ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും
ന്യൂഡൽഹി: സുപ്രീം കോടതിയിൽ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട 66 പുനഃപരിശോധന ഹർജികൾ തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിശോധിക്കുന്നത്.യുവതീപ്രവേശനം ഭരണഘടനാപരമാണെന്ന് പ്രഖ്യാപിച്ച അഞ്ചംഗ ബെഞ്ചിന്റെ മുൻ വിധി പുനഃപരിശോധിക്കാമെന്ന തീരുമാനം മുമ്പ് എടുത്തിരുന്നു. എന്നാൽ അതിന് മുൻപ് ഹിന്ദുമതം ഉൾപ്പെടെ വിവിധ മതങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളും അനിവാര്യ മതാചാരങ്ങളും സംബന്ധിച്ച നിയമചോദ്യങ്ങളിൽ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വ്യക്തത നൽകണം. ഇതിനായുള്ള ബെഞ്ച് രൂപീകരണത്തിൽ ചീഫ് ജസ്റ്റിസ് തീരുമാനം എടുക്കാനിടയുണ്ട്.
ഒൻപതംഗ ബെഞ്ചിന്റെ വിധി വന്ന ശേഷമേ ശബരിമല വിഷയം വീണ്ടും അഞ്ചംഗ ബെഞ്ച് പരിഗണിച്ച് അന്തിമ തീരുമാനമെടുക്കൂ. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി അവസാനമായി പരിഗണിച്ചത് 2019ലാണ്. കോവിഡ് സാഹചര്യത്തെ തുടർന്ന് ഒൻപതംഗ ബെഞ്ചിന്റെ വിചാരണ പിന്ന...










