
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെ വോട്ടർമാർക്ക് പണവും മദ്യവും വിതരണം ചെയ്തതായി പരാതി. ചെങ്കോട്ടക്ക് സമീപമുള്ള ഒരു പോളിംഗ് കേന്ദ്രത്തിനടുത്താണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ദ്രാവിഡ മുന്നേറ്റ കഴകം പ്രവർത്തകരാണ് വോട്ട് ചെയ്ത ശേഷം മടങ്ങിയെത്തുന്ന വോട്ടർമാർക്ക് പണം നൽകുന്നതെന്നാണ് ആരോപണം. പണത്തിന് പുറമെ മദ്യവും വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നതായും വിവരം.
സംഭവസ്ഥലത്തിന് സമീപം പൊലീസ് സാന്നിധ്യവും തെരഞ്ഞെടുപ്പ് നിരീക്ഷകരും ഉണ്ടായിരിക്കെയാണ് വിതരണം നടന്നതെന്നത് ശ്രദ്ധേയമാണ്.
ഇതിനിടെ, കഴിഞ്ഞ ദിവസം എഐഡിഎംകെ സ്ഥാനാർഥി പണം വാഗ്ദാനം ചെയ്യുന്ന ദൃശ്യം പുറത്തുവന്നതിനെ തുടർന്ന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു.
