BREAKING NEWS


അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയത് അന്യായം;സിനിമ പോലും വേണ്ടെന്ന് വച്ചാണ് പ്രവർത്തിച്ചത്: പ്രേംകുമാർ

By Nagaram Network
113103079

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിൽ അതൃപ്തി  ആശാസമരവുമായി ബന്ധപ്പെട്ട തന്റെ പരാമർശമാണ് പുറത്താക്കലിന് കാരണമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമരത്തെ കുറിച്ച് പറഞ്ഞത് സദുദ്ദേശപരമായ അഭിപ്രായം മാത്രമാണെന്നും മനുഷ്യനായതിനാൽ തന്റെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചെയർമാൻ ആയിരുന്ന സമയത്ത് 10,000 രൂപ മാത്രമാണ് ഓണറേറിയമായി ലഭിച്ചതെന്നും സിനിമ പോലും ഒഴിവാക്കി അക്കാദമിക്കായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ നിന്ന് മാറ്റുമ്പോൾ കുറഞ്ഞത് മാന്യതയെങ്കിലും കാണിക്കാമായിരുന്നുവെന്നും യാത്ര പറയാനോ യാത്രയപ്പ് നൽകാനോ അവസരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ കെ. സച്ചിദാനന്ദൻ നടത്തിയ പ്രസ്താവന ഗുരുതരമാണെങ്കിലും അദ്ദേഹം ഇപ്പോഴും ചെയർമാനായി തുടരുന്നുണ്ടെന്നും, തനിക്ക് നീതി നിഷേധം ഉണ്ടായതായി തോന്നുന്നുവെന്നും പ്രേംകുമാർ വ്യക്തമാക്കി. സച്ചിദാനന്ദനോട് ബഹുമാനമേ ഉള്ളൂ എന്നും, എന്നാൽ തന്റെ കാര്യത്തിൽ കാണിച്ച സമീപനം വരേണ്യതയോടുള്ള വിനീതത്വമാണോ വിധേയത്വമാണോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *