BREAKING NEWS


Author: Nagaram Network

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു”; ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം
Death

പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കുഞ്ഞ് മരിച്ചു”; ആശുപത്രിക്കെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ് ആരോപണം. സിസേറിയനിടെ കുഞ്ഞ് മരിച്ചെന്നാണ് പാലോട് സ്വദേശി നിരഞ്ജനയുടെയും ബിനിലിൻ്റെയും പരാതി. ഡോക്ടർ ബിന്ദു സുന്ദറിൻ്റെ നേതൃത്വത്തിലാണ് സിസേറിയൻ നടത്തിയത്. എന്നാൽ താൻ അല്ല പ്രസവം നോക്കിയത് എന്നായിരുന്നു ഡോക്ടറുടെ പ്രതികരണം. ഒപ്പമുണ്ടായ നേഴ്സുമാരോട് ചോദിച്ചപ്പോൾ ഡോക്ടർ തന്നെയാണ് നോക്കിയതെന്ന് പറയുകയും ചെയ്തു എന്നും ബിനിൽ കൂട്ടിച്ചേർത്തു....
ശബ്ദമലിനീകരണത്തിൽ കർശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്
Kerala News

ശബ്ദമലിനീകരണത്തിൽ കർശന നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ് രംഗത്ത്. നിരോധിത എയർഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചു. ഇതിനായി ഇത്തരം ഹോണുകൾ വിൽക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പരിശോധന ശക്തമാക്കും. നിയമലംഘനം കണ്ടെത്തുന്ന കടകളുടെ ജിഎസ്ടി രജിസ്‌ട്രേഷനും തദ്ദേശ സ്ഥാപന ലൈസൻസും റദ്ദാക്കും. അനധികൃത ഹോണുകൾ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെയും നടപടി സ്വീകരിക്കും. എയർഹോൺ ഘടിപ്പിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് ഹോൺ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനൽകൂ. ശബ്ദപരിധി പരിശോധിക്കാൻ ഡെസിബെൽ മീറ്റർ ഉപയോഗിക്കും. നിയമലംഘനം ആവർത്തിച്ചാൽ വാഹനത്തിന്റെ പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കി നിരത്തിലിറങ്ങാൻ അനുവദിക്കില്ല. പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ്, ജിഎസ്ടി വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവർ സംയുക്തമായി പ്രവർത്തിക്കും. ...
മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ
Kerala News

മാധ്യമത്തിലെ തൊഴിലാളി സമരത്തിന് പിന്തുണയുമായി ഡിവൈഎഫ്‌ഐ

കോഴിക്കോട്: മാധ്യമം ദിനപത്രത്തിലെ ശമ്പള നിഷേധത്തിനെതിരെ നടക്കുന്ന തൊഴിലാളികളുടെ ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ രംഗത്ത്. അഞ്ച് മാസമായി ജീവനക്കാരുടെ ശമ്പളം നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിക്കുകയാണെന്നും വിശുദ്ധ റംസാൻ മുന്നിലെത്തിയിട്ടും പ്രശ്നത്തിൽ തീരുമാനമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ആരോപിച്ചു. ജോലി ചെയ്തതിന് പ്രതിഫലം വൈകിക്കരുതെന്ന് പഠിപ്പിക്കുന്ന മതത്തിന്റെ പേരിലുള്ള സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ മാധ്യമം, സിപിഐഎം പോലുള്ള പാർട്ടികൾക്ക് പോലും വിപ്ലവം പഠിപ്പിക്കാൻ മുന്നിലാണ് എന്ന് വസീഫ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച 24 മണിക്കൂർ ഉപവാസ സമരത്തിൽ പങ്കെടുത്ത് ഡിവൈഎഫ്ഐ പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി 24 മണിക്കൂർ ഉപവാസം അനുഷ്ഠിച്ച സമരം വെള്ളിമാടുകുന്നിലെ മാധ്യമം...
ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് മുൻ ക്രിക്കറ്റ് താരങ്ങളുടെ കത്ത്
World

ഇമ്രാൻ ഖാന് ചികിത്സ ഉറപ്പാക്കണം; പാകിസ്ഥാന് മുൻ ക്രിക്കറ്റ് താരങ്ങളുടെ കത്ത്

ലാഹോർ: ജയിലിൽ കഴിയുന്ന മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ ഖാന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ സർക്കാരിന് അന്താരാഷ്ട്ര ക്രിക്കറ്റ് പ്രമുഖർ കത്ത് നൽകി. മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗാവസ്കർ, കപിൽ ദേവ് എന്നിവരുള്‍പ്പെടെ 14 പ്രമുഖരാണ് കത്തിൽ ഒപ്പുവെച്ചത്. ഈ നീക്കത്തിലൂടെ പാകിസ്ഥാൻ സർക്കാരിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിക്കുകയാണ് ലക്ഷ്യം. അദിയാല ജയിൽ തടവിലായിരിക്കുന്ന ഇമ്രാൻ ഖാന്റെ വലത് കണ്ണിന്റെ കാഴ്ചശക്തി ഏകദേശം 85 ശതമാനം നഷ്ടപ്പെട്ടതായി റിപ്പോർട്ടുണ്ട്. കാഴ്ചക്കുറവ് സംബന്ധിച്ച് ജയിൽ അധികൃതരെ അറിയിച്ചിട്ടും മതിയായ ചികിത്സ ലഭ്യമാക്കിയിട്ടില്ലെന്ന് അഭിഭാഷകർ പാക് സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ വലത് കണ്ണിൽ ഏകദേശം 15 ശതമാനം കാഴ്ച മാത്രമാണുള്ളതെന്നാണ് വിവരം. വിദഗ്ധ ചികിത്സ തുടർച്ചയായി നൽകുക, കുടുംബാംഗങ്ങളെ കാണാനുള്ള അവസരം ഒരുക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള തടവ് ...
സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി: ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ
Kerala News

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി: ഇനി രാവിലെ 10 മുതൽ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. പുതിയ വിജ്ഞാപനപ്രകാരം ബാറുകൾ രാവിലെ 10 മുതൽ രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കാം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തന സമയം ഉണ്ടായിരുന്നത്. എംഐസിഇ ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് പ്രത്യേക അനുമതിയോടെ പുലർച്ചെ 3 വരെ പ്രവർത്തിക്കാൻ കഴിയും. എന്നാൽ ഇതിന് വാർഷിക ലൈസൻസ് ഫീസായി അധികമായി അഞ്ച് ലക്ഷം രൂപ നൽകേണ്ടിവരും. ബാറുകളുടെ പ്രവർത്തനസമയം ഏകീകരിക്കുന്നതിനായി വിദേശ മദ്യ ചട്ടത്തിൽ ഭേദഗതി വരുത്തിയതോടെയാണ് സർക്കാർ നടപടി....
ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
Kerala News

ഹണി റോസിന് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ഹണി റോസിന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖ ആവശ്യപ്പെട്ട് ഒന്നിച്ച് നല്‍കിയ നോട്ടീസാണ് റദ്ദാക്കിയത്. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നും, അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നല്‍കിയില്ലെന്നും കാണിച്ചായിരുന്നു നോട്ടീസ്. ഓരോ വര്‍ഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്ന് കോടതി വ്യക്തമാക്കി....
“താരിഖ് റഹ്മാൻ  ബംഗ്ലാദേശ് പ്രധാനമന്ത്രിയായി  അധികാരമേറ്റു
National

“താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി  അധികാരമേറ്റു

താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാൻ്റെ പാർട്ടിയായ ബിഎൻപി ശക്തമായ വിജയം നേടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ. ബംഗാഭബാനിന് പകരം ജതിയ സങ്‌സദിന്റെ സൗത്ത് പ്ലാസയിൽ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗ്ലാദേശ് പാർലമെൻ്റിലെ പുതിയ അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നാസിർ ഉദ്ദീൻ്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ.എന്നിരുന്നാലും, ജമാഅത്തിൽ നിന്ന് വ്യത്യസ്തമായി, പൊതു തെരഞ്ഞെടുപ്പിനൊപ്പം ഒരേസമയം നടത്തിയ റഫറണ്ടത്തെ പിന്തുണയ്ക്കുന്നതിനായി "ഭരണഘടനാ പരിഷ്കരണ കമ്മീഷൻ" അംഗങ്ങളായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ ബിഎൻപി വിസമ്മതിച്ചു ...
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം
Kerala News

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സിൽസ്കിൽ വൻ തീപിടിത്തം. ഷോറൂമിൻ്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലാണ് തീപിടിത്തം ഉണ്ടായത്. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടായതിന് പിന്നാലെ ജീവനക്കാരും കടയിലുണ്ടായിരുന്നവരും കടയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. രണ്ട് നിലകളിൽ പടർന്ന തീ മറ്റ് നിലകളിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ഫയർ ഫോഴ്സ് . തീ പിടിത്തമുണ്ടായ ഉടൻ ഷോറൂമിലെ ഫയർ യൂണിറ്റുകൾ പ്രവർത്തന സജ്ജമായിരുന്നുവെങ്കിലും തീ നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതോടെയാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സിനൊപ്പം നാട്ടുകാരും തീ അണയ്ക്കാനുള്ള ശ്രമത്തിൽ പങ്കു ചേർന്നിട്ടുണ്ട്. തീ പടരുന്നതിനൊപ്പം പ്രദേശമാകെ കറുത്ത പുകയും വ്യാപിച്ചിരിക്കുകയാണ്. ...
മലബാർ ഡിസ്റ്റിലറീസ് പരസ്യ വിവാദം: നടപടിയെ ന്യായീകരിച്ച് കമ്മിഷണറുടെ സത്യവാങ്മൂലം
Kerala News

മലബാർ ഡിസ്റ്റിലറീസ് പരസ്യ വിവാദം: നടപടിയെ ന്യായീകരിച്ച് കമ്മിഷണറുടെ സത്യവാങ്മൂലം

പാലക്കാട്: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച നടപടിയിൽ വിവാദത്തിലായ മലബാർ ഡിസ്റ്റിലറീസിനെ അനുകൂലിച്ച് എക്സൈസ് കമ്മിഷണർ എം.ആർ. അജിത്കുമാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. പുതിയ ബ്രാൻഡിനുള്ള ലൈസൻസ് നൽകിയതിന് മുൻപ് നിർദേശങ്ങൾ ക്ഷണിച്ചതിൽ നിയമലംഘനമില്ലെന്നാണ് വിശദീകരണം.നിലവിലുള്ള ലഹരി ഉൽപ്പന്നങ്ങളുടെ ഉപഭോഗം അല്ലെങ്കിൽ വിൽപ്പന പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ മാത്രമാണ് നിയമവിരുദ്ധമാകുക; ആരോപിക്കപ്പെട്ട പരസ്യത്തിൽ പുതിയ മദ്യത്തിന്റെ പേരോ ലേബലോ കുപ്പിയോ പ്രദർശിപ്പിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കഴിഞ്ഞ ആഴ്ച പേരിടൽ മത്സരവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്ക് കേരള ഹൈക്കോടതി സ്റ്റേ നൽകിയിരുന്നു. പുതിയ ബ്രാൻഡിയുടെ പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് പറഞ്ഞ പരസ്യം വിവാദമായതിനെ തുടർന്ന് വിഷയം കോടതിയിലെത്തി. അതേസമയം ഇത്തരത്തിലുള്ള ബ്രാൻഡി നിർമ്മിക്കുന്നില്ലെന്നും പ...
ടി20 ലോകകപ്പ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് 61 റൺസിന്റെ ജയം
Cricket

ടി20 ലോകകപ്പ്: പാകിസ്ഥാനെ തകർത്ത് ഇന്ത്യക്ക് 61 റൺസിന്റെ ജയം

കൊളംബോ: ഗ്രൂപ്പ് എ പോരാട്ടത്തിൽ ഇന്ത്യയ്ക്ക്  61 റൺസിന്റെ  വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് ഓൾഔട്ടായി.ഇന്ത്യൻ ബൗളിംഗിൽ ജസ്പ്രീത് ബുംറയും അക്സർ പട്ടേലും വരുൺ ചക്രവർത്തിയും രണ്ട് വീതം വിക്കറ്റെടുത്തു. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ്, തിലക് വർമ എന്നിവർ ഓരോ വിക്കറ്റും നേടി. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരങ്ങളിൽ ഇന്ത്യയുടെ ലീഡ് 8-1 ആയി. ആദ്യ ഓവറിലെ നാലാമത്തെ പന്തിൽ തന്നെ പാകിസ്ഥാന് സാഹിബ്‌സാദ ഫർഹാൻ്റെ (0) വിക്കറ്റ് നഷ്ടമായി. റൺസൊന്നുമെടുക്കാതെ ഫർഹാനെ മടക്കി അയച്ചത് ഹാർദിക് പാണ്ഡ്യയാണ്. രണ്ടാം ഓവറിലെ രണ്ടാം പന്തിൽ തന്നെ സയീം അയൂബിനെ (6) ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുടുക്കി. അതേ ഓവറിൽ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ബുംറ വീണ്ടും പാകിസ്ഥാനെ ഞെട്ടിച്ചു. ബാബർ അസമിനെ അക്സർ പട്ടേൽ ക്ലീൻ ബൗൾഡാക...