BREAKING NEWS


Author: sanjaynambiar

Kerala News

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ; ഇനി ചാണ്ടി ഉമ്മൻ എംഎല്‍എ chandy oommen

chandy oommen chandy oommen മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന പുതുപ്പള്ളിയില്‍ മിന്നും വിജയം നേടിയ മകൻ ചാണ്ടി ഉമ്മൻ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിക്കായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ. ശേഷം സ്പീക്കറെയും മുഖ്യമന്ത്രിയേയും സഭാംഗങ്ങളെയും ചാണ്ടി അഭിവാദ്യം ചെയ്തു. Also Read : https://nagaramonline.com/kerala-assembly-puthupally-solar-oommen-chandi/ ഗ്രൂപ്പ് ഫോട്ടോ ചില അംഗങ്ങളുടെ അസൗകര്യം കാരണം പിന്നീട് നടത്താനായി മാറ്റിയെന്ന് സ്പീക്കര്‍ അറിയിച്ചു. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവര്‍ ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ കാണാൻ ഇന്നലെ തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. https://www.youtube.com/watch?v=fgF04dOuT20 ...
Politics

സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍റെ മകന്‍ ജെയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് P Jayarajan’s son Jain Raj

P Jayarajan's son Jain Raj സമൂഹമാധ്യമങ്ങളിലൂടെ നേതാക്കളെ അസഭ്യം പറഞ്ഞ് അധിക്ഷേപിക്കുന്നതിനെതിരെയാണ് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം രംഗത്തുവന്നത്. Also Read : https://nagaramonline.com/kerala-assembly-puthupally-solar-oommen-chandi/ ഡിവൈഎഫ്‌ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറി കിരണിന് എതിരെ ജെയിന്‍ രാജ് സാമൂഹ്യ മാധ്യമങ്ങളില്‍ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് പി.ജയരാജന്‌‍‍റെ മകന്‍റെ പേര് പരാമര്‍ശിക്കാതെ ഡിവൈഎഫ്‌ഐ പ്രസ്താവന ഇറക്കിയത്. https://www.youtube.com/watch?v=fgF04dOuT20 ...
India

‘2,700 കോടി രൂപ ചെലവിട്ട ജി20 വേദി ഒറ്റ മഴയില്‍ വെള്ളത്തിൽ’; രൂക്ഷവിമർശനവുമായി കോൺഗ്രസ് G20 Summit Delhi

G20 Summit Delhi 18ാമത് ജി20 ഉച്ചകോടി വേദിയായ ​​പ്ര​ഗതി മൈതാനിൽ വെള്ളം കയറിയതിനെ പരിഹസിച്ച് കോൺ​ഗ്രസ്. 2700 കോടി രൂപ ചെലവിട്ടിട്ടും ഒറ്റമഴയിൽ വെള്ളം കയറി. പൊള്ളയായ വികസനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയതെന്നും ട്വിറ്റർ പോസ്റ്റിലൂടെ കോൺ​ഗ്രസ് രൂക്ഷവിമർശനം ഉന്നയിച്ചു. ഇന്നലെ ഡൽഹിയിലുടനീളം പെയ്ത മഴയിലാണ് ​പ്ര​ഗതി മൈതാനിലും വെള്ളം കയറിയത്. Also Read : https://nagaramonline.com/monson-case-k-sudhakaran-update-budds-ed/ അതേസമയം രണ്ട് ദിവസം നീണ്ടു നിന്ന 18ാമത് ജി20 ഉച്ചകോടി ഇന്ന് ഉച്ചയോടെ സമാപിച്ചു. ലോകത്തിന് ഗുണകരമായ ചർച്ചകൾ ഉച്ചകോടിയിൽ നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്ൻ യുദ്ധം പരാമർശിച്ചുള്ള സംയുക്ത പ്രസ്താവന ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഉച്ചകോടി വിലയിരുത്തി. https://www.youtube.com/watch?v=fgF04dOuT20 ലോകത്തെ സുപ്രധാന വിഷയങ്ങളിൽ വിശദമ...
Kerala News

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും ; മാസപ്പടി വിവാദം ഉള്‍പ്പെടെ വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം Kerala Assembly

Kerala Assembly നിയമസഭാ ഒമ്ബതാം സമ്മേളനം ഇന്ന് പുനഃരാരംഭിക്കും. 14 വരെ തുടരും. ആഗസ്റ്റ് ഏഴ് മുതല്‍ 24 വരെ നിശ്ചയിച്ചിരുന്ന സഭാസമ്മേളനം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ക്രമീകരിക്കുകയായിരുന്നു. Also Read : https://nagaramonline.com/g-20-update-2023-submit-budds/ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ ലൈംഗികാരോപണത്തില്‍ കുടുക്കാന്‍ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. https://www.youtube.com/watch?v=fgF04dOuT20 നിയമസഭാ സമ്മേളനം ഇന്ന് പുനരാരാംഭിക്കുമ്ബോള്‍ ശൂന്യവേളയില്‍ വിഷയം ഉന്നയിക്കാനാണ് പ്രതിപക്ഷത്തെ ധാരണ. വിവാദ ദല്ലാള്‍ പരാതിക്കാരിയുമായി മുഖ്യമന്ത്രിയെ കണ്ടെന്ന പരാമര്‍ശം സര്‍ക്കാരിനെതിരെ ആയുധമാക്കും. മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്ബനിയില്‍ നിന്നും മാസപ്പടി വാങ്ങിയതായുള്ള വിവാദവും പ്രതിപക്ഷം സഭയില്‍ ഉയര...
Politics

ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും Monson case: K Sudhakaran

പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്. ALSO READ : https://nagaramonline.com/ganesh-kumar-solar-ldf-udf-kerala/ പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാൻ കഴിയില്ലെന്നും തനിക്ക് കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരൻ ഇ.ഡിയെ അറിയിച്ചിരുന്നത്. കേസില്‍ നേരത്തെ കെ. സുധാകരനെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം 30ന് വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ടപ്പോഴാണ് തിരക്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്. https://www.youtube.com/watch?v=fgF04dOuT20 ...
Politics

‘ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം മകനാണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞ ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ല’: രാഹുല്‍ മാങ്കൂട്ടത്തില്‍ Rahul Mamkootathil

Rahul Mamkootathil സോളാര്‍ പീഡനക്കേസില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ കെബി ഗണേഷ് കുമാര്‍, ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് എന്നിവര്‍ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍‌ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. Also Read: https://nagaramonline.com/ganesh-solar-ldf-udf-kerala/ https://nagaramonline.com/ganesh-solar-ldf-udf-kerala/ നിരപരാധിയും നീതിമാനുമായ ഉമ്മൻ ചാണ്ടി സാറിനെ സോളാര്‍ കേസില്‍ വ്യാജമായി കൂട്ടിച്ചേര്‍ത്തത് ഗണേഷ്കുമാറാണ് എന്ന പുതിയ വെളുപ്പെടുത്തലില്‍ യാതൊരു അത്ഭുതവുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിപ്പില്‍ പറഞ്ഞു. 'എനിക്കെന്റെ ഭാര്യയില്‍ വിശ്വാസമുള്ളത് കൊണ്ട് മാത്രം ഗണേഷ് എന്റെ മകനാണ്' എന്ന് ബാലകൃഷ്ണ പിള്ള തന്നെ പറഞ്ഞിട്ടുള്ള ഗണേഷ് കുമാറിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അദ...
Politics

ഗണേഷ് കുമാര്‍ ആറ് മാസം തടവില്‍ പാര്‍പ്പിച്ചു’; സോളാര്‍ കേസിലെ പരാതിക്കാരിGanesh Kumar

Ganesh Kumar മുൻ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ ലൈംഗിക അതിക്രമ കേസിലെ പരാതിക്കാരി. ഗണേഷ് കുമാര്‍ ആറ് മാസം തന്നെ തടവില്‍ പാര്‍പ്പിച്ചതായി പരാതിക്കാരി ആരോപിച്ചു. താൻ അവസരവാദിയല്ലെന്നും പിന്നാമ്ബുറ കഥകള്‍ പുറത്ത് പറഞ്ഞാല്‍ അവര്‍ തന്നെയാണ് മോശമാകുകയെന്നും പരാതിക്കാരി പ്രതികരിച്ചു. https://www.youtube.com/watch?v=ndgnG_GwCUM&t=12s ഗണേഷ് കുമാറിന്റെ പിതാവ് ബാലകൃഷ്ണപിള്ള ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ മൊഴിമാറ്റാൻ സമ്മര്‍ദ്ദം ചെലുത്തി എന്നും പരാതിക്കാരി ആരോപിച്ചു. തനിക്ക് നീതി ലഭിച്ചില്ലെന്നും സൈബര്‍ ഇടങ്ങളില്‍ ഇപ്പോഴും വേട്ടയാടപ്പെടുകയാണെന്നും പരാതിക്കാരി പറഞ്ഞു. ...
Thrissur

ഉല്ലാസയാത്രയ്ക്ക് എത്തിയ മലപ്പുറം കളക്ടർ വി ആര്‍ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി Kabali comes to road again

Kabali comes to road again കൊമ്പൻ വഴിയില്‍ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉള്‍പ്പടെ മുക്കാല്‍ മണിക്കൂറോളം റോഡില്‍ കുടുങ്ങി. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. അതിനിടെ കളക്ടര്‍ വിവരം ഡിഎഫ്‌ഒയെ അറിയിച്ചതിനെതുടര്‍ന്ന് രണ്ട് ജീപ്പുകളില്‍ വനപാലകര്‍ എത്തിയതോടെയാണ് ആന റോഡില്‍നിന്ന് വനത്തിലേക്ക് മാറിയത്. https://www.youtube.com/watch?v=fgF04dOuT20 മലപ്പുറം കളക്‌ട്രേറ്റില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ജീവനക്കാര്‍ക്കൊപ്പം കളക്ടര്‍ ഉല്ലാസയാത്രയ്ക്ക് എത്തിയത്. ഫയല്‍ അദാലത്ത് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അവധിദിനത്തില്‍ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് തിരിച്ചത്. https://www.youtube.com/watch?v=YRZQQpA_0Ko&t=78s ...
Kottayam

മാധ്യമ പ്രവർത്തകക്കെതിരെ സൈബർആക്രമണം:മുഖ്യമന്ത്രിക്കു പോലിസിനുംപരാതി നൽകി Cyber Attack

Cyber Attack T 21 അവതാരക പാര്‍വതി ഗിരികുമാറിനെതിരായ കോണ്‍ഗ്രസിന്റെ സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. https://www.youtube.com/watch?v=fgF04dOuT20 പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് അണികളുടെ നികൃഷ്ടമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടര്‍ന്ന് T 21 പ്രതിനിധിയായി പുതുപ്പള്ളിയിലെത്തിയ പാര്‍വതി മണ്ഡലത്തിലെ വികസനയില്ലായ്മ വെളിച്ചത്ത് കൊണ്ടുവന്നതിന്റെ പേരിലാണ് കൂട്ടആക്രമണം നടത്തി വരുന്നത്. https://www.youtube.com/watch?v=WEMTi0Zw4P4&t=13s ...
India

ജി 20 ഉച്ചകോടിക്ക് സമാപനം; അടുത്തത് ബ്രസീലില്‍ G20 Summit 2023

G20 Summit 2023 അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. നവംബറില്‍ ജി20 വിര്‍ച്വല്‍ ഉച്ചകോടി നടത്തണമെന്ന് മോദി ശുപാര്‍ശ ചെയ്തു. ജി20യിലെ തീരുമാനങ്ങള്‍ അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് വിര്‍ച്വല്‍ ഉച്ചകോടി. ഞായറാഴ്ച രാവിലെ ജി20 ഉച്ചകോടിക്കെത്തിയ ലോക നേതാക്കള്‍ രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചു. രാജ്ഘട്ടിലെത്തിയ ലോകനേതാക്കളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഇതിന് ശേഷമാണ് മോദിയുള്‍പ്പടെ എല്ലാ ലോകനേതാക്കളും ചേര്‍ന്ന് മഹാത്മഗാന്ധിക്ക് ആദരമര്‍പ്പിച്ചത്. എല്ലാ നേതാക്കളും ഒന്നിച്ച്‌ പുഷ്പചക്രം അര്‍പ്പിച്ച ശേഷം ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇതാദ്യമായാണ് രാജ്ഘട്ടില്‍ ഇത്രയും ലോകനേതാക്കള്‍ ഒത്തുചേര്‍ന്ന് ആദരമര്‍പ്പിക്കുന്നത്. https://www.youtube.com/watch?v=fgF04dOuT20 സ്ത്രീ ശാക്തീകരണത്തിനും ഡി...