BREAKING NEWS


Kerala News

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ‘സമയമാറ്റം ആലോചനയിലില്ല; സർക്കാരിനെ വിരട്ടരുത്’
Kerala News, Latest news, Politics, Top News

സ്കൂൾ സമയ വിവാദം; നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ‘സമയമാറ്റം ആലോചനയിലില്ല; സർക്കാരിനെ വിരട്ടരുത്’

സ്കൂൾ സമയ വിവാദത്തിൽ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ സമയമാറ്റം ആലോചനയിലില്ലെന്ന് ശിവൻകുട്ടി വ്യക്തമാക്കി. വിദഗ്ധ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ടൈംടേബിളാണ് ഇപ്പോഴുള്ളത്. അധ്യാപക സംഘടനകൾ ഉൾപ്പെടെ അംഗീകരിച്ചതാണ് ഇത്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മന്ത്രി അറിയിച്ചു. സർക്കാരിനെ സംബന്ധിച്ച് കുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. 37 ലക്ഷം വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണ്. സർക്കാരിനെ വിരട്ടരുതെന്നും ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാൻ കഴിയില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവൺമെന്റിനെ വിരട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സ്കൂൾ സമയമാറ്റമെന്ന ആവശ്യം സുന്നിസംഘടനകൾ കടുപ്പിക്കുകയാണ്. സർക്കാരിനെതിരെ സമസ്ത പ്രത്യക്ഷ സമരം പ്രഖ്യാപിച്...
പറയേണ്ടത് പറയും സമയമാകുമ്പോൾ ചെയ്യേണ്ടത് ചെയ്യും, ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട് : സുരേഷ് ഗോപി
Top News, Kerala News, Latest news

പറയേണ്ടത് പറയും സമയമാകുമ്പോൾ ചെയ്യേണ്ടത് ചെയ്യും, ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട് : സുരേഷ് ഗോപി

ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സമയമാകുമ്പോൾ തരൂർ ചെയ്യേണ്ടത് ചെയ്യും. ശശി തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്. അദ്ദേഹം പറയേണ്ടത് പറയും. സമയം ആകുമ്പോൾ ചെയ്യേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയാകാനുള്ള സർവേയെ പറ്റി അറിയില്ലെന്നും അത് കണ്ടില്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. മോദിസര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നും ഊര്‍ജ്ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നതെന്നും തരൂര്‍ പറഞ്ഞു. ശക്തമായ ദേശീയതയാണ് ബിജെപി സര്‍ക്കാരിന് കീഴില്‍. കേന്ദ്രീകൃത ഭരണത്തില്‍ ബിജെപി വിശ്വസിക്കുന്നു. അതിന്റെ നേട്ടങ്ങള്‍ കാണാനുമുണ്ട്. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ രാജ്യം ഏറെ മുന്നോട്ട്പോയി എന്നും തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ ഇടത് നയസമീപനങ്ങളില്‍ നിന്ന് ഇന്ത്യ മാറ...
‘സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കും’ ; നാസര്‍ ഫൈസി കൂടത്തായി
Kerala News, Latest news, Topnews

‘സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കും’ ; നാസര്‍ ഫൈസി കൂടത്തായി

സ്‌കൂള്‍ സമയമാറ്റത്തില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിന് ഇറങ്ങിയത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചയ്ക്ക് പോലും തയാറാകാത്ത വിധത്തിലുള്ള ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നത് എന്നത് ഖേദകരം. കളക്ട്രേറ്റ് മാര്‍ച്ച്, സെക്രട്ടറിയേറ്റ് ധര്‍ണ ഉള്‍പ്പടെയുള്ള സമര പരിപാടികള്‍ ആവിഷ്‌കരിച്ചു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത – അദ്ദേഹം വ്യക്തമാക്കി. മത പഠനത്തിന് കുറഞ്ഞ സമയമാണ് ലഭിക്കുന്നതെന്നും ഇനിയും സമയം കുറക്കുന്നത് മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എപി സമ...
സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ; മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആകണം
Top News, Kerala News, Latest news

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ; മാറ്റങ്ങൾ കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആകണം

  സ്കൂൾ സമയമാറ്റത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി എപി സമസ്തയും. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ ആലോചനയോടെ വേണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മാറ്റങ്ങൾ കൃത്യമായ പഠനത്തിൻേറയും, വിലയിരുത്തലിന്റെയും അടിസ്ഥാനത്തിൽ ആകണം. മാറ്റങ്ങളിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും ആശങ്ക പരിഹരിക്കണം. കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന നേതൃ ക്യാമ്പിലാണ് വിമർശനം ഉയർന്നത്. സ്‌കൂൾ സമയ മാറ്റത്തിന് എതിരെ നേരത്തെ ഇ. കെ സമസ്ത സമരം പ്രഖ്യാപിച്ചിരുന്നു. മദ്രസാ പഠനത്തിൻ്റെ സമയത്തിൽ മാറ്റം വരുത്താൻ പറ്റില്ലെന്ന് സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർ നേരത്തെ പ്രതികരിച്ചിരുന്നു. മദ്രസാ പഠനം ഏറ്റവും നല്ല രീതിയിൽ നടത്തുന്ന പഠനമാണ്. തീവ്രവാദത്തിൻ്റെയോ, ഭീകര വാദത്തിൻ്റെയോ ഒരു തരത്തിലും ഉള്ള പഠനവും അല്ല അവിടെ നടക്കുന്നത്. സമയമാറ്റത്തിൽ ഒരു വിട്ട് വീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക...
ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി
Breaking News, Kerala News, Latest news, Top News

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ല; മന്ത്രിസഭ യോഗം നീണ്ടുപോയി – മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ പരിപാടി ബഹിഷ്കരിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പരിപാടി ബഹിഷ്കരിച്ചെന്ന മാധ്യമ വാർത്ത തെറ്റ്. മന്ത്രിസഭ യോഗം നീണ്ടുപോയതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തത്. നിലപാട് പറയേണ്ടിടത്ത് ചെല്ലാനും പറയാനുള്ളത്‌ പറയാനും ഇന്നലെ മടിച്ചിട്ടില്ല, ഇന്ന് മടിക്കുന്നുമില്ല, നാളെ മടിക്കുകയുമില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ഇന്നലെ മാസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിയിൽ മന്ത്രി പങ്കെടുത്തിരുന്നില്ല. ഗവർണർ രാജേന്ദ്ര ആർലേക്കർ ആയിരുന്നു ഉദ്ഘാടകൻ. ഗവര്‍ണര്‍ മാത്രമാണ് ഫസ്റ്റ് എയ്ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത്. മന്ത്രി വി ശിവന്‍കുട്ടിയെ അധ്യക്ഷനായും ഗവര്‍ണറെ ഉദ്ഘാടകനായും വിസിയെ മുഖ്യാതിഥിയായുമാണ് നിശ്ചയിച്ചിരുന്നത്. രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങിലും മന്ത്രി വി ശിവന്‍കുട്ടി...
‘ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം; തരൂരിനെതിരെ കെ.മുരളീധരൻ
Kerala News, Latest news, Politics, Top News

‘ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണം ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണം; തരൂരിനെതിരെ കെ.മുരളീധരൻ

ശശി തരൂർ എംപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിക്കുള്ളിൽ ശ്വാസം മുട്ടുന്നെങ്കിൽ പാർട്ടി വിടണമെന്നും ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. നിലവിലെ തരത്തിൽ മുന്നോട്ടുപോകുന്നത് പാർട്ടിക്കും തരൂരിനും ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. തരൂർ വിഷയം ഇനി കോൺഗ്രസ് ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രതികരിച്ചു. തരൂർ കോൺഗ്രസ് നേതാക്കളെ ഒഴിച്ച് എല്ലാവരെയും സ്തുതിക്കുന്നു. മോദിയെയും പിണറായിയെയും സ്തുതിക്കുന്നു. തരൂരിന് രണ്ട് വഴികളാണ് ഇപ്പോൾ മുന്നിൽ. ഒന്നുകിൽ പാർട്ടിക്ക് വിധേയനാകണം, പാർട്ടി നൽകിയ ചുമതലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ പറയേണ്ടത് പാർട്ടിക്കുള്ളിലായിരിക്കണം. എല്ലാ അഭിപ്രായങ്ങളും അംഗീകരിക്കണമെന്നില്ല. ഇപ്പോഴത്തെ രീതിയിൽ മുന്നോട്ടുപോകുകയാണെങ്കിൽ, തരൂരിന്റെ രാഷ്ട്രീയ വ്യക്തിത്വം തന്നെ ഇല്ലാതാകാൻ ...
കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകും; സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍
Kerala News, Latest news, Top News

കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകും; സര്‍ക്കാര്‍ ശിപാര്‍ശ അംഗീകരിച്ച് ഗവര്‍ണര്‍

ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ഷെറിന്‍ ജയില്‍ മോചിതയാകും. ഷെറിനെ മോചിപ്പിക്കണമെന്ന മന്ത്രിസഭാ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ആദ്യഘട്ടത്തില്‍ ഷെറിനെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. മാനുഷിക പരിഗണനയും സ്ത്രീയെന്ന പരിഗണനയും കണക്കിലെടുത്താണ് മോചനത്തിന് അംഗീകാരം നല്‍കിയതെന്നാണ് രാജ്ഭവന്റെ വിശദീകരണം. മോചന ഉത്തരവ് പുറത്തിറങ്ങുന്നതോടെ ഷെറിന് ജയില്‍ മോചിതയാകാന്‍ സാധിക്കും. കണ്ണൂര്‍ ജയിലിലായിരുന്നു കഴിഞ്ഞിരുന്നത്. ശിക്ഷാ ഇളവ് നല്‍കാനുള്ള ശിപാര്‍ശവന്നതിന് ശേഷവും മറ്റൊരു തടവുകാരിയുമായുണ്ടായ സംഘര്‍ഷത്തില്‍ ഷെറിനെതിരെ നടപടികള്‍ ഉണ്ടായിരുന്നു. ജനുവരി 28ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഷെറിന്‍ കാരണവര്‍ അടക്കം 11 തടവുകാരെ മോചിപ്പിക്കണമെന്ന ശിപാര്‍ശ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു. വിശദമായ പെര...
പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് വീണ്ടും ശശിതരൂർ; ‘മോദി വ്യക്തിപ്രഭാവമുള്ള നേതാവ്’
Kerala News, Latest news, National, Top News

പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് വീണ്ടും ശശിതരൂർ; ‘മോദി വ്യക്തിപ്രഭാവമുള്ള നേതാവ്’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും ശശി തരൂർ എംപി. മോദി വ്യക്തിപ്രഭാവമുള്ള നേതാവാണെന്നും കോൺഗ്രസിൻറെ ഇടതുപക്ഷ നയങ്ങളിൽ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപ്രഭാവമുള്ള നേതാവിൻറെ നേതൃത്വത്തിലും കേന്ദ്രീകൃത ഭരണത്തിലുമാണ് ഇത് സാധ്യമായതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. ലണ്ടനിലെ ജിന്റൽ ഗ്ലോബൽ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തരൂർ ഈ പരാമർശം നടത്തിയത്. അടിയന്തരാവസ്ഥയെ വിമർശിച്ചുള്ള ലേഖനത്തിന് പിന്നാലെയാണ് മോദി പരാമർശം. ഇന്ദിരാ ഗാന്ധിക്കും സഞ്ജയ് ഗാന്ധിക്കും എതിരെ കടുത്ത വിമർശനങ്ങളാണ് ലേഖനത്തിൽ ഉള്ളത്. ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന ക്രൂരതകളാണ് ലേഖനത്തിൽ വിമർശിക്കപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലും പാര്‍ലമെന്റില്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്ന കോണ്‍ഗ്രസ് എംപിയായിരുന്നു ശശി തരൂര്‍. എന്നാല്‍ മ...
റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍; നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം
Breaking News, Kerala News, Latest news, Top News

റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തില്‍ ഞെട്ടിക്കുന്ന തെളിവുകള്‍; നടത്തിയത് ലക്ഷങ്ങളുടെ ലഹരി കച്ചവടം

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബര്‍ റിന്‍സി മുംതാസിന്റെ ലഹരിക്കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉപഭോക്താക്കളുമായുള്ള ഇടപാടുകള്‍ വാട്‌സാപ്പിലൂടെ. സിനിമാ മേഖലയിലുള്ളവര്‍ക്കും ലഹരിയെത്തിച്ചെന്ന് കണ്ടെത്തല്‍. കച്ചവടത്തിനായി 750 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. നടന്നത് ലക്ഷങ്ങളുടെ ലഹരിക്കച്ചവടം. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ട് റിന്‍സി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ഉള്‍പ്പടെയാണ് തെളിവുകൾ. ഉപഭോക്താക്കള്‍ക്ക് ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ അയച്ചുകൊടുത്തുവെന്ന് കണ്ടെത്തി. റിന്‍സി മുംതാസിന്റെ ഫ്ളാറ്റില്‍നിന്ന് 22 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്. റിന്‍സിയുടെ സുഹൃത്തായ യാസര്‍ അറഫാത്തിനെ പിന്തുടര്‍ന്നാണ് പൊലീസ് സംഘം ഫ്‌ളാറ്റിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ലഹരി വാങ്ങാന്‍ പണം മുടക്കിയിരുന്നത് റിന്‍സിയാണ്. കച്ചവടം നട...
കേരള സർവകലാശാല സസ്‌പെന്‍ഷന്‍ വിവാദം; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍
Top News, Kerala News, Latest news, Thiruvananthapuram

കേരള സർവകലാശാല സസ്‌പെന്‍ഷന്‍ വിവാദം; രജിസ്ട്രാര്‍ക്കെതിരെ പരാതി നല്‍കി ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

കേരള സർവകലാശാലയിൽ സസ്‌പെന്‍ഷനു വിധേയനായ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സർവകലാശാലയിൽ പ്രവേശിച്ചതിനെതിരെ ബി.ജെ.പി സിന്‍ഡിക്കേറ്റ് അംഗങ്ങൾ രംഗത്ത്. രജിസ്ട്രാർ സർവകലാശാലയിലെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ വീണ്ടും ഇടപെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും, ഇതിലൂടെ സർവകലാശാലയുടെ രേഖകൾ നശിപ്പിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും പരാതി. സര്‍വകലാശാലാ ആസ്ഥാനത്ത് സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടുവെന്നും, ഇനി സുരക്ഷയ്ക്കായി കേന്ദ്ര ഏജന്‍സികളുടെ സഹായം തേടേണ്ട സാഹചര്യമുണ്ടെന്നും ബി.ജെ.പി അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് കത്തും നല്‍കി. അതേസമയം, വൈസ് ചാൻസലറുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ട് അനിൽകുമാർ വീണ്ടും സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ പിടിവാശിയായി ഇടപെടുകയാണ്....