സിനിമ കാണാന് ടിക്കറ്റ് നല്കാതെ ഓണ്ലൈനില് നിന്നെടുക്കാൻ തിയേറ്റര് ഉടമ; പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്കാന് വിധി Cinemas
Cinemas സിനിമാ ടിക്കറ്റ് ഓണ്ലൈനില് എടുക്കാന് തിരിച്ചയച്ച സംഭവത്തില് നഷ്ട പരിഹാരത്തിന് ഉത്തരവ്. തിയേറ്റര് ഉടമ 25,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും നല്കണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.
ഓണ്ലൈനില് ടിക്കറ്റ് എടുക്കുബോള് 23.60 രൂപ അധികം വാങ്ങിക്കുന്നുവെന്നും ഈ പണം തിയേറ്റര് ഉടമയും ഓണ്ലൈൻ പ്ലാറ്റ്ഫോം ഉടമയും പങ്കിട്ടെടുക്കുകയാണെന്നും ഇത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അനുചിത വ്യാപാരമാണെന്നും ആരോപിച്ചാണ് പരാതിക്കാരൻ ഉപഭോക്തൃ കമ്മീഷനില് പരാതി നല്കിയത്.
https://www.youtube.com/watch?v=YRZQQpA_0Ko&t=69s
മഞ്ചേരി കരുവബ്രം സ്വദേശി ശ്രീരാജ് വേണുഗോപാല് 2022 നവംബര് 12 ന് സുഹൃത്തുമൊന്നിച്ച് മഞ്ചേരിയിലെ 'ലാഡര്' തിയേറ്ററില് അടുത്ത ദിവസത്തേക്കുള്ള ടിക്കറ്റിനായി സമീപിച്ചെങ്കിലും ടിക്കറ്റ് നല്കാതെ ഒരു ഓണ്ലൈൻ പ്ലാറ്റ്ഫോമില് നിന്നും ടിക്കറ്റ് വാങ്ങ...
