കുഞ്ഞുമാലാഖയ്ക്ക് വിട;ഔദ്യോഗിക ബഹുമതികളോടെ ആലിൻ ഷെറിന്റെ മൃതദേഹം സംസ്കരിച്ചു
പത്തനംതിട്ട: നന്മയുടെ സന്ദേശം ലോകത്തേക്ക് പകർന്ന കുഞ്ഞ് ആലിൻ ഷെറിന് വേദനയോടെ വിടനൽകി നാട്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളിയിലെ സെമിത്തേരിയിലാണ് ആലിന്റെ സംസ്കാരം നടന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സേന ബ്യൂഗിൾ സല്യൂട്ട് ഉൾപ്പെടെ ആദരമർപ്പിച്ചു.
അന്ത്യാഞ്ജലി അർപ്പിക്കാൻ മല്ലപ്പള്ളിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. ആശുപത്രിയിലും വീട്ടിലും പള്ളിയിലുമായാണ് പൊതുദർശനം നടന്നത്. രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിച്ച മൃതദേഹത്തിൽ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. പള്ളിയിലെ പൊതുദർശനത്തിൽ വീനാ ജോർജ്യും സുരേഷ് ഗോപിയും പങ്കെടുത്തു.
ഫെബ്രുവരി 5ന് എംസി റോഡിൽ പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് നെടുങ്ങാടപ്പള്ളി വാലുമണ്ണിൽ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന...










