BREAKING NEWS


Blog

Latest news

ഇന്ത്യ, ഞാൻ ലക്ഷ്യസ്ഥാനത്തെത്തി, നീയും: ചന്ദ്രയാൻ–3യിൽ നിന്ന് ആദ്യസന്ദേശം… Chandrayaan-3 Mission

ചന്ദ്രയാൻ–3 നിന്നുള്ള ആദ്യ സന്ദേശം പങ്കുവച്ച് ഇസ്രോ. ഇന്ത്യ, ഞാൻ എന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നു. നീയും.’– എന്നാണ് ചന്ദ്രയാൻ–3ൽ നിന്നുള്ള ആദ്യ സന്ദേശം… ചന്ദ്രയാൻ–3 വിജയകരമായി ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഇന്ത്യ എന്നും ഇസ്രോ എക്സ് പ്ലാറ്റോഫോമിൽ (ട്വിറ്റർ) കുറിച്ചു… Chandrayaan-3 Mission https://twitter.com/isro/status/1694327198394863911 https://www.youtube.com/watch?v=J-bTdNwAAy0&t=64s ...
Breaking News

ചന്ദ്രയാന്‍ 3: ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി Chandrayaan-3 Mission

Chandrayaan-3 Mission ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ് ഐഎസ്ആർഓയ്ക്കൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രി വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശി ആഘോഷമാക്കിയത്. https://www.youtube.com/watch?v=_tOX6BoBi20&t=20s ടീം ചന്ദ്രയാനേയും ഐഎസ്ആർഒ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അമ്പിളി മാമൻ ഒരു വിനോദയാത്രയുടെ അകലെ മാത്രമാണെന്ന് കുട്ടികൾ പറയുന്ന കാലം വരുമെന്ന് മോദി പറഞ്ഞു. ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത...
Latest news

ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം Chandrayaan-3

Chandrayaan-3 ചരിത്രം കുറിച്ച് ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരം. ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വൈകുന്നേരം 6.04നാണ് ഏവരും കാത്തുനിന്ന ചരിത്രനിമിഷത്തിന് പരിസമാപ്തിയായത്. ഇതോടെ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ചാന്ദ്ര ദൗത്യം കൂടിയാണിത്. https://www.youtube.com/watch?v=_tOX6BoBi20 ചന്ദ്രോപരിതലത്തിൽ നിന്ന് 25 കിലോമീറ്റർ മുകളിൽ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിലാണ് ലാൻഡർ ഭ്രമണം ചെയ്തിരുന്നത്. ലാൻഡർ ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമാണോയെന്ന പരിശോധനകളെല്ലാം ഐഎസ്ആർഒ പൂർത്തിയാക്കിയിരുന്നു. വൈകുന്നേരം 5.20ന് തന്നെ ലാൻഡിംഗിന്റെ തൽസമയ സംപ്രേഷണം ഐഎസ്ആർഒ ആരംഭിച്ചിരുന്നു. നിശ്ചയിച്ചുറപ്പിച്ച സ്ഥാനത്ത് വൈകുന്നേരം 5.44ഓടെ ചന്ദ്രയാൻ 3 ലാൻഡർ എത്തി. തുടർന്ന് നി...
Breaking News, Latest news

ചന്ദ്രനെ കാൽകീഴിലാക്കി ഇന്ത്യ, രാജ്യം ആഘോഷത്തിൽ Chandrayaan-3

Chandrayaan-3 ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമെന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രാജ്യമാകെ ആഘോഷത്തിമിര്‍പ്പിൽ. https://www.youtube.com/watch?v=WEMTi0Zw4P4 ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി നടത്തിയതോടെ വൻ നേട്ടം പേരിലെഴുതി ഇന്ത്യ. ചന്ദ്രന്‍റെ ദക്ഷിണധ്രുവം തൊട്ട ആദ്യ രാജ്യമായാണ് ഇന്ത്യ മാറിയത്. ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ മൂന്ന് മിഷൻ വിജയകരമായി പൂര്‍ത്തിയാക്കാൻ സാധിച്ചതിന്‍റെ ആവേശത്തില്‍ പ്രധാനമന...
Entertainment News

ഗ്രാമീണ അന്തരീക്ഷത്തിൽ നർമ്മത്തിൽ ചാലിച്ച കഥയുമായി ‘ചിലർ അങ്ങനെയാണ്’ Malayalam Cenima

Malayalam Cenima ന്യൂ ആർട്സ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒരു കൂട്ടം യുവാക്കൾ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ "ചിലർ അങ്ങനെയാണ് ' എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു. ചലച്ചിത്ര .സാംസ്ക്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നടനും നിർമ്മാതാവുമായ കണ്ണങ്കൈ കുഞ്ഞിരാമൻ ഭദ്രദീപം തെളിയിച്ചു. https://www.youtube.com/watch?v=J-bTdNwAAy0&t=44s ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിലെ നർമ്മത്തിൽ ചാലിച്ച ഈ ചിത്രത്തിൻ്റെ കഥയും തിരക്കഥയും മാധവൻ കൊല്ലമ്പാറ തയ്യാറാക്കിയിരിക്കുന്നു."നാലും ആറും പത്ത് ", "നീ" എന്നീ ചിത്രങ്ങൾക്ക് ശേഷം പി.ടി.ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. https://www.youtube.com/watch?v=WEMTi0Zw4P4 പ്രമുഖ താരങ്ങൾക്കൊപ്പം ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു. ക്യാമറ: അഭിജിത്ത്, ഗാനരചന രാഘവൻ കക്കാട്ട്സംഗീതം: ഉണ്ണി വീണാലയം, ഗായകർ: ഉണ്ണി മേനോൻ, ശില്പ...
Entertainment News

ഹണിറോസിന് പൊന്നും വില; തെലുങ്കിലും മുതലാളിമാർ ക്യുവിൽ…. എത്ര പണവും മുടക്കാൻ തയ്യാറായി നിരവധിപേർ Honey Rose

Honey Rose ആന്ധ്രാപ്രദേശിലെ മാര്‍ക്കാപുരം എന്ന സ്ഥലത്ത് ഹണി റോസ് ഒരു ഷോപ്പിംഗ് മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. ഇതിനായി അരക്കോടിയോളം രൂപ ഹണി കൈപ്പറ്റിയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ ചെറിയ ഒരു കാലയളവ് കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. 2005ലാണ് താരം അഭിനയരംഗത്തേയ്ക്ക് കടന്നു വരുന്നത്. വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ 18 വര്‍ഷത്തോളമായി മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഹണി ഇപ്പോള്‍ അറിയപ്പെടുന്ന തെന്നിന്ത്യന്‍ താരമായും മാറിക്കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. https://www.youtube.com/watch?v=J-bTdNwAAy0&t=44s മലയാളത്തിലേതു പോലെ തന്നെ ചുരുങ്ങിയ കാലയളവില്‍ ...
Breaking News

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌കേസ്: എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു AC moidheen

AC moidheen സഹകരണ വകുപ്പ് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌ഴമെന്‍റ് ഡയറക്‌ട്രേറ്റ് റെയ്ഡിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. 30 ലക്ഷം രൂപയുടെ എഫ്ഡി അക്കൗണ്ടാണ് മരവിപ്പിച്ചത്. മൊയ്തീനുമായി അടുപ്പമുള്ള ആളുകളുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ചതായാണ് വിവരം. ഇതില്‍ ഒരാള്‍ക്ക് വിവിധ സഹകരണ ബാങ്കുകളില്‍ 50ല്‍പരം അക്കൗണ്ട് ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. https://www.youtube.com/watch?v=IzqFpQTieQE കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ മൊയ്തീനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയയ്ക്കും. കോലഴി സ്വദേശി സതീഷിനോട് ബുധനാഴ്ച കൊച്ചി ഇഡി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലും റെയ്ഡ...
Entertainment, Entertainment News

കെജിഎഫിന്റെ റെക്കോർഡിനെ തകർത്തെറിഞ്ഞ് കൊത്തയിലെ രാജാവിന്റെ വരവ്, പ്രീ ബുക്കിങ്ങിൽ മൂന്നു കോടി കടന്ന് കിംഗ് ഓഫ് കൊത്ത King of Kotha

King of Kotha മലയാള സിനിമാ ചരിത്രത്തിൽ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിംഗ് ഓഫ് കൊത്ത മാറി. മൂന്നു കൊടിയില്പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മാത്രം കിംഗ് ഓഫ് കൊത്ത കരസ്ഥമാക്കിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം നേടിയ ചിത്രം പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ പ്രേക്ഷക പ്രീതി ഒന്ന് കൂടി വ്യക്തമാക്കുന്നു. നേരത്തെ കെ ജി എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിംഗ് ഓഫ് കൊത്ത നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. https://www.youtube.com/watch?v=J-bTdNwAAy0&t=42s കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. മാസ്സും ആക്ഷനും കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങ...
Around Us

ഉമ്മൻചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞു; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് പരാതി; വിവാദത്തിൽ ആക്ഷേപത്തിലുറച്ച് വിഡി സതീശൻ oommen chandy

oommen chandy താത്കാലിക ജീവനക്കാരിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആക്ഷേപത്തിലുറച്ച് യുഡിഎഫ്. ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് അവരെ പിരിച്ചുവിട്ടതെന്ന് വ്യക്തമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിമർശിച്ചു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്. ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി. അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും വി ഡി സതീശൻ ചോദിച്ചു. ...
Entertainment News

ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?’; പ്രതിഷേധമറിയിക്കുന്നുവെന്ന് നടി അനുശ്രീ Ganapathy myth

Ganapathy myth സ്പീക്കർ എ എന്‍ ഷംസീറിന്റെ ഗണപതി പരാമർശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. പരാമർശത്തില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നായിരുന്നു നടിയുടെ പ്രതികരണം. ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കാൻ കഴിയില്ല എന്നായിരുന്നു അനുശ്രീ പറഞ്ഞത്. പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി പറഞ്ഞു. https://www.youtube.com/watch?v=8BTBGbWxiY8&t=22s ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. 'അത്രയും വിശ്വാസത്തോടു കൂടി ആ അമ്പലത്തിന്റെ മണ്ണിൽ വളർന്ന നമ്മൾ ഒരു ദിവസം കേൾക്കുകയാണ്, ആരോ എവിടെയോ ഇരുന്ന് പറയുകയാണ് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണ് എന്ന്. നമ്മൾ സഹിക്കുമോ? സഹിക്കില്ല,' അനുശ്രീ പറഞ്ഞു. https://www.youtube.com/watch?v=K7YX1o6YQJs&t=119s 'അണ...