BREAKING NEWS


Blog

COVID, Election, Kozhikode

കൊറോണയില്‍ നിന്ന് അകന്നുനില്‍ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്‍ക്കണം: രമേശ് ചെന്നിത്തല

  കൊറോണയില്‍ നിന്ന് അകന്നുനില്‍ക്കണം എന്ന് പറയുന്നതുപോലെ കേരള സര്‍ക്കാരില്‍ നിന്ന് വോട്ടര്‍മാര്‍ അകന്നുനില്‍ക്കണം എന്ന് പറയേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അത്രത്തോളം തകര്‍ച്ചയിലാണ് ഇടത് മുന്നണിയെന്നും അദ്ദേഹം പറഞ്ഞു. എം. ശിവശങ്കറിനെ എന്തുകൊണ്ട് ഇതുവരെ പിരിച്ചുവിട്ടില്ല. ശിവശങ്കറും സ്വപ്‌നയും സര്‍ക്കാരിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ അവരെ രക്ഷിക്കാനും. കാരണം കൂട്ടായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുറത്തുവരുമെന്ന് അവര്‍ക്ക് പേടിയാണ്. ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കേരളത്തിന്റെ മാറ്റത്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴിമതി ഭരണത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ...
Election

തദ്ദേശതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; വിധിയെഴുത്തിനൊരുങ്ങി അഞ്ച് ജില്ലകൾ

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകൾ നാളെ പോളിംഗ് ബൂത്തിലേക്ക്. 88 ലക്ഷത്തോളം വോട്ടർമാരാണ് വിധിയെഴുതുന്നത്. ആവേശകരമായ പരസ്യപ്രചരണത്തിന് ശേഷം നിശബ്ദ പ്രചാരണത്തിൽ സജീവമാകുകയാണ് സ്ഥാനാർത്ഥികൾ. കൊവിഡ‍് നിയന്ത്രണങ്ങൾക്കിടയിലും വാശിയേറിയ പരസ്യപ്രചാരണത്തിനാണ് അഞ്ച് ജില്ലകളും സാക്ഷ്യംവഹിച്ചത്. നിശബ്ദ പ്രചാരണത്തിലേക്ക് മുന്നണികൾ കടക്കുമ്പോൾ ആത്മവിശ്വാസത്തിനൊപ്പം ആശങ്ക നൽകുന്ന ഘടകങ്ങളും നിരവധി. തിരുവനന്തപുരം കോർപ്പറേഷൻ ദേശീയ ശ്രദ്ധയിലേക്ക് എത്തിയതോടെ മൂന്ന് മുന്നണികൾക്കും അഭിമാനപോരാട്ടമായി മാറികഴിഞ്ഞു. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ നേരിട്ടുള്ള എൽഡിഎഫ് യുഡിഎഫ് പോര്. കോർപ്പറേഷനും നാല് മുൻസിപ്പാലിറ്റികളും ജില്ലാ പഞ്ചായത്തും നിലനിർത്തുക എന്നതാണ് എൽഡിഎഫിന് മുന്നിലെ ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷനും ജില്ലയിലെ പതിനഞ്ച് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ബിജെപ...
India, Latest news

വിശ്വസ്തത ഉടൻ മാറ്റാൻ വിജയ ശാന്തി?കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക്

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അവർ ബി.ജെ.പിയില്‍ ചേരുമെന്നാണ്​ വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുകയെന്ന്​ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ്​ ഇത്​ റിപ്പോര്‍ട്ട് ചെയ്​തത്​. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടി ഖുഷ്ബു...
Kerala News, Kollam, Latest news

സിപിഎം പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്;‌ഇന്ന്‍ ഹര്‍ത്താല്‍

കൊല്ലംമൺറോതുരുത്തിൽ  സിപിഐ എം പ്രവർത്തകൻ മണിലാലിനെ  ആർഎസ്‌എസുകാർ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ തിങ്കളാഴ്‌ച കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഹർത്താൽ ആചരിക്കും. .  മൺറോതുരുത്ത്‌, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട്‌ എന്നീ പഞ്ചായത്തുകളിലാണ്‌ ഹർത്താൽ. പകൽ ഒന്നു മുതൽ വൈകിട്ട്‌ നാലുവരെയാണ്‌ ഹർത്താൽ. ...
Election, Kasaragod, Weather

വോട്ടെടുപ്പിന് മഴ ഭീഷണിയില്ല; സംസ്ഥാനത്ത് തുലാവര്‍ഷം ദുര്‍ബലം, കാസര്‍കോട് ഒഴികെ ഭൂരിഭാഗം ജില്ലകളിലും മഴ കുറവ്

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് മഴ ഭീഷണിയാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തുലാവര്‍ഷം ദുര്‍ബലമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇതുവരെ 30 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയാണ് സംസ്ഥാനത്ത് തുലാവര്‍ഷമായി കണക്കാക്കുന്നത്. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തിന്റെ പിന്‍മാറ്റവും തുലാവര്‍ഷത്തിന്റെ വരവും വൈകി.ഒക്ടോബര്‍ അവസാന വാരത്തോടെയാണ് സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയത്. ഇന്ത്യന്‍ മഹാസമുദ്രോപരിതലത്തിലെ താപനില അനുകൂലമല്ലാത്തതും , കിഴക്കന്‍ കാറ്റിനെ സ്വാധീനിക്കുന്ന ലാനിന സജീവമാകാത്തതും തുലാവര്‍ഷത്തിലെ മഴ കുറയാന്‍ കാരണമായി. ബുറേവി ഈ കുറവ് നികത്തുമെന്ന് കരുതിയെങ്കിലും, കാരണമായി. ബുറേവി ഈ കുറവ് നികത്തുമെന്ന് കരുതിയെങ്കിലും, കാറ്റ് ഭീഷണി ഒഴിഞ്ഞതോടെ മഴ വീണ്ടും കുറഞ്ഞു. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം അന്തരീക്ഷചുഴി രൂപപ്പെട്ടിട്ടുണ്ട്....
COVID, World

ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് ഒരു ദിവസം പിടിയിലായത് 55 പേര്‍

ഖത്തറില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 55 പേരെ കൂടി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ശനിയാഴ്ചയാണ് നിയമം ലംഘിച്ചതായി കണ്ടെത്തി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. ഇതുവരെ 2,329 പേരെയാണ് ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. വാഹനങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുമായി യാത്ര ചെയ്ത് നിയമം ലംഘിച്ച 167 പേരെയും കണ്ടെത്തി. ഡ്രൈവറുള്‍പ്പെടെ നാല് പേരാണ് വാഹനങ്ങളില്‍ അനുവദനീയമായ പരമാവധി യാത്രക്കാര്‍. കുടുംബാംഗങ്ങളാണെങ്കില്‍ ഇതില്‍ ഇളവുണ്ട്. താമസസ്ഥലത്ത് നിന്ന് പുറത്തുപോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത് മെയ് 17 മുതലാണ്രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് അധികൃതര്‍ നടപടികള്‍ സ്വീകരിക്കുക. ...
COVID

‘സ്വീകരിച്ചത് ആദ്യ ഡോസ് വാക്‌സിന്‍ മാത്രം’; വിശദീകരണവുമായി കൊവിഡ് രോഗബാധിതനായ ഹരിയാന ആഭ്യന്തര മന്ത്രി

താന്‍ ആദ്യ ഡോസ് വാക്‌സിന്‍ മാത്രമാണ് സ്വീകരിച്ചതെന്ന് കൊവിഡ് സ്ഥിരീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമേ ആന്റിബോഡി ഉണ്ടാകു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആളുകളെ കണ്ടുവെന്ന മാധ്യമ വാര്‍ത്തയും അനില്‍ വിജ് തള്ളി.കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ പാലിച്ചു. രോഗം സ്ഥിരീകരിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു. കൊവാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗബാധിതനായെന്ന് മന്ത്രി വെളിപ്പെടുത്തിയത്. നവംബര്‍ 20 ലെ കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് അനില്‍ വിജ് വാക്‌സിന്‍ സ്വീകരിച്ചത്.67 വയസ്സുകാരനായ അനില്‍ വിജ് അംബാലയിലെ സിവില്‍ ആശുപത്രിയിലാണുള്ളത്. ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. എന്നാല്‍ ആദ്യ വാക്സ്...
COVID, India

കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ

കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. മധുര-ദില്ലി വിമാനത്തില്‍ നവംബര്‍ 13 നാണ് സംഭവം നടന്നത്. തലേന്ന് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിന്‍ ക്രൂവിനെ ജോലി ചെയ്യാന്‍അധികൃതര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. അതേ സമയം ഗുരുതര വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. ...
Kozhikode

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നും ഫ്‌ലെ ദുബായ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വര്‍ണം കടത്തി കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ...
India, Latest news

ബുറേവി ചുഴലിക്കാറ്റ്;10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ബുറേവി ചുഴലിക്കാറ്റിനെയും പേമാരിയിലുമായി മഴക്കെടുതികളില്‍ ഇതുവരെ 20 പേര്‍ മരിച്ചെന്നാണു അനൗദ്യോഗിക കണക്ക്. എന്നാല്‍ എഴു മരണങ്ങളാണു സര്‍ക്കാര്‍ കണക്കിലുള്ളത്. ഈ കുടുംബങ്ങള്‍ക്കു 10 ലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. കടലൂർ അടക്കമുള്ള തെക്കൻ ജില്ലകളിലാണ് വ്യാപകനാശം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു 75ഓളം കുടിലുകളും 8 കോൺക്രീറ്റ് വീടുകളും പൂർണമായി തകർന്നതായാണ് ഔദ്യോഗിക കണക്ക്. 2135 വീടുകൾക്ക് ഭാഗികമായ കേടുപാടുകൾ സംഭവിച്ചു. 196 വളർത്തുമൃഗങ്ങളും ചത്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി ധനസഹായം കൈമാറാൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. മന്ത്രിമാരുടെ സംഘത്തെ ദുരന്തബാധിത പ്രദേശങ്ങളിലേക്ക് അയച്ചു. പശുവിനെ ഉൾപ്പെടെ വളർത്തുമൃഗങ്ങൾ നഷ്ടമായവർക്ക് മുപ്പതിനായിരം രൂപ ധനസഹായം നൽകും. ഗ്രേറ്റ് ചെന്നൈ കോർപറേഷൻ നാളെ മുതൽ ഭക്ഷണ വിതരണം ആരംഭിക്കും. ഡിസം...