BREAKING NEWS


ആദ്യ ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് മുൻ‌കൂർ ജാമ്യം

By Nagaram Network
Rahul Mankoottathil

കൊച്ചി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.സാക്ഷികളെ സ്വാധീനിക്കരുത്, പരാതിക്കാരിയുമായി ബന്ധപ്പെടരുത് തുടങ്ങിയ നിർദ്ദേശങ്ങളോടെയാണ് ജാമ്യം. തുടർച്ചയായി മൂന്ന് ദിവസം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ചോദ്യം ചെയ്യൽ.

ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാകണം, പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണം, കൂടാതെ എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ഉപാധികളിൽ വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *