BREAKING NEWS


Blog

India

പ്ലാൻ ബി’; ചന്ദ്രയാൻ- 3 ന്റെ വിജയം ഉറപ്പാക്കാൻ ഐഎസ്ആർഒ Chandrayaan-3

Chandrayaan-3 ഇന്ത്യയുടെ ആഭിമാന ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 വിജയത്തിന് തൊട്ടരികെയാണ്. ഇന്ന് പേടകം ചന്ദ്രനിലിറങ്ങുന്നതോടെ ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ പുതുചരിത്രം കുതിക്കും. റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ 25 തകർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദൗത്യത്തെ ഉറ്റുനോക്കുകയാണ് ലോകം. ഇന്ന് ചന്ദ്രയാൻ 3 ഇറക്കാനായില്ലെങ്കിൽ 'പ്ലാൻ ബി'യും ഐഎസ്ആർഒ തയ്യാറാക്കിയിട്ടുണ്ട്. https://www.youtube.com/watch?v=J-bTdNwAAy0&t=40s ലാൻഡർ മൊഡ്യൂളിന്റെ അവസ്ഥയും ചന്ദ്രനിലെ സാഹചര്യവും നോക്കിയാവും ലാൻഡിങ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. നിലവിൽ ഇന്ന് വൈകിട്ട് 6.04 ന് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്. എല്ലാ കണക്കുകൂട്ടലുകളും പിഴച്ചാലും ലാൻഡർ സോഫ്റ്റ്ലാൻഡ് ചെയ്യുമെന്ന് ഉറപ്പാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കുന്നു. എന്നിരുന്നാലും ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ലാൻഡർ മൊഡ്യൂളിന് എന്തെങ്കിലും സം...
Latest news, Palakkad

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക് Palakkad Bus Accident

Palakkad Bus Accident തിരുവാഴിയോട് ബസ് മറിഞ്ഞ് അപകടം. രണ്ട് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിവെ ഏഴരയോടെയായിരുന്നു സംഭവം. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. https://www.youtube.com/watch?v=J-bTdNwAAy0&t=40s തിരുവഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. ബസില്‍ 38 പേര്‍ ഉണ്ടായിരുന്നതായണ് പ്രാഥമിക വിവരം. ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ട്. ...
Entertainment News

മിനിസ്റ്ററാണെങ്കിലും സ്പീക്കര്‍ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്: ജയസൂര്യ Jayasurya

വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച്‌ ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ടെന്ന് നടൻ ജയസൂര്യ. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങള്‍ അംഗീകരിച്ച്‌ ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണില്‍ കാണാൻ കഴിയും. എന്നാല്‍ നമ്മുടെ അനുഭവങ്ങള്‍ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂവെന്ന് താരം പറഞ്ഞു. എറണാകുളത്ത് ഗണേശോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയസൂര്യ. https://www.youtube.com/watch?v=zYcJcRGIgck&t=25s താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ഇത്രയും നല്ലൊരു ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയാണ്. ഞാൻ അവിടെ ഇരിക്കുമ്ബോള്‍ ആലോചിക്കുകയായിരുന്നു നമ്മുടെ വീട്ടിലൊക്കെ ഒരു അതിഥി വരുമ്ബോള്‍ നമ്മുടെ അനുവാദമില്ലാതെ ആ വ്യക്തിക്ക് നമ്മുടെ വീടിന് അകത്തേക്ക് വരാൻ പറ്റില്ല. എന്ന് പറഞ്ഞതു പോലെയാണ് ഇതുപോലെയുള്ള ചടങ്ങു...
World

കേബിള്‍കാറില്‍ കുടുങ്ങി 6 കുട്ടികളടക്കം 8പേര്‍; മണിക്കൂറുകള്‍ പിന്നിട്ടു, രക്ഷാപ്രവര്‍ത്തനം വൈകുന്നു cable car Pakistan

cable car Pakistan പാകിസ്ഥാനിലെ കേബിള്‍ കാറില്‍ കുടുങ്ങിയ കുട്ടികളുള്‍പ്പടെയുള്ള എട്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ഖൈബര്‍ പഖ്തുൻഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്. പത്ത് മണിക്കൂറിലധികം പിന്നിട്ടിട്ടും ഇവരെ താഴെയെത്തിക്കാനായില്ല. https://www.youtube.com/watch?v=J-bTdNwAAy0&t=40s ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. മറ്റ് ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കേബിള്‍ കാറുകളെയാണ് പ്രദേശവാസികള്‍ താഴ്വര കടക്കാൻ ആശ്രയിക്കുന്നത്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. കേബിള്‍ കാര്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ സമീപത്തെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. https://www.youtube.com/watch?v=zYcJcRGIg...
Around Us, Ernakulam, Kerala News

എ.ഐ. ക്യാമറയെ പറ്റിക്കാന്‍ കാറില്‍ ‘ഗവ.ഓഫ് കേരള’ ബോര്‍ഡ്; ഒടുവില്‍ കളക്ടറേറ്റിലെത്തി കുടുങ്ങി AI Camera

AI Camera എ.ഐ. ക്യാമറയുടെയും ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിക്കാൻ 'ഗവ. ഓഫ് കേരള'യുടെ ബോര്‍ഡും വെച്ച്‌ കറങ്ങിനടന്ന ഇന്നോവ കാര്‍ പിടിയില്‍. എറണാകുളം കളക്ടറേറ്റിലെത്തിയപ്പോഴാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. നിയമ ലംഘനത്തിന് തിരുവനന്തപുരം സ്വദേശി ഫ്രാങ്ക്ലിങ്ങിനെതിരേ രണ്ട് കേസുകളെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. https://www.youtube.com/watch?v=J-bTdNwAAy0&t=40s കളക്ടറേറ്റിന്റെ ഗ്രൗണ്ട് ഭാഗത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്നത് എറണാകുളം എൻഫോഴ്സ്മെന്റ് ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ ശ്രീനിവാസ് ചിദംബരത്തിന്റെ കണ്ണില്‍ പെട്ടു. ഇൻസ്പെക്ടര്‍ നടത്തിയ പരിശോധനയിലാണ് നമ്ബര്‍പ്ലേറ്റില്‍ കൃത്രിമം കണ്ടെത്തിയത്. ടാക്സിയായി രജിസ്റ്റര്‍ ചെയ്തതായിരുന്നു വാഹനം. എന്നാല്‍, മഞ്ഞ നമ്ബര്‍പ്ലേറ്റിനു പകരം സ്വകാര്യ വാഹനമെന്ന് തോന്നിപ്പിക്കാൻ വെള്ള നമ്ബര്‍ പ്ലേറ്റാണ് ...
Kerala News

Murder Tuvvurതുവ്വൂര്‍ കൊലപാതകം: വിഷ്ണു പിടിച്ചുനിന്നത് പൊതുപ്രവര്‍ത്തന പ്രതിച്ഛായ മറയാക്കി Murder Tuvvur

Murder Tuvvur മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രധാന പ്രതി വിഷ്ണു പിടിച്ചുനിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാള്‍, സുജിതയെ കാണാതായെന്ന വാര്‍ത്ത പുറത്തായത് മുതല്‍ തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷൻ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു. https://www.youtube.com/watch?v=zYcJcRGIgck&t=23s സുജിതയെ കാണാനില്ലെന്ന പോസ്റ്റര്‍ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാത്തത് സംബന്ധിച്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംശയത്തിന് ഇട നല്‍കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങ...
Business, Entertainment

വൈറലായി വിനയ് ഫോര്‍ട്ടിന്റെ പുതിയ ലുക്ക്, മൊത്തത്തില്‍ ഒരു ചാര്‍ളി ചാപ്ലിന്‍ മയം: ദുല്‍ഖര്‍ ഓടിനടന്ന് ചെയ്തത് ഇങ്ങേര് ഇരുന്ന് ചെയ്തെന്ന് സോഷ്യല്‍ മീഡിയ Vinay Forrt

Vinay Forrt നടൻ വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ രാമചന്ദ്ര ബോസ് ആൻഡ് കോയുടെ ട്രെയിലറിന്റെ പ്രീമിയറിൽ എത്തിയപ്പോഴാണ് പാതി നിരത്തിയ മേശയിൽ ചാർളി ചാപ്ലിന്റെ വേഷത്തിൽ വിനയ് ഫോർട്ടിനെ കണ്ടത്. https://youtu.be/zYcJcRGIgck ചിത്രം വൈറലായതോടെ പ്രമോഷൻ പൊതുവെ കുറവായിരുന്ന നിവിൻ പൊളി ചിത്രത്തിന് വലിയ ഹൈപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഒറ്റ പ്രസ് മീറ്റുകൊണ്ട് കിങ് ഓഫ് കൊത്തയുടെ ഹൈപ്പ് വിനയ് ഫോര്‍ട്ട് കടത്തിവെട്ടിയെന്നും, പ്രൊമോഷന്‍. കുറവായിരുന്നിട്ട് കൂടി വിനയ് ഫോര്‍ട്ടിന്റെ ഒറ്റ ലുക്കില്‍ ഹൈപ്പ് കൂടിയെന്നുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ചാര്‍ളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന രൂപമെന്ന് ഒറ്റ നോട്ടത്തില്‍ പറയാമെങ്കിലും മിന്നാരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കുതിരവട്ടം പപ്പു അവതരിപ്പിച്ച കഥാപാത്രത്തെയും വ...
Kerala News, Malappuram

മലപ്പുറത്ത് വീട്ടിലെ മാലിന്യക്കുഴിയില്‍ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി DeadBody

DeadBody തുവ്വൂരില്‍ വീട്ടുവളപ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കുഴിച്ചിട്ട നിലയില്‍. തുവ്വൂര്‍ പഞ്ചായത്തില്‍ താത്കാലിക ജീവനക്കാരനായിരുന്ന വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. കുഴിക്ക് മുകളില്‍ മെറ്റല്‍ കൂട്ടിയിട്ടിട്ടുണ്ട്. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. https://www.youtube.com/watch?v=J-bTdNwAAy0&t=40s തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. വിഷ്ണുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം സുജിതയുടേതാണോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ച്‌ വരികയാണ്. വിഷ്ണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ ചോദ്യം ചെയ്ത കൂട്ടത്തില്‍ വിഷ്ണുവും ഉണ്ടായിരുന്നതായാണ് വിവരം. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ്...
Gossip

കാവ്യ മാധവന്‍ വീണ്ടും ഗര്‍ഭിണിയാണോ?, ആ സര്‍പ്രൈസ് ഉടന്‍‌ ആരാധകരിലേക്ക് എത്തും, വൈറലായി സോഷ്യല്‍മീഡിയ പോസ്റ്റ്! Kavya Madhavan

Kavya Madhavan കൊമേഴ്സ്യല്‍ സിനിമകള്‍‌ക്കൊപ്പം തന്നെ കലാമൂല്യ സിനിമകളുടെയും ഭാഗമായിരുന്നു നടി. അതുകൊണ്ട് തന്നെ കാവ്യ കേന്ദ്രകഥാപാത്രമായുള്ള നിരവധി സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു. പെരുമഴക്കാലം, ഗദ്ദാമ പോലുള്ള സിനിമകളില്‍ കാവ്യ കാഴ്ചവെച്ച പ്രകടനം ഇന്നത്തെ പല യുവനടിമാര്‍ക്കും സ്വപ്നം മാത്രമാണ്. പതിനാറാം വയസില്‍ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയില്‍ കോളജ് വിദ്യാര്‍ത്ഥിനിയായും പക്വതയുള്ള ഭാര്യയായും ഞെട്ടിച്ചുകൊണ്ടാണ് നായികയായി കാവ്യ സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. https://www.youtube.com/watch?v=J-bTdNwAAy0&t=40s നടിയുടെ വ്യക്തി ജീവിതത്തോട് ആളുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കിലും സിനിമാ ജീവിതത്തെ കുറിച്ച്‌ ആളുകള്‍ക്കെന്നും നല്ലത് മാത്രമെ പറയാനുള്ളു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം കുടുംബജീവിതം ആസ്വദ...
Kerala News

മോദി സര്‍ക്കാരിന്റെ വികസനത്തിലൂന്നിയാകും പ്രചാരണം; മിത്ത് വിവാദം പുതുപ്പള്ളിയിലുയര്‍ത്തുമെന്ന് കെ സുരേന്ദ്രന്‍ Surendran BJP

Surendran BJP എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ ഒരുപോലെ പണം വാങ്ങിയതിനാലാണ് പുതുപ്പള്ളിയില്‍ മാസപ്പടി വിഷയം മൂടിവയ്‌ക്കാൻ ഇരുമുന്നണിയും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മിത്ത് വിവാദം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസനങ്ങളില്‍ ഊന്നിയുള്ള പ്രചാരണമാകും എൻഡിഎ നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു. https://www.youtube.com/watch?v=_MjWKjLUKXg ഇരുമുന്നണികളും അഴിമതിക്കാരാണെന്ന് ഉറപ്പാണ്. അത് മൂടിവയ്‌ക്കാനാണ് ഈ നാടകം. വിലക്കയറ്റം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പുതുപ്പള്ളിയില്‍ ഉന്നയിക്കും. മണ്ഡലത്തില്‍ വികസന പ്രതിസന്ധി വലിയ പ്രശ്നമാണ്. മിത്ത് വിവാദത്തില്‍ നിലപാട് മയപ്പെടുത്തിയിട്ട് കാര്യമില്ല. മാപ്പ് പറയാൻ എന്താണ് ദുരഭിമാനമെന്നും കെ സുരേന്ദ്രൻ ചോദിച്ചു അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രചാ...