്. ആര്‍മി കേണല്‍ സുഹൃത്തിന്റെ ഭാര്യയെ ബലാല്‍സംഗം ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരാതിനല്‍കിയതിന് പിന്നാലെ കേണല്‍ ഒളിവില്‍പോയി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചു. പാര്‍ട്ടിക്കിടെ സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം റഷ്യന്‍ സ്വദേശിയായ യുവതിയെ കേണല്‍ ബലാല്‍സംഗം ചെയ്തതെന്നാണ് പരാതി. കാണ്‍പൂരിലെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പീഡനം എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതിപരാതിയില്‍ പറയുന്നു....
Election, Kannur

‘ആന്തൂരില്‍ പോളിംഗ് ശതമാനം ഉയര്‍ന്നത് കള്ളവോട്ടുകള്‍ കാരണം’; സിപിഎമ്മിനെതിരെ കെ സുധാകരന്‍

കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ പോളിംഗ് ശതമാനം ഉയരാന്‍ കാരണം കള്ളവോട്ടുകളെന്ന് കെ സുധാകരന്‍ എംപി. പല പഞ്ചായത്തുകളിലും യുഡിഎഫ് ബൂത്ത് ഏജന്റ്മാരെ ഇരിക്കാന്‍ പോലും സി പി എമ്മുകാര്‍ സമ്മതിക്കുന്നില്ല. കണ്ണൂര്‍ കോര്‍പറേഷനില്‍ 35 സീറ്റുകള്‍ നേടും. കണ്ണൂരില്‍ യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാംഘട്ടത്തില്‍ നഗരസഭകളിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ആന്തൂരില്‍ ആണ്. ഇടത്പക്ഷത്തിന്റെ ശക്തികേന്ദ്രമാണ് ഇവിടം. രാവിലെ മുതല്‍ തന്നെ വലിയ ആള്‍ത്തിരക്കാണ് നഗരസഭയിലെ എല്ലാ ബൂത്തിന് മുന്നിലും ഉള്ളത്. ആദ്യ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ അമ്പത് ശതമാനത്തോളം പോളിംഗ് എല്ലാ ഡിവിഷനിലും രേഖപ്പെടുത്തിയിരുന്നു. വലിയ ക്യൂ ആണ് ബൂത്തുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ഉള്ളത്. ഇടത് ശക്തികേന്ദ്രമായ ആന്തൂരില്‍ എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരത്തില്‍ കനത്ത പോളിംഗ് ആണ് രേഖപ്പെടുത...
Election, Kerala News, Latest news

അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്

അവസാന ഘട്ട വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ജില്ലകളിൽ 50 ശതമാനം കടന്നു. ഒന്നാം ഘട്ടത്തെയും രണ്ടാം ഘട്ടത്തെയും അപേക്ഷിച്ച് മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
Kerala News, Latest news, Technology

രണ്ട് ലക്ഷം രൂപയ്ക്ക് മുകളില്‍ ഇത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ കൈമാറാം

തുക കൈമാറുന്നതിന് ഇനി പരിധി ഇല്ല. രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ എത്ര തുക വേണമെങ്കിലും ഇനി സമയം നോക്കാതെ തന്നെ ആർടിജിഎസ് ( റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം) വഴി 24 മണിക്കൂറിലും അയക്കാം. 2004 മാർച്ചിൽ ആണ് ആർടിജിഎസ് സംവിധാനം നിലവിൽ വന്നത്. ആദ്യം സമയ പരിധിയിൽ നാല് ബാങ്കുകൾക്ക് ആണ് സേവനം നൽകിയത് എങ്കിലും ഇപ്പോൾ 237 ബാങ്കുകളിൽ ഈ സേവനം ലഭിക്കും. ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ആപ്പ്, ബാങ്കിന്റെ ശാഖ വഴി ഓഫ്‌ലൈൻ ആയും പണം കൈമാറാം. ഏറ്റവും ചുരുങ്ങിയ തുക രണ്ട് ലക്ഷമാണ്. ...
Election, Kerala News, Latest news, Malappuram

പോളിംഗ് ബൂത്തിൽ മുൻ കൗൺസിലറെ മുസ്‌ലിം ലീഗ് പ്രവർത്തകർ മർദ്ദിച്ചു

പോളിംഗ് ബൂത്തിൽ വോട്ടഭ്യർത്ഥത ചോദ്യം ചെയ്ത മുൻ കൗൺസിലർ ലാമിഹ് റഹ്മാൻ നെ മുസ്‌ലിം ലീഗ് പ്രവർത്തകർ ചേർന്ന് മർദ്ദിച്ച് അവശനാക്കി. താനൂർ നഗര സഭ 16ാം വാർഡിൽ ഒന്നാം വാർഡിൽ ഇന്ന് രാവിലെ 11 മണിയോടെ ആണ് സംഭവം. കൈ കൊണ്ട് നെഞ്ചിൽ ആഞ്ഞു കുത്തുക ആയിരുന്നു. വേദനയിൽ പുറകോട്ടു വീണപ്പോൾ കൈയ്ക്ക് പരിക്കേറ്റു.. ലാമിഹ് നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...
Ernakulam

നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന ഹര്‍ജി; സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

ഓര്‍ത്തഡോക്സ് പള്ളികളിലെ നിര്‍ബന്ധിത കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിര്‍ബന്ധിത കുമ്പസാരം ഭരണഘടനയിലെ മൗലിക അവകാശത്തിന്റെ ലംഘനമാണെന്നാണ് ഹര്‍ജി പറയുന്നത്. രണ്ട് സഭാവിശ്വാസികളാണ് ഹര്‍ജി നല്‍കിയത്. കുമ്പസാര രഹസ്യങ്ങള്‍ പുരോഹിതര്‍ ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ജി. സ്ത്രീകളെ ലൈംഗിക ചൂഷണം ചെയ്യാനും പണം തട്ടിയെടുക്കാനും കുമ്പസാര രഹസ്യം മറയാക്കുന്നു. കുമ്പസാരം മൗലികാവകാശമായ സ്വകാര്യതയെ ഹനിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എറണാകുളം സ്വദേശികളായ രണ്ട് വിശ്വാസികള്‍ ഹര്‍ജി നല്‍കിയത്. വൈദികന് മുന്നില്‍ പാപങ്ങള്‍ ഏറ്റുപറയാന്‍ നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോട...
Election, Kerala News, Latest news

മൂന്നാം ഘട്ടം വോട്ടെടുപ്പ് പോളിംഗ് ശതമാനം

തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം വോട്ടെടുപ്പ് അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 15 കടന്നു. മലപ്പുറം36.62, കോഴിക്കോട് 36.2 , കണ്ണൂർ36.29, കാസർഗോഡ് 35.7 ഇതുവരെയുള്ള പോളിംഗ് നില. ഗ്രാമീണ മേഖലകളിൽ കനത്ത തിരക്ക് ആണ് അനുഭവപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വോട്ട് രേഖപ്പെടുത്തി. ചരിത്രം സമ്മാനിക്കുന്ന വിജയം ആയിരിക്കുമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ...
Election, Kozhikode

വോട്ട് ചെയ്തു വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു

തദ്ദേശതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വീട്ടിലേക്ക് തിരികെ പോകുകയായിരുന്ന വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി ബേബിയാണ് മരിച്ചത്. 62 വയസായിരുന്നു. നമ്പ്യാര്‍ വീട്ടില്‍ നാണുവിന്റെ ഭാര്യയാണ്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ബേപ്പൂര്‍ എല്‍പി സ്‌കൂളില്‍ അഞ്ചാമത്തെ ബൂത്തിലായിരുന്നു ബേബിയുടെ വോട്ട്. സ്‌കൂളിലെത്തി വോട്ട് ചെയ്ത ശേഷം വീട്ടിലേക്ക് തിരികെ നടക്കുന്നതിനിടെ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ബേപ്പൂര്‍ ഗുരുക്കള്‍ കാവ് റോഡിലാണ് ബേബിയുടെ വീട്. ...
Business

ക്രിസ്മസ് ക്വയറിന് നേരെ വെടിവെയ്പ്പ്; ന്യൂയോര്‍ക്കില്‍ അക്രമിയെ പൊലീസ് വെടിവെച്ചു കൊന്നു

ന്യൂയോര്‍ക്കില്‍ ക്രിസ്മസ് ക്വയര്‍ കാണാന്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് സമീപം വെടിയുതിര്‍ത്ത ഒരാളെ പൊലീസ് വെടിവച്ച് കൊന്നു. സെന്റ് ജോണ്‍ ദ് ഡിവൈന്‍ കത്രീഡലിന് സമീപമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടത്. വെടിവെയ്പ്പില്‍ മറ്റാര്‍ക്കും പരുക്കില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം നാല് മണിയോടെയാണ് വെടിവെപ്പ് നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് 200 ഓളം പേരാണ് കത്രീഡലിന് മുന്നില്‍ ക്വയര്‍ കേള്‍ക്കാനായി എത്തിയിരുന്നത്. ക്വയര്‍ സമാപ്പിച്ചതിന് പിന്നാലെ അക്രമി തോക്കുമായെത്തി. അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളോട് തോക്ക് താഴെ ഇടാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടര്‍ന്ന് പൊലീസും അക്രമിയും തമ്മില്‍ വെടിവെപ്പുണ്ടാുകയും അക്രമി കൊല്ലപ്പെടുകയുമായിരുന്നു. അക്രമിയുടെ കയ്യില്‍ നിന്നും രണ്ട് തോക്കുകളും, ഗ്യാസ് ക്യാന്‍, കത്തി എന്നിവയും പൊലീസ് കണ്ടെത്തി. തോക്കുമായെത്തിയ അക്രമ...