BREAKING NEWS


Blog

Kerala News, Latest news

ഡോളർ കള്ളക്കടത്ത് കേസ്;പ്രമുഖര്‍ക്കായി വലവിരിച്ച് കസ്റ്റംസ്

ഡോളർ കള്ളക്കടത്ത് കേസിൽ സ്വപ്നയേയും സരിത്തിനെയും മാപ്പ് സാക്ഷി ആക്കാൻ കസ്റ്റംസ് കോടതിയെ സമീപിച്ചതിന് പിന്നാലെ കേസിൽ പങ്കുള്ള മറ്റ് പ്രതികൾക്കെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. സ്വപ്നയും, സരിത്തും കള്ളക്കടത്തുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ഇവരെ മാപ്പ് സാക്ഷികൾ ആക്കിയത്. 1.40കോടിയോളം രൂപ ഡോളർ രൂപത്തിൽ വിദേശത്തേക്ക് കടത്തി എന്ന് കണ്ടെത്തിയിരിക്കുന്നത്.അതെ പണം ഇന്ത്യൻ കറസിയായി തിരികെ എത്തിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ചാനലിലൂടെ കോടികളുടെ കള്ളപ്പണം പ്രമുഖകർ കടത്തിട്ടുണ്ടെന്ന് സരിത്തും,സ്വപ്നയും മൊഴി നൽകി ...
Election, India, Latest news

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് കടക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രേഖ മതി. തിരിച്ചറിയൽ കാർഡ്ആധാർ കാർഡ്ഡ്രൈവിംഗ് ലൈസെൻസ്പാസ്പോർട്ട് ഫോട്ടോ പതിപ്പിച്ച എസ് എൽ സി ബുക്ക്‌ ...
Cricket, Sports

കങ്കാരുപ്പടയെ തകർത്ത് ഇന്ത്യ

കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 ഇന്ത്യക്ക്. കാന്‍ബറ, മാനുക ഓവലില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലും അരങ്ങേറ്റക്കാരന്‍ ടി നടരാജനുമാണ് ഓസീസിന്റെ നടുവൊടിച്ചത്. പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ കണ്‍ക്കഷന്‍ സബ്സ്റ്റ്യൂട്ടായിട്ടാണ് ചാഹല്‍ ഇറങ്ങിയത്. ദീപക് ചാഹര്‍ ഒരു വിക്കറ്റ് വീഴ്ത്തി. 35 റണ്‍സ് നേടിയ ആരോണ്‍ ഫിഞ്ചാണ് ഓസിസീന്‍റെ ടോപ് സ്‌കോറര്‍. ഡാര്‍സി ഷോര്‍ട്ട് (34), മൊയ്‌സസ് ഹെന്റിക്വെസ് (30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണിംഗ് വിക്കറ്റില്‍ ഫിഞ്ച്- ഷോര്‍ട്ട് സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാഹ...
COVID, Health, Kerala News, Latest news

കൊറോണ കുറയുന്നില്ല, കേരളത്തിൽ ഇന്നും അയ്യായിരത്തിന് മുകളിൽ രോഗികൾ, ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 5496 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്...
Kerala News, Latest news

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ കല്യാണത്തിന് വീഡിയോ കോളിലൂടെ അനുഗ്രഹം നേര്‍ന്ന്‍ നടൻ മമ്മൂട്ടിയുടെ കുടുംബം

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്തിന്‍റെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേർന്ന് പ്രിയ നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. കോവിഡ് പരിമിതികൾ മൂലം തൃശൂർ വടക്കാഞ്ചേരിയിൽ വച്ചു നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് മമ്മൂട്ടി വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ചത്. വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത് മമ്മൂട്ടിയും,ഭാര്യയും ആണെന്ന്‍ അഭിജിത്ത് വ്യക്തമാക്കി. താലികെട്ട് കഴിഞ്ഞ ഉടൻ സാർ വിഡിയോ കോളിൽ എത്തി ഞങ്ങളെ ആശീർവദിച്ചു. അതിൽ അതിയായ സന്തോഷം ഉണ്ടന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം. ആറു വർഷമായി മമ്മൂട്ടിയുടെ പഴ്സനൽ സ്റ്റാഫായാണ് അഭിജിത് ജോലി ചെയ്യുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതലാണ് പഴ്സനൽ കോസ്റ്റ്യമറായത്. ...
Kerala News, Latest news

‘അത്രക്ക് മലിനമാണ് മറ്റ് സ്ഥാനാര്‍ഥികള്‍, എല്‍ ഡി എഫും,യുഡിഎഫും തുലയും’ വിവാദ പരാമർശവുമായി; സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിർ സ്ഥാനാർഥികൾക്കെതിരെ വിവാദ പരാമർശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലിൽ നടന്ന ബിജെപി യോഗത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. മറ്റ് സ്ഥാനാർത്ഥികൾ അത്രക്ക് മലിനമാണെന്നും, അവരെ സ്ഥാനാർഥികൾ ആയി പോലും വിശേഷിപ്പിക്കാൻ താൻ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അവർ നിങ്ങളുടെ ശത്രുക്കൾ ആണെങ്കിൽ ആ ശത്രുക്കളെ ഒഴിവാക്കാൻ തയ്യാറെടുക്കുന്ന പോരാളികളാണ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലുള്ള 31 പേരും ഇവരെ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ...
Kerala News, Latest news

സുരക്ഷ പരിശോധനയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയിൽ ഇടയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. എ. ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയ സുധാകരനും, ക്ലാസ്സ്‌ ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരിക്കേറ്റത്. സുധാകരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, പവിത്രനെ നിസാര പരിക്കുകളോടെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുധാകരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെ അടുത്തായിരുന്നു അപകടം നടന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പരിശോധനയുടെ ഭാഗമായി ടിയർഗ്യാസ് ഷെൽ ഫയറിംഗ്, ഗ്രെനേഡ് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ...
Kozhikode

വാഹനത്തിന്റെ ആര്‍സി ബുക്കില്‍ ഇനി നോമിനിയെ ചേര്‍ക്കാം

പുതിയ വാഹനം രജിസ്റ്റർ ചെയ്യുമ്പോൾ ആർസി ബുക്കിൽ ഇനി ഉടമയ്ക്ക് നോമിനിയെയും ചേർക്കാനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്.  വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്ത് വാഹന ഉടമകൾക്ക് നോമിനിയുടെ പേര് വ്യക്തമാക്കാമെന്ന് റോഡ് മന്ത്രാലയം നിർദ്ദേശിച്ചതായി ദ ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉടമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലോ ഉടമ മരണമടഞ്ഞാലോ നോമിനിയുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്യാനും കൈമാറാനും ഇത് സഹായിക്കുമെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. വാഹനം നോമിനിയുടെ പേരിലേക്കു മാറ്റാൻ ഇതിലൂടെ സാധിക്കും. ഇതുമായി ബന്ധപ്പെട്ട് മോട്ടർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വാഹന ഉടമ മരിച്ചാൽ മരണ സർട്ടിഫിക്കറ്റ് വാഹന വകുപ്പിന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ പുതിയ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ‌സി) ഉപയോഗിക്കുന്ന വി...
Election, Thiruvananthapuram

തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിനാണ് ജില്ലയിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെയാണ് അവധി ഉത്തരവ് പുറപ്പെടുവിച്ചത്. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കൂടുതൽ ഇലക്ഷന് വാർത്തകൾ https://nagaramonline.com/kerala-thiruvanthapuram-local-election-holyday/ https://nagaramonline.com/kerala-congress-jose-joseph-factions/ https://nagaramonline...
Latest news, Technology

ഈ വര്‍ഷം ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും

ത്രിഡി ചിത്രങ്ങള്‍ തിരയുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഗൂഗിള്‍ പോളിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് ഗൂഗിള്‍ അറിയിച്ചത്. 2021 ജൂണ്‍ 30 ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020 ല്‍ ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും ഇവയാണ്. ഗൂഗിള്‍ ഫോട്ടോസ് പ്രിന്‍റ് ഗൂഗിള്‍ ഫോട്ടോസ് പ്രിന്റ് സംവിധാനവും ഗൂഗിള്‍ ഉപേക്ഷിക്കുകയാണ്. 30 ദിവസത്തിനിടെ എടുത്തതില്‍ മികച്ച 10 ഫോട്ടോകള്‍ ഉപയോക്താവിന് തെരഞ്ഞെടുത്ത് നല്‍കുന്ന സംവിധാനമായിരുന്നു ഇത്. 2020 ജനുവരിയിലായിരുന്നു ഈ സംവിധാനം ആരംഭിച്ചത്. എന്നാല്‍ അഞ്ച് മാസത്തിനൊടുവില്‍ ഈ സര്‍വീസും ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്. ഗൂഗിള്‍ പ്ലേ മ്യൂസിക്ക് 2011 ലാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവതരിപ്പിച്ചത്. മ്യൂസിക്ക് ആന്‍ഡ് പോഡ്കാസ്റ്റ് സ്ട്രീ...