ഇത്തരക്കാര്‍ക്ക് ഫെബ്രുവരി മുതല്‍ വാട്‌സ്ആപ്പ് കിട്ടില്ല; പുതിയ നിയമം വരുന്നു
2021 ഫെബ്രുവരിയോടെ വന്‍ മാറ്റവുമായി വാട്ട്സ്ആപ്പ്. പ്രധാനമായും രണ്ട് മാറ്റമാണ് ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് വരുത്തുന്നത് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഈ മാറ്റങ്ങള്‍ ആന്‍ഡ്രോയ്ഡില്‍ ബീറ്റ v2.20.206.19 അപ്ഡേറ്റിലും, ഐഒഎസ് ഡിവൈസുകളില്‍ v2.20.206.19 എന്ന ബീറ്റ അപ്ഡേറ്റിലും ലഭ്യമാണ് എന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് പ്രധാന എതിരാളിയായ ടെലഗ്രാം നേരത്തെ തന്നെ വരുത്തിയ ഒരു മാറ്റമാണ് പുതുതായി തങ്ങളുടെ പ്ലാറ്റ്ഫോമില്‍ അവതരിപ്പിക്കുന്നത്. നേരത്തെ വാട്ട്സ്ആപ്പില്‍ പുതുതായി എന്തെങ്കിലും അപ്ഡേഷന്‍ വന്നോ എന്ന് അറിയാന്‍ പ്ലേ സ്റ്റോറില്‍ നോക്കണമായിരുന്നു. എന്നാല്‍ പുതിയ മാറ്റത്തിലൂടെ ആപ്പിന്‍റെ ഉള്ളില്‍ തന്നെ ഒരു ആപ്-ഇന്‍ ബാനര്‍ പുതിയ അപ്ഡേറ്റ് സംബന്ധിച്ച് ലഭിക്കും....
