BREAKING NEWS


Kerala News

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇനി സൗജന്യ കുടിവെള്ളം
Kerala News

മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇനി സൗജന്യ കുടിവെള്ളം

  കൊച്ചി: മള്‍ട്ടിപ്ലക്‌സുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ടെങ്കില്‍, സന്ദര്‍ശകര്‍ക്ക് സൗജന്യ കുടിവെള്ളം നല്‍കേണ്ടതുണ്ടെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വ്യക്തമാക്കി. കൊച്ചിയിലെ പിവിആര്‍ സിനിമാസിനെതിരെ കോഴിക്കോട് സ്വദേശിയാണ് പരാതി നല്‍കിയിരുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കാതെ, തിയേറ്ററിനുള്ളില്‍ അമിതവിലയ്ക്ക് ഭക്ഷണസാധനങ്ങള്‍ നൽകുകയും ഉപപഭോക്താക്കളെ വാങ്ങാൻ നിര്‍ബന്ധിതരാക്കുന്ന അനീതിപൂര്‍ണമായ വ്യാപാരരീതിയാണെന്നായിരുന്നു പരാതിയിൽ പറയുന്നത്. പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്ന വിവരം മുന്‍കൂട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും, അത് എല്ലാ പ്രേക്ഷകര്‍ക്കും ഒരുപോലെ ബാധകമാണെന്നും പിവിആര്‍ സിനിമാസ് കോടതിയില്‍ വാദിച്ചു. സുരക്ഷ, ശുചിത്വം, ലഹരിവസ്തുക്കളോ തീപിടിക്കുന്ന വസ്തുക്കളോ കൊണ്ടുവരാനുള്ള സാധ്യത തുടങ്ങിയ കാരണങ്ങളാല്‍ ഈ...
ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്;  മലയാളത്തിന്റെ അഭിമാന താരമായ മോഹൻലാൽ, ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും
Kerala News

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം ഇന്ന്; മലയാളത്തിന്റെ അഭിമാന താരമായ മോഹൻലാൽ, ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം ഏറ്റുവാങ്ങും

  ന്യൂഡൽഹി; 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് വിഗ്യാൻ ഭവനിൽ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു പുരസ്‌കാരങ്ങൾ സമ്മാനിക്കും. ചലച്ചിത്ര ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാൽക്കെ പുരസ്‌കാരം മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ഏറ്റുവാങ്ങും. ഈ വർഷം മലയാള സിനിമയ്ക്ക് അഞ്ച് പുരസ്‌കാരങ്ങൾ ലഭിച്ചു. പൂക്കാലം സിനിമയിലെ അഭിനയത്തിനായി വിജയരാഘവൻ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരവും, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരവും നേടി. അതേ ചിത്രത്തിനായി മിഥുൻ മുരളി മികച്ച എഡിറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. നോൺ ഫീച്ചർ സിനിമ വിഭാഗത്തിൽ എം. കെ. രാംദാസ് സംവിധാനം ചെയ്ത “നെകൽ” പുരസ്‌കാരം നേടി. പുരസ്‌കാര വിതരണത്തിന് ശേഷം കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നിൽ അവാർഡ് ജേതാക്കൾ പങ്കെടുക്കും.  ...
പേറൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
Kerala News

പേറൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

  തിരുവനന്തപുരം: പേരൂര്‍ക്കട എസ്‌എപി ക്യാമ്പില്‍ പൊലീസ് ട്രെയിനിയായ ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിജുവിനാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൃത്യമായ പരിശോധനയ്ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തെ ചൊല്ലി ആനന്ദിന്റെ കുടുംബം ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളാണ് ഇപ്പോഴത്തെ അന്വേഷണം ശക്തമാകാൻ കാരണമായത്. മരണത്തിന് പിന്നില്‍ ക്രൂരമായ പീഡനമാണെന്ന് ആരോപിച്ച് ആനന്ദിന്റെ കുടുംബം രംഗത്തെത്തിയിരുന്നു . എസ്‌എപി ക്യാമ്പിൽ പരിശീലനത്തിനിടയിൽ മേലുദ്യോഗസ്ഥർ നല്‍കിയ അധിക്ഷേപവും മാനസിക പീഡനവുമാണ് ആനന്ദിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് കുടുംബം ഉന്നയിച്ചിരിക്കുന്ന പ്രധാന ആരോപണം. ജാതി അധിക്ഷേപം നേരിട്ടതായി ആനന്ദ് മരണത്തിന് മുൻപ് കുടുംബവുമാ...
ആദ്യം തകർന്ന റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോള്‍’; പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും, ഉത്തരവ് നീട്ടി ഹൈക്കോടതി
Kerala News

ആദ്യം തകർന്ന റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോള്‍’; പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും, ഉത്തരവ് നീട്ടി ഹൈക്കോടതി

  കൊച്ചി : പാലിയേക്കര ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ടോൾ പിരിക്കാനുള്ള അനുമതിയുടെ കാര്യത്തിൽ വ്യാഴാഴ്ച തീരുമാനമെടുക്കും. കഴിഞ്ഞദിവസം നന്നാക്കിയ സർവീസ് റോഡാണ് ഇന്നലെതകർന്നത്. ആദ്യം റോഡ് നന്നാക്കിയിട്ട് ടോള്‍ പിരിക്കാം എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതിനെത്തുടർന്ന് റോഡു ഗതാഗതം തടസപ്പെട്ട കാര്യം ജില്ലാ കലക്ടർ കോടതിയെ അറിയിച്ചു. തുടർന്നാണ് ടോൾ പിരിവിനുള്ള വിലക്ക് ഹൈക്കോടതി നീട്ടിയത്. റോഡിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ച് ​ഗതാ​ഗത യോ​ഗ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചു. മുരിങ്ങൂരിൽ കഴിഞ്ഞ ദിവസം സർവീസ് റോഡ് തകർന്നു എന്നായിരുന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ട്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെയായിരുന്നു ഇത് സംഭവിച്ചത്. സർവീസ് റോഡ് തകർന്നതു മൂലം റോഡ് ഗതാഗതത്തിന് തടസം നേരിടുന്നുണ്ടെന്ന് കലക്ടർ വ്യക്തമാക്കി. സര്‍വീ...
വികസന സദസ്സിന് ഇന്ന് തുടക്കമായി; ഭാഗമാകില്ലെന്ന് പ്രതിപക്ഷം
Kerala News

വികസന സദസ്സിന് ഇന്ന് തുടക്കമായി; ഭാഗമാകില്ലെന്ന് പ്രതിപക്ഷം

  പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ കണ്ടെത്തുകയും പൊതുജനാഭിപ്രായം രൂപപ്പെടുത്താനുമായി സംഘടിപ്പിക്കുന്ന വികസന സദസ്സിന് ഇന്ന് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനവും തിരുവനന്തപുരം കോര്‍പറേഷന്‍ വികസന സദസ്സും നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ വി ശിവന്‍കുട്ടി, എം ബി രാജേഷ്, ജി ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. അതേസമയം സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമാകില്ലെന്ന് പ്രതിപക്ഷം പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍തല വികസന സദസുകള്‍ ഒക്ടോബര്‍ 20വരെയാണ്. ജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയും കൂടാതെ സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസനനേട്ടങ്ങളും മുന്നേറ്റങ്ങളും ജനങ്ങളെ അറിയിക്കാനും പരിപാടി ലക്ഷ്യമിടുന്നു. പഞ്ചായത്തുകളില്‍ നിന്ന് 250 -350 പേരും 750 -1,൦൦൦ ആളു...
കിരീടം പാലം ഇതാ റെഡിയാകുന്നു.. കേരളത്തിലെ ആദ്യ സിനിമാ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു
Kerala News

കിരീടം പാലം ഇതാ റെഡിയാകുന്നു.. കേരളത്തിലെ ആദ്യ സിനിമാ ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു

  കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യകുന്നു. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നു മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പദ്ധതിയുടെ ഭാഗമായി ലോഹിതദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ'കിരീടം' സിനിമയിലെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ച തിരുവനന്തപുരത്തെ വെള്ളായണി കായലിന്‍റെ ഭാഗമായ പാലവും പ്രദേശവുമാണ് വികസിപ്പിക്കുന്നത്. ഇതാ കിരീടം പാലം റെഡിയാകുന്നു.. എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂർണരൂപം; "കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കുന്നു ഇതാ കിരീടം പാലം റെഡിയാകുന്നു.. കേരളത്തിലെ ആദ്യത്തെ സിനിമാ ടൂറിസം പദ്ധതി യാഥാർത്ഥ്യമാവുകയാണ്. തിരുവനന്തപുരം ജില്ലയിലെ കിരീടം പാലം സിനിമാ ടൂറിസം പദ്ധതി പൂർത്തീകരണ ഘട്ടത്തിൽ എത്തിയിരിക്കുകയാണ് എന്ന സന...
Kerala News
മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി ആഗോള അയ്യപ്പ സം​ഗമം തിരി തെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. മതാതീത ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. അതിനാൽ ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് എന്താണോ വേണ്ടത്, അത് സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ ഏകപക്ഷീയമായി അല്ല ചെയ്യേണ്ടത്. ഭക്തജനങ്ങളെക്കൂടി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഭക്തജന സംഗമം തടയാന്‍ ശ്രമമുണ്ടായി. അത് സുപ്രീംകോടതി വിലക്കിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. .സംഗമം വിലക്കാൻ പലതരത്തിലുള്ള ശ്രമങ്ങളും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സുപ്രീംകോടതി തന്നെ അതിനെ വിലക്കി. ഭക്തി കേവലമൊരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ട...
സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും
Kerala News

സ്രാവ്-തിരണ്ടി സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകൾ: പഠന സമിതി രൂപീകരിക്കും

കൊച്ചി: സ്രാവ് പിടിത്തവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠന സമിതി രൂപീകരിക്കുമെന്ന് അറിയിച്ചു. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതികൾക്ക് പിന്നാലെ വിവിധയിനം സ്രാവ്-തിരണ്ടികളിലെ മത്സ്യബന്ധനം, വ്യാപാരം, കയറ്റുമതി തുടങ്ങിയ മേഖലകളിൽ നിയന്ത്രണം വന്നിരുന്നു. പലപ്പോഴും മീൻപിടുത്ത വലകളിൽ അനായാസം കുടുങ്ങുന്ന സാഹചര്യമാണ് മത്സ്യത്തൊഴിലാളികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. അവരുടെ ഉപജീവന സുരക്ഷ ഉറപ്പാക്കുന്നതിനും പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനുമായി സമിതി പഠനം നടത്തും. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക നാലിൽ ഉൾപ്പെട്ട സ്രാവ് പിടിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം മത്സ്യത്തൊഴിലാളികളും നിയമം നടപ്പാക്കുന്ന ഏജൻസികളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വെളിപ്പെടുത്തി. ഇവയുടെ ...
പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ
Kerala News

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം 18 വർഷങ്ങൾ പിന്നിടുമ്പോൾ 2007 സെപ്റ്റംബറിൽ കേരളത്തെ നടുക്കിയ പന്നിയാർ പെൻസ്റ്റോക്ക് ദുരന്തം പതിനെട്ട് വർഷം പിന്നിടുകയാണ്. എട്ട് കെഎസ്ഇബി ജീവനക്കാരുടെ ജീവൻ കവർന്ന ആ സംഭവം ഇന്നും മറക്കാനാവാത്ത ദുഃഖസ്മൃതിയായി തുടരുകയാണ്. പന്നിയാർ വാൽവ് ഹൗസിൽ നിന്ന് പവർ ഹൗസിലേക്ക് വെള്ളം എത്തിച്ചിരുന്ന വലിയ പെൻസ്റ്റോക്ക് പൈപ്പുകളിൽ ഒന്ന് പൊട്ടി. പൊട്ടലിനു പിന്നാലെ ഭീമമായ വെള്ളപ്പാച്ചിൽ ഏക്കറുകളോളം കൃഷിയിടങ്ങളും 12 വീടുകളും റോഡുകളും തകർന്നടിഞ്ഞു. ജീവനക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പന്നിയാർ, ചെങ്കുളം, നേര്യമംഗലം പവർഹൗസുകളിൽ ജോലി ചെയ്തിരുന്ന എട്ട് പേർക്ക് രക്ഷപ്പെടാനായില്ല. മരിച്ചവരിൽ നരകക്കാനം സ്വദേശിയായ ജയ്സണിന്റെ മൃതദേഹം ഇന്നും കണ്ടെത്തിയിട്ടില്ല. മറ്റു ജീവനക്കാരുടെ മൃതദേഹങ്ങൾ ആഴ്ചകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പെൻസ്റ്റോക്ക് പൊട്ടുന്നതിന് മുൻപ് ചോർച്ച ...
ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കും
Kerala News

ഉപാധികളോടെ പാലിയേക്കരയിൽ ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കും

കൊച്ചി: പാലിയേക്കരയിൽ ടോൾ വിലക്ക് തിങ്കളാഴ്ച മുതൽ വീണ്ടും ആരംഭിക്കും. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ടോൾ പിരിവ് നിർത്തി വെച്ചിരിക്കുകയായിരുന്നു. ടോൾ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികൾ ഏർപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച മുതൽ ടോൾ പിരിക്കാൻ അനുമതി ലഭിച്ചത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശം നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ പുതുക്കിയ ടോൾ ആയിരിക്കുമോ എന്നതിൽ വ്യക്തത വരൂ. ഗതാഗതക്കുരുക്കും പ്രശ്നവും ഭാഗികമായി പരിഹരിച്ചെന്ന്‌ കാണിച്ച്‌ മോണിറ്ററിങ്‌ കമ്മിറ്റിയും തൃശൂർ കളക്ടറും ചൊവ്വാഴ്ച റിപ്പോർട്ട്‌ നൽകിയിരുന്നു. എന്നാൽ ദേശീയപാതയിലെ സർവീസ് റോഡുകൾ മോശമാണെന്നും വെള്ളക്കെട്ടിനുള്ള സാധ്യത നിലനിൽക്കുന്നുണ്ട...