അശ്ലീല ആംഗ്യം കാണിച്ചു; ഇ-റിക്ഷാ യാത്രക്കാരനെ നടുറോഡിൽ കൈകാര്യം ചെയ്ത് വനിതാ ബൈക്ക് റൈഡർ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വനിതാ ബൈക്ക് റൈഡറോട് മോശമായി പെരുമാറിയ യുവാവിന് യുവതിയുടെ വക 'റോഡ് സൈഡ്' ശിക്ഷ. ഇ-റിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന യുവാവാണ് റൈഡറായ യുവതിയോട് അശ്ലീല ആംഗ്യം കാണിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവതിയെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി.
അതിക്രമം: യുവതി തന്റെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന യുവാവ് മോശമായി പെരുമാറിയത്. യുവതിയുടെ ഹെൽമെറ്റിലെ ക്യാമറയിൽ ഇയാളുടെ പ്രവർത്തികൾ വ്യക്തമായി പതിഞ്ഞിരുന്നു.യുവാവിന്റെ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യുവതി ബൈക്ക് നിർത്തി ഇയാളെ തടഞ്ഞു. റിക്ഷയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച യുവാവിനെ യുവതി പിടികൂടുകയും പോലീസിനെ വിവരമറിയിച്ചിട്ടുണ്ടെന്ന്
തുടക്കത്തിൽ മാപ്പ് പറയാൻ തയ്യാറാകാതിരുന്ന യുവാവിനെ യുവതി കൈകാര്യം ചെയ്തു. ഇതോടെ "അബദ്ധം പറ്റിയതാണ്" എന്ന ന്യായീകരണവുമായി...










