BREAKING NEWS


Kerala News

സംസ്ഥാന സ്കൂള്‍ കായികമേള: അത്‍ലറ്റിക്സിൽ 100 മീറ്ററിൽ കുട്ടികളെ അയോഗ്യരാക്കി, പരാതിയുമായി രക്ഷിതാക്കള്‍
Kerala News

സംസ്ഥാന സ്കൂള്‍ കായികമേള: അത്‍ലറ്റിക്സിൽ 100 മീറ്ററിൽ കുട്ടികളെ അയോഗ്യരാക്കി, പരാതിയുമായി രക്ഷിതാക്കള്‍

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഇൻക്ലൂസീവ് അത്ലറ്റിക്സിൽ 100 മീറ്റർ മത്സരത്തിൽ കുട്ടികളുടെ കയ്യിലെ ടെതർ പൊട്ടി വിദ്യാർത്ഥികൾ മത്സരത്തിൽ നിന്ന്അയോഗ്യരാക്കപെട്ട തിൽ പരാതിയുമായി രക്ഷിതാക്കൾ. ടെതർ പൊട്ടിയ വിദ്യാർത്ഥികളെ ഫൈനലിൽ പ്രവേശിപ്പിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. ഫിനിഷ് ലൈനിന്‍റെ സമീപത്ത് വെച്ചാണ് ടെതര്‍ പൊട്ടിയത്. സാധാരണ സ്കൂള്‍ ബാഗിന് ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ ടെതര്‍ ആണ് സംഘാടകര്‍ നൽകിയതെന്നും ടെതര്‍ പൊട്ടിയ ആളുകളെയും ഫൈനലിന് പരിഗണിക്കണമെന്നും ഇത്രയും നിലവാരമില്ലാത്ത സാധനം ഉപയോഗിച്ച് അയോഗ്യരാക്കപ്പെടുന്നത് സങ്കടകരമായ കാര്യമാണെന്നും രക്ഷിതാവ് സാദിക്കലി പറഞ്ഞു.ടെതര്‍ പൊട്ടികഴിഞ്ഞാൽ പിന്നെ ഗൈഡ് റണ്ണറുടെ കൈ പിടിച്ച് ഓടുക എന്നതാണ് മാർഗം. എന്നാൽ കൈപിടിച്ച് ഓടാൻ നോക്കിയപ്പോള്‍ പരിക്കേറ്റെന്നും എങ്ങനെയൊ ഓടി ഫിനിഷ് ചെയ്യുകയായിരുന്നുവെന്നും മത്സരാര്‍ത്ഥിയായ മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ...
മെമ്മറി കാർഡ് വിവാദം;   താരസംഘടനയായ അമ്മയിൽ തെളിവെടുപ്പ് അന്വേഷണം അഞ്ചംഗ കമ്മീഷന്റെ നേതൃത്വത്തിൽ
Kerala News

മെമ്മറി കാർഡ് വിവാദം; താരസംഘടനയായ അമ്മയിൽ തെളിവെടുപ്പ് അന്വേഷണം അഞ്ചംഗ കമ്മീഷന്റെ നേതൃത്വത്തിൽ

കൊച്ചി: മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് താരസംഘടന അമ്മയിൽ തെളിവെടുപ്പ്. ശ്വേതാ മേനോൻ, ജോയ് മാത്യു, ദേവൻ, ശ്രീലത നമ്പൂതിരി, ശ്രീലത പരമേശ്വരൻ എന്നിവരടങ്ങുന്ന അഞ്ചംഗ കമ്മീഷൻ രൂപീകരിച്ചാണ് തെളിവെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 21 നായിരുന്നു മെമ്മറി കാർഡ് വിവാദവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ചത്. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ അന്ന് തീരുമാനമായിരുന്നു. മെമ്മറി കാർഡ് വിവാദത്തിൽ ഉൾപ്പെട്ട നടിമാരെ വിളിച്ച് മൊഴിയെടുക്കുന്നുണ്ട്. സമീപകാലവിവാദങ്ങളെത്തുടർന്ന് സംഘടനയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു അമ്മയുടെ കഴിഞ്ഞ മീറ്ററിങ്ങിൽ പ്രധാന ചർച്ചയായത്. സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം സംഘടനയിൽ ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും അന്നത്തെ യോഗത്തിൽ ചർച്ചയായിരുന്നു. ത...
രാഷ്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍  താഴ്ന്നു; ഫയര്‍ഫോഴ്‌സും പൊലീസും തള്ളിനീക്കി 
Kerala News

രാഷ്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു; ഫയര്‍ഫോഴ്‌സും പൊലീസും തള്ളിനീക്കി 

പത്തനംതിട്ട: ശബരമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി നീക്കുകയായിരുന്നു. രാഷ്ട്രപതിയുടെ ശബരിമല സന്നിധാനത്തേക്കുള്ള യാത്രാ ക്രമീകരണത്തില്‍ പെട്ടെന്നാണ് മാറ്റമുണ്ടായത്. രാവിലെ 8.30 ഓടെയാണ് രാഷ്ട്രപതി കയറിയ ഹെലികോപ്റ്റര്‍ പ്രമാടത്ത് ഇറങ്ങിയത്. നേരത്തെ 10. 20 ന് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലയ്ക്കലിലെ കാലാവസ്ഥ പരിഗണിച്ച് പ്രമാടത്ത് ഇറക്കാന്‍ വൈകീട്ടാണ് തീരുമാനമെടുത്തത്. പെട്ടെന്നുള്ള മാറ്റമായതിനാല്‍ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചിരുന്നില്ല. ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനായി രാവിലെ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ തന്നെ ഹെലികോപ്റ്റര്‍ ഇറ...
സീപോർട്ട്-എയര്‍പോർട്ട് റോഡ് നിർമ്മാണം: എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി കൈമാറി; മന്ത്രി പി രാജീവ്
Kerala News

സീപോർട്ട്-എയര്‍പോർട്ട് റോഡ് നിർമ്മാണം: എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി കൈമാറി; മന്ത്രി പി രാജീവ്

കൊച്ചി : സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്എംടിയുടെയും എന്‍എഡിയുടെയും ഭൂമി കൈമാറി കിട്ടിയതായി മന്ത്രി പി രാജീവ് അറിയിച്ചു. റോഡിനായുള്ള ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മാണത്തിനുള്ള വഴിയൊരുങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു. ഡിഎസ്ഒആര്‍ 2018 പ്രകാരം എച്ച്എംടി-എന്‍എഡി ഭാഗത്തെ റോഡ് നിര്‍മാണത്തിനായി  17.31 കോടി രൂപയുടെ ഭരണാനുമതി നല്‍കി. എന്നാല്‍ ഡിഎസ്ഒആര്‍ 2021 നിലവില്‍ വന്നതിനാല്‍ പുതുക്കിയ ഭരണാനുമതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അത് ലഭ്യമായ ശേഷം ഈ ഭാഗത്തിന്റെ ടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ ഇരുമ്പനം മുതല്‍ നെടുമ്പാശ്ശേരി വരെ 25.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സീപോര്‍ട്ട്-എയര്‍പോര്‍...
ഫ്രഷ് കട്ട് സംഘർഷം: ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്
Kerala News

ഫ്രഷ് കട്ട് സംഘർഷം: ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ 321 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെയാണ് കേസ്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡന്‍റും ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. . കേസിൽ മൂന്ന് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ റേഞ്ച് ഡി ഐ ജി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശേരി, കട്ടിപ്പാറ,പഞ്ചായത്ത്‌ കൊടുവള്ളി നഗരസഭ എന്നിവിടങ്ങളിലെ വിവിധയിടങ്ങളിൽ സമര സമിതി ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്നലെ വൈകിട്ടാണ് പ്ലാന്റിനു മുന്നിൽ നടന്ന സമരതിനിടെ സംഘർഷമുണ്ടായത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പൊലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു. തിര...
മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി; ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിതരണക്കാര്‍
Kerala News

മെഡിക്കല്‍ കോളേജുകളിലെ ഹൃദയശസ്ത്രക്രിയാ പ്രതിസന്ധി; ഉപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ വിതരണക്കാര്‍

തിരുവനന്തപുരം: ഉപകരണ കുടിശിക ലഭിക്കാതായതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ വിതരണക്കാര്‍. കുടിശിക തരാത്തതോടെ ഉപകരണങ്ങള്‍ തിരിച്ചെടുക്കാൻ ഉപകരണ വിതരണക്കാര്‍ ഇന്ന് ആശുപത്രിയിലെത്തി പരിശോധന നടത്തി. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകളിലാണ് പരിശോധന നടത്തിയത്. ഉപകരണങ്ങള്‍ തിരികെ നല്‍കിയില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്ന് വിതരണക്കാരനായ അനില്‍ കുമാര്‍ പറഞ്ഞു. അതേസമയം ഉപകരണങ്ങള്‍ തിരികെ നല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കുടിശിക അടയ്ക്കാന്‍ പത്ത് ദിവസത്തെ സാവകാശം കൂടി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ശസ്ത്രക്രിയ ഉപകരണ വിതരണത്തിലെ കുടിശിക ഗൗരവമുള്ള വിഷയമെന്ന് വീണ ജോര്‍ജ് പറഞ്ഞു. വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. സൗജന്യ ചികിത്സ ന...
കായിക പൂരം ഇന്ന് അനന്തപുരിയിൽ കൊടിയേറും;  സംസ്ഥാന സ്കൂൾ കായിക മേള   മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Kerala News

കായിക പൂരം ഇന്ന് അനന്തപുരിയിൽ കൊടിയേറും;  സംസ്ഥാന സ്കൂൾ കായിക മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കം. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകീട്ട് നാലിനു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒളിംപിക്‌സ് മാതൃകയിലുള്ള 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറും. ഒക്ടോബര്‍ 22 മുതല്‍ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങള്‍ നടക്കും. മേളയില്‍ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സിന്റെ ഭാഗമായി 1944 കായിക താരങ്ങള്‍ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങള്‍ പങ്കെടുക്കുന്നു. ഗള്‍ഫ് മേഖലയില്‍ കേരള സിലബസ് പഠിപ്പിക്കുന്ന ഏഴ് സ്‌കൂളുകളില്‍ നിന്നും 35 കുട്ടികള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെണ്‍കുട്ടികള്‍ കൂടി ഈ സംഘത്തില്‍ ഉണ്ടെന്ന പ്രത്യേകതയുമുണ്ട്....
കെ റെയിൽ പദ്ധതിയിൽ പുതിയ സമീപനം സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍
Kerala News

കെ റെയിൽ പദ്ധതിയിൽ പുതിയ സമീപനം സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍

കെ റെയിൽ പദ്ധതിയിൽ പുതിയ സമീപനം സ്വീകരിക്കുമെന്ന് എംവി ഗോവിന്ദന്‍ കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം ആലോചനയിലെന്ന്  സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും  പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവന. കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇ ശ്രീധരൻ അന്ന് പറഞ്ഞിരുന്നു.  കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടമായെന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു. 'പ്രൊപ്പോസലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച മുഖ്യമന്ത്രിയുമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ബോധ്യമായി. അതുമായി മുന്ന...
ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
Kerala News

ന്യൂ പാളയം മാർക്കറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കോഴിക്കോട്: അത്യാധുനിക സംവിധാനങ്ങളോടെ കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിറഞ്ഞ സന്തോഷത്തോടെയും എല്ലാവരുടെയും അനുമതിയോടെയും മാർക്കറ്റ് ഉദ്ഘാടനം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മൂന്നു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്. പബ്ലിക്ക് പ്രൈവറ്റ് പാർട്ടനർഷിപ്പിലാണ് മാർക്കറ്റ് എല്ലാവർക്കും സന്തോഷിക്കാവുന്ന ഒരു പദ്ധതിയാണിതെന്നും വലിയ തോതിലുള്ള സൗകര്യം ഉയർന്നുവരുന്നതാണ് ഇവിടെ കാണേണ്ടത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂ പാളയം മാർക്കറ്റിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മുടെ നാട്ടിൽ തുടർന്നും സ്വീകരിക്കാവുന്ന പദ്ധതിയാണ്. സ്വകാര്യപങ്കാളിത്തം വരുന്നത് കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. തങ്ങളുടെ കയ്യിലുള്ള പണം ഒരു പൊതുവായ ആവശ്യത്തിന് വിനിയോഗിക്കുമ്പോൾ ഒരു നിക്ഷേപം വരുമ്പോൾ ഒരു പദ്ധതിയായി നടപ്പിലാക്ക...
ശബരിമല സ്വർണക്കൊള്ള: ആദ്യ റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും
Kerala News

ശബരിമല സ്വർണക്കൊള്ള: ആദ്യ റിപ്പോർട്ട് എസ്ഐടി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി ശശിധരൻ ആണ് നേരിട്ട് എത്തി റിപ്പോർട്ട് സമർപ്പിക്കുന്നത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും. പോറ്റിയുടെ വീട്ടിൽ നിന്ന് ലഭിച്ച രേഖകളും മൊഴിയും റിപ്പോർട്ടിനൊപ്പം സമർപ്പിക്കും. അതേസമയം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്‌മണ്യനെ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ വിട്ടയച്ചു. തനിക്ക് സ്വര്‍ണക്കവര്‍ച്ചയില്‍ പങ്കില്ലെന്നും പാളികള്‍ കൈപ്പറ്റിയത് ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞതിനാലാണെന്നും അനന്ത സുബ്രഹ്‌മണ്യം പൊലീസിനോട് പറഞ്ഞു.  വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചേക്കും. കൂടാതെ നാഗേഷ്, ആർ. രമേശ്, കൽപേഷ് എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഗൂഢാലോചനയുടെ കേന്ദ്രം എന്ന് സംശയിക്കുന്ന മുൻ ...