ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥൻ ജോജോ ജേക്കബ് ദുബായിൽ അന്തരിച്ചു; സംസ്കാരം വ്യാഴാഴ്ച രാമപുരത്ത്
ദുബായ്/കോട്ടയം: ലുലു ഗ്രൂപ്പ് സ്ഥാപനമായ അൽ തയ്യിബ് ഇന്റർനാഷണലിലെ ലോജിസ്റ്റിക്സ് മാനേജരും കോട്ടയം രാമപുരം ചിറക്കണ്ടം സ്വദേശിയുമായ ജോജോ ജേക്കബ് (53) ദുബായിൽ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മുഹൈസിനയിലെ ലുലു വില്ലേജിൽ നിന്ന് ഓഫീസിലേക്ക് പോകാൻ വാഹനം കാത്തുനിൽക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അൽ നഹ്ദ എൻ.എം.സി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
കഴിഞ്ഞ 26 വർഷമായി ലുലു ഗ്രൂപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജോജോ. ഉദ്യോഗസ്ഥൻ എന്നതിലുപരി മികച്ചൊരു കായികതാരം കൂടിയായിരുന്നു അദ്ദേഹം.
എം.ജി സർവകലാശാല, ബി.എസ്.എഫ്, കെ.ടി.സി എന്നിവയുടെ വോളിബോൾ ടീമുകളിൽ അംഗമായിരുന്നു.
കായികരംഗത്തും പ്രവാസലോകത്തും വലിയൊരു സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു.നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ...










