BREAKING NEWS


Kerala News

ഹിജാബ് വിവാദം; ഹൈക്കോടതി  തീർപ്പുകൽപിക്കും കുട്ടി  വരെ ടി സി വാങ്ങില്ല
Kerala News

ഹിജാബ് വിവാദം; ഹൈക്കോടതി തീർപ്പുകൽപിക്കും കുട്ടി വരെ ടി സി വാങ്ങില്ല

കൊച്ചി : പള്ളുരുത്തി സെന്റ്‌ റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ  ഹൈക്കോടതി ഹൈക്കോടതി തീർപ്പുകൽപിക്കും കുട്ടി വരെ ടി സി വാങ്ങില്ല സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. എന്നാൽ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ  അമീൻ ഹസൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യം വരുമെന്നും സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കുട്ടി അതേ സ്കൂളിൽ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. ഈവരുന്ന വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം, തുടർച്ചയായ അവധിക്ക് ശേഷം സ്കൂൾ ഇന്ന് തുറക്കും. സ്‌കൂൾ നിയമങ്ങൾ പാലിച്ച് വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയ്യാറാണെന്നായിരുന്നു പ്ര...
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് സമ്പ്രദായം
Kerala News

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് സമ്പ്രദായം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഉൾപ്പെടെ എല്ലാ ജീവനക്കാർക്കും .6-6 - 12 ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. 100 കിടക്കകളുള്ള ആശുപത്രികളിൽ മാത്രമായിരുന്നു നിലവിൽ ഈ ഷിഫ്റ്റ് സമ്പ്രദായം. ഇതോടെ സ്വകാര്യ ആശുപത്രികളിലും കിടക്കകളുടെ എണ്ണം നോക്കാതെ സർക്കാർ ആശുപത്രികളിലും ന ഴ്സുമാർക്ക് ഒരേ ഷിഫ്റ്റ് നർപ്പിലാകും. അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് നല്‍കണം. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ഇത് ഭാദകമാണെന്നും   ഉത്തരവിൽ പറയുന്നു....
ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന
Kerala News

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ എസ്ഐടി പരിശോധന

ക്രൈംബ്രാഞ്ച് ഓഫീസിൽ പോറ്റിയുടെ ചോദ്യം ചെയ്യൽ നടക്കുമ്പോഴാണ് വീട്ടിൽ പരിശോധന നടത്തുന്നത്. വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം രേഖകൾ പരിശോധിച്ചു. ഹൈദരാബാദില്‍ ഒരു മാസം പാളി സൂക്ഷിച്ചതിന് ഉണ്ണികൃഷ്ണൻ പോറ്റി കൃത്യമായ മറുപടി പറഞ്ഞില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്ക് ഉണ്ണികൃഷ്ണൻ പോറ്റി മറുപടി പറയുന്നില്ലെന്ന് നേരത്തെ അന്വേഷണസംഘം അറിയിച്ചിരുന്നു. ഹൈദരാബാദില്‍ ഒരു മാസത്തോളം സ്വര്‍ണപ്പാളി പൂജിക്കാന്‍ വേണ്ടി സൂക്ഷിച്ചതാണ് എന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാദം. എന്നാൽ മൊഴി എസ്ഐടി സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഹൈദരാബാദില്‍ പാളി ഏറ്റുവാങ്ങിയ നാഗേഷനെ കണ്ടെത്തി ചോദ്യം ചെയ്യുമെന്നും പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു....
ഡല്‍ഹിയിലെ രാജ്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിത്തം
Kerala News

ഡല്‍ഹിയിലെ രാജ്യസഭാ എംപിമാര്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എംപി ഫ്‌ളാറ്റില്‍ വന്‍ തീപിടിത്തം. രാജ്യസഭ എംപിമാര്‍ താമസിക്കുന്ന ബ്രഹ്‌മപുത്ര അപാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. ഫ്‌ളാറ്റിന്റെ ആദ്യനില പൂര്‍ണമായും കത്തി നശിച്ചു. തീ അണയ്ക്കാന്‍ അഗ്‌നിശമന യൂണിറ്റുകള്‍ കൃത്യസമയത്ത് എത്തിയില്ലെന്ന് തൃണമൂല്‍ എംപി സാകേത് ഗോഖ്‌ലെ ആരോപിച്ചു. ഉച്ചയ്ക്ക് 1.20 ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടര്‍ന്നു വരികയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല....
നവംബർ ഒന്നു മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവുമായി സപ്ലൈക്കോ
Kerala News

നവംബർ ഒന്നു മുതൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവുമായി സപ്ലൈക്കോ

തിരുവനന്തപുരം: നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. പ്രതിമാസം 250 കോടി രൂപ വിറ്റു വരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുക. നവംബർ ഒന്നു മുതൽ വിവിധതരത്തിലുള്ള പദ്ധതികൾ നടപ്പാക്കും. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന രീതിയിൽ 14 ജില്ലകളിലും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ആരംഭിക്കും. ഗുണനിലവാരമുള്ള അരിയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പുഴുക്കലരി സബ്സിഡി അരിയിൽ ഉൾപ്പെടുത്തി സപ്ലൈകോ വില്പനശാലകളിലൂടെ റേഷൻകാർഡ് ഉടമകൾക്ക് 20 കിലോഗ്രാം അരി നൽകും. നിലവിൽ ഇത് 10 കിലോഗ്രാം ആണ്. സപ്ലൈകോയിലെ ഉപഭോക്താക്കൾക്ക് പ്രിവിലേജ് കാർഡുകൾ ഏർപ്പെടുത്തും. ഇതുവഴി ഓരോ പർച്...
ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിഞ്ഞു മതേതരത്വം കാക്കണം; എം എ ബേബി
Kerala News

ഹിജാബ് വിവാദത്തില്‍ ഇരുകൂട്ടരും വാശി വെടിഞ്ഞു മതേതരത്വം കാക്കണം; എം എ ബേബി

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍  ഇരുകൂട്ടരും വാശി വെടിയണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. തനിരപേക്ഷതയ്ക്ക് കീര്‍ത്തിപ്പെടുന്ന സംസ്‌കാരമാണ് നമ്മുടേത്.ആര് ജയിച്ചു ആര് തോറ്റു എന്നതല്ല വിഷയം. മതേതരത്വം കാക്കണം. സമൂഹത്തില്‍ അനുരഞ്ജനം ഉണ്ടാക്കണമെന്ന് എം എ ബേബി പറഞ്ഞു. അതേസമയം ഹിജാബ് വിഷയത്തില്‍ ആദ്യം അഭിപ്രായം പറയാതിരുന്നത് ചില ഛിദ്ര ശക്തികള്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കിയതുകൊണ്ടാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വലിയ അസഹിഷ്ണുതയുടെ ഉദാഹരണമാണ് സ്‌കൂളില്‍ ഉണ്ടായ പ്രശ്നം. കേരളത്തിന് അപമാനകരമാണ്.ഛത്തീഗ്ഢിലെ കാര്യം നമ്മള്‍ പറയുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഇങ്ങനെയൊരു ഉദാഹരണം ഉണ്ടായത് നാണക്കേടാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാത...
കോൺഗ്രസ് ബാങ്കുകളിലെ നിയമനക്കോഴ; ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്.
Kerala News

കോൺഗ്രസ് ബാങ്കുകളിലെ നിയമനക്കോഴ; ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്.

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്. ഐ സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ ഇട്ട് കേസെടുത്തു. കേസില്‍ ഐ സി ബാലകൃഷ്ണന്‍ മാത്രമാണ് ഏക പ്രതി. സഹകരണ ബാങ്കുകളെ ഉപയോഗിച്ച് ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിപ്പ് നടത്തിയെന്ന ആരോപണം വിജിലന്‍സ് അന്വേഷിച്ചിരുന്നു. വയനാട് ജില്ലാ വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംസ്ഥാന വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു...
നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, 
Kerala News

നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, 

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. പാലക്കാട് നാലാം അഡീഷ്ണൽ സെഷൻസ് കോടതി പ്രതി കുറ്റകാരനാണെന്ന്കണ്ടെത്തിയിരുന്നു. തുടർന്ന് നടന്ന വാദത്തിന് ശേഷമാണ് ഇന്ന് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ പരോൾ നൽകുകയാണെങ്കിൽ സാക്ഷികൾക്കും ഇര...
രാജ്യത്ത് ആദ്യമായി ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം നിലവിൽ
Kerala News

രാജ്യത്ത് ആദ്യമായി ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം നിലവിൽ

  വയനാട്: രാജ്യത്ത് ആദ്യമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനം നിലവിൽ വന്നു. റോബോട്ടിക് ഗെയ്റ്റ് ട്രെയിനർ സംവിധാനത്തിൻ്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ഫിസിയോ തെറാപ്പി ചികിത്സയ്‌ക്കായി റോബോട്ടിക് സംവിധാനം ഒരുക്കിയത്. കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാം എന്നതാണ് ഈ സംവിധാനത്തിൻ്റെ പ്രത്യേകത. വയനാട് പാക്കേജിൽ നിന്ന് രണ്ടര കോടി രൂപ ചെലവഴിച്ചാണ് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സെൻ്റർ സ്ഥാപിച്ചത്. വയനാട്ടിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ അത്യാധുനിക ചികിത്സ സംവിധാനങ്ങൾ എത്തിച്ച് ഗോത്രവിഭാഗക്കാരെ ചേർത്തു പിടിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു . മസ്തിഷാകാഘാതവും അപകടങ്ങളും കാരണം ശരീരം തളര്‍ന്നു പോകുന്നവര്‍ക്ക് ഫിസിയോതെറാപ്പിയിലൂടെ എഴുന്നേറ്റ് നിൽക്കാനു...
പാലിയേക്കരയിൽ  ഉപാധികളോടെ ടോൾ പിരിക്കാം;  കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും
Kerala News

പാലിയേക്കരയിൽ  ഉപാധികളോടെ ടോൾ പിരിക്കാം; കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് ഉപാധികളോടെ പുനരാരംഭിക്കാൻ അനുമതി നൽകി ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം വിഷയം കോടതി വീണ്ടും പരിഗണിക്കും.ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് രണ്ട് മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. അതേസമയം, ടോൾ പിരിവ് പുനരാരംഭിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാണെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി.ടോൾ പിരിവ് പുനസ്ഥാപിക്കുന്ന പശ്ചാത്തലത്തിൽ ടോൾ ബൂത്തിന് പൊലീസ് സുരക്ഷ കൂട്ടിട്ടുണ്ട്. അൻപതോളം വരുന്ന പൊലീസുകാരെ ടോൾ ബൂത്തിൽ വിന്ന്യസിച്ചിട്ടുണ്ടെന്നും ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് വ്യക്തമാക്കി. എന്നാൽ വിധി നിരാശകരമെന്നും കോടതിവിധി മാനിക്കുന്നുവെന്നും ഹർജിക്കാർ പ്രതികരിച്ചു....