BREAKING NEWS


Blog

Kerala News

അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കും:മന്ത്രി വി ശിവൻകുട്ടി Students Kerala

Students Kerala അടുത്ത അധ്യയന വർഷത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ച് വിദ്യാലയങ്ങളിൽ എത്തിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.എൻ. സി. ഇ. ആർ. ടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ അഡീഷണൽ പാഠപുസ്തകങ്ങൾ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം നിർവഹിച്ച ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. https://www.youtube.com/watch?v=K7YX1o6YQJs സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രീപ്രൈമറി വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം തുടങ്ങി 4 മേഖലകളിൽ കരട്പാഠ്യപദ്ധതി ചട്ടക്കൂട് പൂർത്തിയായി. തുടർന്ന് പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം നടന്നുവരികയാണ്. ജ്ഞാന സ...
Kerala News

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം – മുഖ്യമന്ത്രി Kerala CM

Kerala CM ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3യുടെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. https://www.youtube.com/watch?v=_tOX6BoBi20&t=49s 2019 ൽ ചന്ദ്രയാൻ-2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാ...
India

ലൈവ് സ്ട്രീമിങില്‍ ലോകറെക്കോര്‍ഡ് തീര്‍ത്ത് ചന്ദ്രയാന്‍ 3 chandrayaan 3 live stream

chandrayaan 3 live stream ലൈവ് സ്ട്രീമിങ് കാഴ്ചക്കാരില്‍ ലോക റെക്കോര്‍ഡ് തകര്‍ത്ത് ചന്ദ്രയാൻ മൂന്നിന്റെ ലാൻഡിങ്. 5.6 ദശലക്ഷത്തിലധികം ആളുകളാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം ഐസ്‌ആര്‍ഒ യൂട്യൂബ് ലൈവില്‍ കണ്ടത്. സ്പാനിഷ് സ്ട്രീമര്‍ ഇബായുടെ നേരത്തെയുള്ള 3.4 മില്യണ്‍ ദശലക്ഷത്തിന്റെ റെക്കോര്‍ഡാണ് ചന്ദ്രയാൻ 3 തകര്‍ത്തത്. ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗിന് മുമ്ബ് വൈകുന്നേരം 5:53- സമയത്താണ് 5.6 ദശലക്ഷത്തിലധികം ആളുകള്‍ ഐസ്‌ആര്‍ഒ ലൈവ് സ്ട്രീം കാണാൻ ഉണ്ടായിരുന്നത്. https://www.youtube.com/watch?v=94pl31IC2l4 വൈകുന്നേരം ആറേ കാലോടെയാണ് ചന്ദ്രയാൻ ചന്ദ്രോപരിതലത്തില്‍ ഇറക്കി രാജ്യം ചരിത്രം കുറിച്ചത്. ചന്ദ്രയാൻ - മൂന്ന് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി വിജയം കുറിക്കുകയായിരുന്നു. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാ...
Malappuram

വിവാഹത്തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയുടെ ആക്രമണം, മാതാപിതാക്കളടക്കമുള്ളവര്‍ക്ക് പരിക്ക് Marriage

Marriage ചങ്ങരംകുളത്ത് വിവാഹം നടക്കാനിരുന്ന വീട്ടില്‍ കയറി വരന്റെ മുൻകാമുകിയുടെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അക്രമം. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. 20ഓളം പേര്‍ക്കെതിരെ കേസെടുത്തു. രാത്രി 12ഓടെയായിരുന്നു അക്രമം. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=_MjWKjLUKXg ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്ന് മുൻ വനിതാ സുഹൃത്തും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വരന്റെ വീട്ടിലെത്തിയത്. യുവാവ് തട്ടാൻപടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും സംഘം ആരോപിച്ചു. വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാൻ തീരുമാനിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. സംഭവത്തില്‍ വരന്റെ വീട്ടുകാരുടെ പരാതി പ്രകാരം യുവതിയടക്കം കണ്ടാലറി...
Election

മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍; രണ്ട് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും Puthupally CM

Puthupally CM ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും. മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലെ പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുക. വൈകിട്ട് നാല് മണിക്ക് പുതുപ്പള്ളിയിലും, അഞ്ചിന് അയര്‍ക്കുന്നത്തും ആണ് മുഖ്യമന്ത്രിയും മന്ത്രിമാരടക്കമുള്ളവരും എത്തുക. https://www.youtube.com/watch?v=zYcJcRGIgck&t=7s ഒരു പഞ്ചായത്തില്‍ ഒരു പരിപാടി എന്ന നിലയിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം. ആഗസ്റ്റ് 30, സെപ്തംബര്‍ ഒന്ന് തീയതികളില്‍ മറ്റ് ആറ് പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും പ്രസംഗിക്കും. വി ശിവൻകുട്ടി, അഹമ്മദ് ദേവര്‍കോവില്‍, കെ കൃഷ്ണൻകുട്ടി, ജെ ചിഞ്ചുറാണി, കെ ബിന്ദു എന്നിവര്‍ ഒഴികെയുള്ള മന്ത്രിമാരും ഇന്ന് മുതല്‍ മൂന്നു ദിവസം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പ്രചാരണം ന‌ടത്തും. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താൻ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേ...
World

ചന്ദ്രയാന്‍ വിജയത്തില്‍ അഭിനന്ദിച്ച്‌ പുടിന്‍ Putin Chandrayaan-3

Putin Chandrayaan-3 ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിന് പിന്നാലെ ലോകരാഷ്‌ട്രങ്ങളുടെ തലവന്മാരും മറ്റ് പ്രമുഖ വ്യക്തികളും അഭിനന്ദനങ്ങള്‍ അറിയിക്കുകയാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും ഐഎസ്‌ആര്‍ഒയെയും ഇന്ത്യയെ അഭിനന്ദിച്ചു. 'ഇന്ത്യ, ശാസ്‌ത്രത്തിലും എഞ്ചിനീയറിംഗിലും കൈവരിച്ച പുരോഗതിയുടെ തെളിവാണ് ഇത്. ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇത് നീണ്ടൊരു മുന്നേറ്റമാണ്. https://www.youtube.com/watch?v=8BTBGbWxiY8&t=24s ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ചന്ദ്രയാൻ-3 വിജയകരമായി ലാൻഡ് ചെയ്‌തതില്‍ എന്റെ അഭിനന്ദനങ്ങള്‍.' പുടിൻ രാഷ്‌ട്രപതി ദ്രൗപതി മുര്‍മ്മുവിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിട്ട് അറിയിച്ച അഭിനന്ദന സന്ദേശത്തില്‍ പറയുന്നു. അതേസമയം ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയതില്‍ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നതായും ഇന്ത്യ ചരിത്രം സൃഷ്‌ടിക്കുന്നത് തുടരുകയാണ...
Latest news

മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനത്തിന് സാക്ഷിയായി; ഇന്ത്യയെ അഭിനന്ദിച്ച്‌ യുഎഇ UAE PM Chandrayaan-3

UAE PM Chandrayaan-3 ചന്ദ്രയാൻ-3ന്റെ വിജയത്തില്‍ അഭിനന്ദനങ്ങളറിയിച്ച്‌ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അല്‍ മക്തും. ചന്ദ്രനില്‍ ഇറങ്ങിയതിന് ഞങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍,രാഷ്‌ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലാണ്, ഇന്ത്യ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. https://www.youtube.com/watch?v=zYcJcRGIgck ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതിനെ അഭിനന്ദിച്ച്‌ യു.എ.ഇ പൊതുവിദ്യഭ്യാസ, ശാസ്ത്രസാങ്കേതിക സഹമന്ത്രി സാറ അല്‍ അമരിയും രംഗത്തെത്തി.ചന്ദ്രനില്‍ വിജകരമായി ഇറങ്ങിയ നാലാമത്തെയും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യമായി മാറിയതിന് സുഹൃത്തുക്കള്‍ക്ക് അഭിനന്ദനങ്ങള്‍.ഇത് മനുഷ്യ പരിവേഷണങ്ങളുടെ ചരിത്ര ദിനമാണെന്നായിരുന്നു സ...
Latest news

ലാന്‍ഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ Chandrayaan-3

Chandrayaan-3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയശേഷം ചന്ദ്രയാൻ 3 ലാൻഡര്‍ ആദ്യമായി പകര്‍ത്തിയ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു. എക്സ് പ്ലാറ്റ്‌ഫോമിലാണ് ഐ.എസ്.ആര്‍.ഒ ചിത്രം പങ്കുവച്ചത്. ലാൻഡറിലെ ലാൻഡിംഗ് ഇമേജര്‍ ക്യാമറ ഉപയോഗിച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. . ചന്ദ്രയാൻ 3 ഇറങ്ങിയ സ്ഥലമാണ് ചിത്രത്തില്‍ ഉള്ളത്. പേടകത്തിന്റെ ഒരു കാലിന്റെ നിഴലും ചിത്രത്തില്‍ കാണാൻ കഴിയും. https://www.youtube.com/watch?v=zYcJcRGIgck പാറകളില്ലാത്ത താരതമ്യേന പരന്നുകിടക്കുന്ന പ്രതലമാണ് ചന്ദ്രയാൻ 3 ഇറങ്ങുന്നതിനായി തിരഞ്ഞെടുത്തത്. ഐ.എസ്.ആര്‍.ഒ കുറിച്ചു. നേരത്തെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് മുമ്ബ് ചന്ദ്രയാൻ 3 പകര്‍ത്തിയ ചിത്രങ്ങളും ഐ.എസ്.ആര്‍,ഒ പുറത്തുവിട്ടിരുന്നു. https://twitter.com/isro/status/1694376945340080398 https://www.youtube.com/watch?v=J-bTdNwAAy0&t=68s ...
Latest news

ഇസ്രോ മേധാവിയെ ഫോണിൽ വിളിച്ച് മോദി; ഇത് ചരിത്രമുഹൂർത്തമെന്ന് പ്രധാനമന്ത്രി Prime Minister

ചന്ദ്രനിൽ ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി പ്രധാനമന്ത്രി എത്തിയത്. ഇതുവരെ മറ്റൊരു രാജ്യത്തിനും ദക്ഷിണ ധ്രുവത്തിൽ ലാൻഡർ ഇറക്കാനായിട്ടില്ല. ചന്ദ്രനെക്കുറിച്ചുള്ള എല്ലാ വിവരണങ്ങളും നൽകാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ അഭൂതപൂർവമായ നേട്ടത്തിന് ഐഎസ്ആർഒയെയും ശാസ്ത്രജ്ഞരെയും ഹൃദയപൂർവ്വം അഭിനന്ദിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലായിരിന്നിട്ടും എന്റെ ഹൃദയം എപ്പോഴും ചന്ദ്രയാൻ ദൗത്യത്തിനൊപ്പമായിരുന്നുവെന്ന് മോദി വ്യക്തമാക്കി. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ദക്ഷിണാഫ്രിക്കയിൽ എത്തിയ പ്രധാനമന്ത്രി വെർച്വൽ പ്രസംഗത്തിലൂടെയാണ് അഭിനന്ദനവുമായി എത്തിയത്. https://www.youtube.com/watch?v=zYcJcRGIgck ഭൂമിയുടെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായി. അമ്പിളിമാമൻ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മമാർ പഠിപ്പിച്ചത്. എന്നാൽ, ചന്ദ്രൻ അടുത്താണെന്ന് ഇന്ത്യയുടെ ദൗത്യം...
Latest news

പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചനാ കേസ്, ഐ ജി ലക്ഷ്മണന്‍ അറസ്റ്റില്‍ IG Lakshman 

IG Lakshman  മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് ഗൂഢാലോചനാ കേസില്‍ ഐ ജി ലക്ഷ്മണ്‍ അറസ്റ്റില്‍. ചോദ്യം ചെയ്യലുകള്‍ക്ക് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം ജാമ്യം നല്‍കി വിട്ടയച്ചു. മോൻസൻ മാവുങ്കല്‍ ഉള്‍പ്പെട്ട കോടികളുടെ സാമ്ബത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മണ്‍ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. https://www.youtube.com/watch?v=J-bTdNwAAy0&t=64s മോൻസൻ കേസ് ആദ്യം വന്നപ്പോള്‍ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നില്ല. എന്നാല്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാല്‍ മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു ...