തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെ ‘വെർച്വൽ അറസ്റ്റ്’ ഭീഷണി; ഡി.ജി.പിക്ക് പരാതി നൽകി
കോട്ടയം: സംസ്ഥാനത്ത് വീണ്ടും വിഐപി തട്ടിപ്പിന് ശ്രമം. മുൻ ആഭ്യന്തര മന്ത്രിയും കോട്ടയം എം.എൽ.എ.യുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് നേരെയാണ് വാട്സാപ്പ് വഴി 'വെർച്വൽ അറസ്റ്റ്' ഭീഷണി ഉണ്ടായത്. മുംബൈ പോലീസ് എന്ന വ്യാജേനയാണ് തട്ടിപ്പുകാർ അദ്ദേഹത്തെ സമീപിച്ചത്.
തട്ടിപ്പിന്റെ രീതി:
മുംബൈയിൽ രജിസ്റ്റർ ചെയ്ത ഒരു കേസിൽ തിരുവഞ്ചൂരിന്റെ ആധാർ കാർഡ് നമ്പറും ഫോൺ നമ്പറും ഉപയോഗിച്ച് കുറ്റകൃത്യം നടന്നുവെന്ന് പറഞ്ഞായിരുന്നു വിളിച്ചവർ സംസാരിച്ചത്. ഭീഷണിപ്പെടുത്തുന്നതിനിടെ തട്ടിപ്പുകാരിൽ ഒരാൾ പോലീസ് യൂണിഫോമിൽ നിൽക്കുന്നത് എം.എൽ.എ.യുടെ സ്റ്റാഫംഗങ്ങൾ വീഡിയോ കോളിൽ കണ്ടിരുന്നു.
പ്രതികരണവുമായി തിരുവഞ്ചൂർ:
സംസാരിക്കുമ്പോൾ ഇംഗ്ലീഷും ഹിന്ദിയും ഇടകലർത്തി ഉപയോഗിച്ചത് കണ്ടപ്പോൾ തന്നെ ഇത് തട്ടിപ്പാണെന്ന് തനിക്ക് വ്യക്തമായതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. തട്ടിപ്പുകാർ ആവശ്യപ്പെട്ടതൊന്നും താൻ അനുസരിച്ചില്ല...









